ആണ്‍കുട്ടിക്ക് ജനിക്കുമ്പോഴേ ബലമുള്ള നട്ടെല്ല്
ന്യൂയോര്‍ക്ക് ; ആണ്‍കുട്ടിയെ അപേക്ഷിച്ച്, സാധാരണയായി പെണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ നടുവെല്ലിന് ബലം കുറവായിരിക്കുമെന്ന് നട്ടല്ലിനെ സംബന്ധിച്ച ഗവേഷകരുടെ പുതിയ കണ്ടെത്തല്‍.
ഒരു ആണ്‍കുട്ടിയുടെ ജനിക്കുമ്പോഴുള്ള നട്ടെല്ലിന്റെ 10.6 ശതമാനം കുറവാണ് ഒരു പെണ്‍കുട്ടി ജനിക്കുമ്പോള്‍ ഉള്ളതെന്ന് ഗവേഷകര്‍ പറയുന്നു. മനുഷ്യരിലാണ് ഇങ്ങനെ ഒരു വ്യത്യാസം കണ്ടു വരുന്നത്.

എന്നാല്‍ യു എസിലെ കുട്ടികളുടെ ഗവേഷണ കേന്ദ്രമായ സബാന്‍ ഗവേഷണ കേന്ദ്രത്തിലെ പഠന വിഭാഗം സീനിയര്‍ ഗ്രന്ഥകര്‍ത്തവായ വിസന്റേ ഗിള്‍സാന്‍സ് പറയുന്നത്, ഇത് ലിംഗങ്ങള്‍ക്കിടയിലുള്ള ശരീരശാസ്ത്രപരമായ ഏതാനും ചില വ്യാഖാനങ്ങളാണ്.
ആരോഗ്യ പൂര്‍ണ്ണമായ 70 നവജാത ശിശുക്കളിലാണ് (35 ആണ്‍കുട്ടികള്‍ 35 പെണ്‍കുട്ടികള്‍) ഈ പഠനം നടത്തിയത്. എന്നാല്‍ ഭാരം,ശരീരത്തിന്റെ വ്യാപ്തി, ശിരസ് തുടങ്ങിയവ ലിംഗപരമായി മറ്റ് വ്യത്യാസങ്ങള്‍ ഒന്നും തന്നെയില്ല.












Click it and Unblock the Notifications