കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

14 കാരന്‍ കൊലയാളി, വാടകക്കെടുത്തത് ഫേസ്ബുക്കിലൂടെ, കൂലി ഒരു ലക്ഷം

Google Oneindia Malayalam News

മെക്‌സിക്കോ സിറ്റി: കുട്ടിക്കുറ്റവാളികളെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ പതിവായിക്കൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ മെക്‌സിക്കോയില്‍ നിന്നുള്ള ഈ വാര്‍ത്ത അല്‍പം കൂടി ഞെട്ടിയ്ക്കുന്നതാണ്.

14 വയസ്സുള്ള കുട്ടിയെ കൊലപാതകത്തിന് പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായത്. ഈ കുട്ടിയ്ക്ക് ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള ആളായിരുന്നില്ല കൊല്ലപ്പെട്ടത്.

ആയിരത്തിത്തൊള്ളായിരം ഡോളറിന് (ഏതാണ്ട് ഒന്നേകാല്‍ ലക്ഷം രൂപ) വിലയ്‌ക്കെടുത്തതായിരുന്നു ഈ കുട്ടിയെ. അതും ഫേസ്ബുക്ക് വഴി.

FB Crime

അജ്ഞാതരായ സംഘം കുട്ടിയെ ബന്ധപ്പെട്ടത് ഫേസ്ബുക്ക് വഴിയായിരുന്നു. ഒരാളെ കൊല്ലാനുണ്ട്, പണം നല്‍കാം എന്ന് പറഞ്ഞപ്പോള്‍ കുട്ടി അത് ഏറ്റെടുക്കുകയായിരുന്നു. പിന്നീട് അവര്‍ പറഞ്ഞ സ്ഥലത്ത് കാത്ത് നിന്നു. ഒരു ടാക്‌സിയിലെത്തിയ സംഘം കുട്ടിയ്ക്ക് തോക്ക് നല്‍കി അടുത്ത റോഡില്‍ ഇറക്കി വിട്ടു. കൊല്ലേണ്ട ആളേയും കാണിച്ചുകൊടുത്തു.

ഒരു മടിയും കൂടാതെ ആ പതിനാല് കാരന്‍ കൃത്യം നിര്‍വ്വഹിച്ചു എന്നതാണ് പോലീസിനെ ഞെട്ടിയ്ക്കുന്നത്. തലയ്ക്ക് നേരെയാണ് നിറയൊഴിച്ചത്.

മെക്‌സിക്കോയിലെ മയക്കുമരുന്ന് മാഫിയയാണ് സംഭവത്തിന് പിന്നില്‍ എന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. കുട്ടികളെ ഇത്തരത്തില്‍ വാടകയ്‌ക്കെടുത്ത് കുറ്റകൃത്യങ്ങള്‍ നടത്തുന്നത് ഇപ്പോള്‍ പതിവായിക്കൊണ്ടിരിയ്ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

English summary
A 14-year-old boy was arrested in Mexico for killing a man after he was allegedly contacted on Facebook and offered $1,900 (Dh6,973) to commit the crime, authorities said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X