ഷാര്‍ജയില്‍ 14കാരനെ നാല് പെണ്‍കുട്ടികള്‍ പീഡിപ്പിച്ചു!
ഷാര്‍ജ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ നാല് പെണ്‍കുട്ടികള്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ഷാര്‍ജയിലാണ് സംഭവം നടക്കുന്നത്. അറസ്റ്റ് ചെയ്ത നാല് പെണ്‍കുട്ടികള്‍ക്ക് ഷാര്‍ജ കോടതി ജാമ്യവും അനുവദിച്ചു. പതിനാലുകാരനെയാണ് പെണ്‍കുട്ടികള്‍ പീഡിപ്പിച്ചത്.
ഷാര്‍ജയില്‍ താമസിക്കുന്ന അമേരിക്കന്‍ ബാലനാണ് പീഡനത്തിന് ഇരയായത്. ഒരേ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ആണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ പിതാവാണ് പോലീസില്‍ പരാതി നല്‍കിയിരുന്നത്. അല്‍ മജാസ് റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലെ ഗോവണിപ്പടിയില്‍ നിന്നാണ് പീഡനം നടന്നതെന്ന് കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പീഡിപ്പിക്കുക മാത്രമല്ല, ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തത്രേ. ഒരു പെണ്‍കുട്ടി പീഡിപ്പിക്കുകയും മറ്റുള്ളവര്‍ അത് ഷൂട്ട് ചെയ്യുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മണിക്കൂറോളം പീഡനത്തിന് ഇരയായെന്നാണ് ആരോപണം.
പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്നുള്ള ഭീഷണിയും ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. പരാതി കൊടുക്കുന്നതിനു മുന്‍പേ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടുവെന്നും പറയുന്നുണ്ട്.












Click it and Unblock the Notifications