കാമുകന്‍ സ്‌നേഹത്തോടെ തന്ന ലോട്ടറികള്‍ മാറ്റിവെച്ചു; സമയം വന്നപ്പോള്‍ നോക്കി, ഭാഗ്യം വീട്ടുപടിക്കല്‍
വാഷിംഗ്ടണ്‍: ഭാഗ്യം നമ്മുടെ മുന്നില്‍ എത്തിയാലും, ചിലപ്പോള്‍ അതിനെ പെട്ടെന്ന് നമ്മള്‍ സ്വീകരിക്കാറില്ല. മറ്റൊന്നും കൊണ്ടല്ല, മറിച്ച് അത് തിരിച്ചറിയാന്‍ വൈകുന്നത് കൊണ്ടാണ്. ഇങ്ങനൊരു അബദ്ധം അമേരിക്കയില്‍ നിന്നുള്ള ഒരു മധ്യവയസ്‌കയ്ക്കും സംഭവിച്ചു. വീട്ടില്‍ എത്തിയ ലോട്ടറി നോക്കാന്‍ വൈകിയത് കൊണ്ട് സമ്മാനം അറിയാനാണ് ഇവര്‍ വൈകിയത്.
എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെയുള്ള ഒരു നേട്ടമാണ് ഇവര്‍ക്ക് ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നത്. പക്ഷേ അതിനെല്ലാം ഭാഗ്യത്തിന് മാത്രമല്ല താന്‍ നന്ദി പറയുന്നതെന്ന് ഇവര്‍ പറയുന്നു. തന്റെ കാമുകന് കൂടി അര്‍ഹതപ്പെട്ടതാണ് ഈ നേട്ടമെന്നും അവര്‍ പറഞ്ഞു. ഇവരെ തേടി ഭാഗ്യമെത്തിയത് എങ്ങനെയെന്ന് നോക്കാം.

കാമുകന്റെ സ്‌നേഹ സമ്മാനം
യൊലാന്ത ബെന്നറ്റ് എന്ന 55കാരിക്ക് കാമുകന്‍ നേരത്തെ തന്നെ കുറച്ച് ലോട്ടറി ടിക്കറ്റുകള്‍ സമ്മാനമായി നല്‍കിയിരുന്നു. അന്ന് നേരത്തെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യൊലാന്ത പക്ഷേ ടിക്കറ്റ് മാത്രം പരിശോധിച്ചില്ല. അയോവ ലോട്ടറിയുടെ ടിക്കറ്റുകളായിരുന്നു കാമുകന്‍ വാങ്ങി നല്‍കിയത്.
യഥാര്‍ത്ഥത്തില്‍ യൊലാന്ത നേരത്തെ വീട്ടിലെത്തിയത് തന്നെ ടിക്കറ്റുകള്‍ പരിശോധിക്കാനായിരുന്നു. എന്നാല്‍ വീട്ടിലും വേണ്ടത്ര സമയം ഇവര്‍ക്ക് ലഭിച്ചില്ല. 'താന്‍ തിരക്കിലായി പോയെന്ന് ഇവര്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ വരാനിരിക്കുന്ന ഭാഗ്യത്തെ തട്ടികയറ്റുന്നത് പോലെയായിരുന്നു ഇതെന്ന്' യൊലാന്ത പറയുന്നു.
മെഗാ സമ്മാനമുള്ള ടിക്കറ്റ്
ഒരു ലക്ഷം ഡോളറിന്റെ സമ്മാനം വരെയുള്ള മെഗാ ക്രോസ് വേര്‍ഡ് ടിക്കറ്റുകള്‍ വരെ കാമുകന്റെ സമ്മാനങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. പക്ഷേ അവരത് പരിശോധിച്ചതേയില്ല. എന്നാല്‍ അടുത്ത ദിവസം ലോട്ടറി ടിക്കറ്റുകള്‍ പരിശോധിക്കാനായി അവര്‍ സമയം കണ്ടെത്തി. ആദ്യത്തെ ടിക്കറ്റ് നോക്കിയപ്പോള്‍ തന്നെ യൊലാന്തയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു.
നൂറ് ഡോളറായിരുന്നു സമ്മാനമായി കിട്ടിയത്. 'അടുത്ത ടിക്കറ്റ് നോക്കിയപ്പോള്‍ താനാകെ ഞെട്ടിപ്പോയെന്ന് ഇവര്‍ പറയുന്നു. ലോട്ടറി ആപ്പിലൂടെയാണ് ഈ ടിക്കറ്റ് സ്‌കാന്‍ ചെയ്ത് നോക്കിയത്. വന്‍ തുകയാണ് കാണിച്ചത്. അതെനിക്ക് ഷോക്കായിരുന്നുവെന്നും' അവര്‍ പറഞ്ഞു.
വിശ്വാസമാകാതെ വീണ്ടും നോക്കി
'അത്ര വലിയൊരു ടിക്കറ്റ് തനിക്ക് അടിക്കാന്‍ യാതൊരു സാധ്യതയും ഇല്ലെന്നാണ് വിശ്വസിച്ചത്. അതുകൊണ്ട് മൂന്ന് തവണയാണ് ആ സമ്മാനം പരിശോധിച്ചത്' എന്നും യൊലാന്ത പറഞ്ഞു. പതിനായിരം യുഎസ് ഡോളറാണ് ഇവര്‍ക്ക് സമ്മാനമായി അടിച്ചത്. ഏകദേശം എട്ട് ലക്ഷം രൂപയില്‍ അധികം വരും ഈ തുക.
ഷോക്ക് മാറിയ ഉടനെ തന്റെ കാമുകനെയാണ് അവര്‍ വിളിച്ചത്. സമ്മാനം അടിച്ചതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ അദ്ദേഹത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. 'നീ ഇപ്പോള്‍ കള്ളം പറഞ്ഞ് തുടങ്ങിയോ എന്നായിരുന്നു കാമുകന്‍ ചോദിച്ചത്. താന്‍ നുണ പറയുന്നതല്ലെന്ന് അവനെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നുവെന്നും' ഇവര്‍ പറഞ്ഞു.
ആവേശം വിട്ടുമാറിയതേയില്ല
ലോട്ടറിയടിച്ചതോടെ യോലന്തയുടെ ആവേശം ഇരട്ടിയായി. രാത്രി മുഴുവന്‍ അവര്‍ ടിക്കറ്റിനെ തന്നെ നോക്കിയിരിക്കുകയായിരുന്നു. ഉറങ്ങാന്‍ പോലും അവര്‍ക്ക് പറ്റുന്നുണ്ടായിരുന്നില്ല. 'പതിനായിരം ഡോളര്‍ സമ്മാനം അടിച്ചത് വിശ്വസിക്കാന്‍ പോലും സാധിച്ചില്ലെന്ന് ഇവര്‍ പറയുന്നു'.
'ഈ പണം കൊണ്ട് വീട്ടിലേക്ക് വേണ്ട ചില കാര്യങ്ങള്‍ ചെയ്യും. പേരക്കുട്ടികള്‍ വീട്ടിലേക്ക് വരുന്നുണ്ട്. അവര്‍ക്കായി ഈ പണം ചെലവാക്കാനും താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും' യൊലന്ത പറഞ്ഞു. മാക്കുവോകെറ്റയിലെ ക്വിക്ക് സ്റ്റാറില്‍ നിന്നാണ് ഇവരുടെ കാമുകന്‍ ഈ ടിക്കറ്റുകള്‍ വാങ്ങിയത്.












Click it and Unblock the Notifications