Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാചകനെ നിന്ദിച്ചെന്ന ധാരണയില്‍ 15 കാരന്‍ സ്വന്തം കൈ വെട്ടിമാറ്റി

ലാഹോര്‍: പ്രവാചകന്‍ മുഹമ്മദിനെ നിന്ദിച്ചെന്ന ധാരണയില്‍ 15 കാരന്‍ സ്വന്തം കൈ വെട്ടിമാറ്റി പ്രവാചകനെ നിന്ദിച്ചെന്ന ധാരണയില്‍ 15 കാരന്‍ സ്വന്തം കൈ വെട്ടിമാറ്റി. ലാഹോറില്‍ 125 കിലോമീറ്റര്‍ വടക്ക് ഹുജ്‌റ ഷാ മുഖ്വീം ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. മുഹമ്മദ് അന്‍വര്‍ എന്ന 15 കാരനാണ് കൈ വെട്ടിമാറ്റിയത്. നാലു ദിവസം മുന്‍പാണ് സംഭവം. ഇതേ സമയം അന്‍വറിന്റെ മാതാപിതാക്കളും ബന്ധുക്കളും ഗ്രാമവാസികളും കൈ വെട്ടി മാറ്റിയ സംഭവം വന്‍ ആഘോഷമാക്കി മാറ്റിയതായും റിപ്പോര്‍ട്ട് ഉണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങനെ, ഗ്രാമത്തിലെ പള്ളിയില്‍വച്ച് പ്രാര്‍ഥനയുമായി ബന്ധപ്പെട്ട് ഇമാം ചോദിച്ച ചോദ്യത്തിനെ തുടര്‍ന്നാണ് കുട്ടി കൈ വെട്ടി മാറ്റിയത്. പ്രവാചകനെ സ്‌നേഹിക്കുന്നവര്‍ എപ്പോഴും പ്രാര്‍ത്തിക്കണമെന്ന് പറഞ്ഞ ഇമാം ഇവിടിയിരിക്കുന്നവരില്‍ ആരൊക്കെയാണ് പ്രാര്‍ത്തിക്കാത്തത് എന്നു ചോദിച്ചു.

hand-chopping

എന്നാല്‍ ഈ ചോദ്യം ശരിയായി കേള്‍ക്കാത്ത അന്‍വര്‍ കൈ ഉയര്‍ത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് അവിടെ ഉണ്ടായിരുന്നവരെല്ലാം പ്രവാചക നിന്ദ ചെയ്തു എന്ന രീതിയില്‍ അന്‍വറിനെ കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാല്‍ വീട്ടിലെത്തിയ അന്‍വര്‍ പള്ളിയില്‍ വച്ച് ഉയര്‍ത്തിയ കൈ വെട്ടിമാറ്റി ഇമാമിന് കൈമാറുകയായിരുന്നു. പ്രാദേശിക പോലീസായ നൗഷറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രവാചക നിന്ദ അതീവ ഗൗരവമായി കാണുന്ന രാജ്യമാണ് പാകിസ്ഥാന്‍. സ്ഥിരീകരിക്കാത്ത ആരോപണങ്ങള്‍ക്ക് പോലും ൈകാരികമായി പ്രതികരിക്കുന്ന ജനക്കൂട്ടമാണ് ഇവിടെ ഉള്ളത്. ഇങ്ങനെ ആരോപണങ്ങള്‍ക്ക് വിധേയമായവര്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍ വരെ ഇവിടെ ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+