Get Updates
Get notified of breaking news, exclusive insights, and must-see stories!

5 വയസ്സുകാരന്റെ വെടിയേറ്റ് മൂത്ത സഹോദരന്‍ മരിച്ചു

ന്യൂയോര്‍ക്ക്: 5 വയസ്സുകാരന്റെ വെടിയേറ്റ് 9 വയസ്സുകാരനായ മൂത്ത സഹോദരന്‍ മരിച്ചു. കട്ടിലില്‍ കിടക്കുന്ന തോക്കെടുത്താണ് കുട്ടി സഹോദരന് നേരെ പ്രയോഗിച്ചത്. അമേരിക്കയിലെ മിസൂറിയിലാണ് സംഭവം. തോക്കു ചൂണ്ടി കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു.

കുട്ടികളുടെ അമ്മയാണ് പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് വിവരം അറിയിച്ചത്. ഇളയ മകന്റെ വെടിയേറ്റ് 9 വയസ്സുള്ള മൂത്ത മകന്‍ മരിച്ചു എന്നാണ് ഇവര്‍ പോലീസിനെ അറിയിച്ചത്. പെയിന്റ്‌ബോള്‍ ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചത് എന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ പെയിന്റ്‌ബോള്‍ ഗണ്‍ അല്ല .22 കാലിബര്‍ റിവോള്‍വര്‍ ഉപയോഗിച്ചാണ് വെടിവെച്ചതെന്ന് ഷെരീഫ് ഡാരന്‍ വൈറ്റ് പറഞ്ഞു.

blood

എല്‍മോയില്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത് എന്നും പോലീസ് സംഘം അന്വേഷിക്കുന്നുണ്ട്. അട്ടിമറി എന്തെങ്കിലും നടന്നതായി ഇപ്പോള്‍ പറയാന്‍ പറ്റില്ല. കുട്ടി അബദ്ധത്തില്‍ റിവോള്‍വര്‍ എടുത്ത് വെടിവെച്ചതാകാനാണ് സാധ്യത എന്നാണ് പോലീസ് കരുതുന്നത്. കുട്ടികളുടെ അമ്മയുടെ ഒരു ബന്ധുവിന്റേതാണ് റിവോള്‍വര്‍.

തോക്കിന്റെ ഉടമസ്ഥനെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ചെറിയ കുട്ടികളുടെ കൈയില്‍ നിന്നും അബന്ധത്തില്‍ തോക്ക് പൊട്ടി കുട്ടികള്‍ കൊല്ലപ്പെടുന്നത് അമേരിക്കയില്‍ പുതിയ സംഭവമല്ല. കുട്ടികള്‍ക്ക് തോക്ക് കിട്ടുന്ന തരത്തില്‍ അശ്രദ്ധമായി വലിച്ചെറിയുന്നതാണ് ഇതില്‍ മിക്കവാറും അപടകങ്ങള്‍ക്ക് കാരണമാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+