കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടീശ്വരനായ രണ്ടാമൂഴത്തിന്റെ നിര്‍മാതാവിന്‍റെ വീഴ്ച്ച, ബിആര്‍ ഷെട്ടിയുടെ ഇമേജ് മാറിയത് ഇങ്ങനെ

Google Oneindia Malayalam News

ലണ്ടന്‍: യുഎഇയിലെ ആശുപത്രി ശൃംഖലയായ എന്‍എംസി ഗ്രൂപ്പിന്റെ സ്ഥാപകന്‍ ബിആര്‍ ഷെട്ടി കഴിഞ്ഞ ദിവസം ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവെച്ചിരുന്നു. എന്നാല്‍ ഒരൊറ്റ രാത്രി കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ രണ്ടാമൂഴത്തിന്റെ നിര്‍മാതാവെന്ന നിലയിലാണ് മലയാളിക്ക് അദ്ദേഹത്തെ പരിചയം. പിന്നീട് ഷെട്ടി നിര്‍മാണത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തിരുന്നു. അത്യാഢംബര ജീവിതത്തിനിടയിലാണ് ഷെട്ടിക്ക് രാജി പ്രഖ്യാപിക്കേണ്ടി വന്നത്. ഷെട്ടിയുടെ ഓഹരി എത്രയാണെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

സ്വന്തമായി പ്രൈവറ്റ് ജെറ്റ്, വിന്റേജ് കാറുകളുടെ ഒരു നിര, ബുര്‍ജ് ഖലീഫയില്‍ രണ്ട് നിലകള്‍ എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ലൈഫ് സ്റ്റൈല്‍. കഴിഞ്ഞ വര്‍ഷം അദ്ദേഹം പറഞ്ഞ വാക്കുകള്‍ വളരെ ശ്രദ്ധ നേടിയിരുന്നു. വേഗതയും സ്വാതന്ത്ര്യവും നല്‍കുന്ന ആവേശമാണ് കാറുകളോടുള്ള തന്റെ പ്രേമത്തിന് പിന്നിലെന്നായിരുന്നു പ്രസതാവന. ഉന്നത രാഷ്ട്രീയ ബന്ധങ്ങളും ഷെട്ടിക്കുണ്ടായിരുന്നു. ബോളിവുഡ്, ഹോളിവുഡ് താരങ്ങള്‍, ബില്‍ഗേറ്റ്‌സ് എന്നിവര്‍ക്കൊപ്പമൊക്കെ നില്‍ക്കുന്ന ചിത്രങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു.

ഷെട്ടിയുടെ വളര്‍ച്ചയും വീഴ്ച്ചയും

ഷെട്ടിയുടെ വളര്‍ച്ചയും വീഴ്ച്ചയും

1975ല്‍ കര്‍ണാടകത്തില്‍ നിന്ന് യുഎഇയിലേക്ക് സംരംഭക കുടിയേറ്റം നടത്തിയ ശേഷം വളരെ പെട്ടെന്നാണ് ഷെട്ടിയുടെ ബിസിനസ് ലോകത്താകമാനം വ്യാപിപ്പിച്ചത്. പബ്ലിക്ക് കമ്പനികളിലെ ഷെട്ടിയുടെ ഓഹരി മൂല്യം 2.4 ബില്യണ്‍ ഡോളറായിരുന്നു. എന്‍എംസിക്ക് നിരവധി ബ്രാഞ്ചുകളുമുണ്ട്. ഇതിന് പുറമേ പ്രമുഖ ധനമിപാട് സ്ഥാപനമായ ഫിനെബ്ലറിന്റെ അധിപനും ഷെട്ടി തന്നെയാണ്. എന്‍എംസിയില്‍ നടക്കുന്ന സാമ്പത്തിക തിരിമറികളെ വിമര്‍ശിച്ചു ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ചു തുടങ്ങിയ ആരോപണങ്ങളും കാള്‍സണ്‍ ബ്ലോക്കിന്റെ നിക്ഷേപ ഗവേഷണ സ്ഥാപനമായ മഡ്ഡി വാട്ടേഴ്‌സാണ് ഉന്നയിച്ചത്. ഇതോടൊണ് ഷെട്ടിയുടെ വീഴ്ച്ച തുടങ്ങിയത്.

എന്‍എംസിയുടെ കുതിപ്പ്

എന്‍എംസിയുടെ കുതിപ്പ്

1975ലാണ് ന്യൂ മെഡിക്കല്‍ സെന്റര്‍ എന്ന പേരില്‍ അബുദാബിയില്‍ എന്‍എംസി ആരംഭിക്കുന്നത്. ഇത് പിന്നീട് യുഎഇയിലെ ഏറ്റവും വലിയ ആശുപത്രി ശൃംഖലയായി മാറുകയായിരുന്നു. പ്രതിവര്‍ഷം 8.5 ദശലക്ഷത്തില്‍ അധികം പേരെ എന്‍എംസി ശൃംഖലയില്‍ ചികിത്സിക്കുന്നുണ്ട്. ഇതിന്റെ വളര്‍ച്ചയ്ക്ക് പ്രധാന കാരണം ഷെട്ടിയുടെ വളര്‍ച്ച കൂടിയായിരുന്നു. എന്‍എംസി തകര്‍ന്നതോടെ ഒറ്റ രാത്രി കൊണ്ട് ശതകോടീശ്വരനില്‍ നിന്ന് ലക്ഷാധിപതിയിലേക്കാണ് ഷെട്ടിയുടെ വീഴ്ച്ച.

രണ്ടാമൂഴത്തിന്റെ നിര്‍മാണം

രണ്ടാമൂഴത്തിന്റെ നിര്‍മാണം

എംടിയുടെ രണ്ടാമൂഴം സിനിമയാകുന്നുവെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒടിയന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിഎ ശ്രീകുമാര്‍ ചിത്രം സംവിധാനം ചെയ്യുമെന്നും നിര്‍മാതാവ് ബിആര്‍ ഷെട്ടിയായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതോടെ ഷെട്ടിയെ മലയാളികള്‍ക്കിടയില്‍ പ്രശസ്തനാക്കിയത്. 1000 കോടിക്കാണ് ചിത്രത്തിന്റെ മുടക്കുമുതലെന്നും പ്രഖ്യാപിച്ചതോടെ, ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രത്തിന്റെ നിര്‍മാതാവെന്ന പേരിലാണ് ഷെട്ടി അറിയപ്പെട്ടത്. മഹാഭാരതം സിനിമയാക്കാന്‍ എത്ര കോടികള്‍ വേണമെങ്കിലും മുടക്കാമെന്ന് ഷെട്ടി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ എംടിയുമായി ശ്രീകുമാറിന് പ്രശ്‌നങ്ങള്‍ വന്നതോടെ ചിത്രം മുടങ്ങുകയും, നിര്‍മാണത്തില്‍ നിന്ന് ഷെട്ടി പിന്‍മാറുകയുമായിരുന്നു.

ഓഹരി വിപണിയിലും വീഴ്ച്ച

ഓഹരി വിപണിയിലും വീഴ്ച്ച

കാള്‍സന്‍ ബ്ലോക്കിന്റെ ആരോപണം വന്നതോടെ ഷെട്ടിയുടെ ഓഹരി മൂല്യം ഇടിയാന്‍ തുടങ്ങി. ഫിനെബ്ലറിലും എന്‍എംസിയിലും 885 മില്യണ്‍ ഡോളര്‍ ഓഹരിയാണ് ഷെട്ടിക്കുള്ളത്. എന്‍എംസിയില്‍ തനിക്കുള്ള ഓഹരികളുടെ മൂന്നിലൊരു ഭാഗം ഫസ്റ്റ് അബുദാബി ബാങ്കിലും സൂറിച്ച് ആസ്ഥാനമായുള്ള ഫാല്‍ക്കണ്‍ പ്രൈവറ്റ് ബാങ്കിലുമുള്ള വായ്പകള്‍ക്ക് ഈടായി നല്‍കിയെന്ന് ഈ മാസത്തെ ഫയലിംഗില്‍ ഷെട്ടി വ്യക്തമാക്കിയിരുന്നു. ഷെട്ടിയുടെ ഓഹരി ഉടമസ്ഥാവകാശത്തിന്റെ പകുതി മറ്റ് രണ്ട് പേര്‍ സ്വന്തമാക്കിയേക്കും. ആയിരക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനം കൂടിയാണ് എന്‍എംസി. ആസ്തി മൂല്യനിര്‍ണയം, കടത്തിന്റെ അളവ്, എക്‌സിക്യൂട്ടീവ് പ്രതിഫലം, എതിരാളികളുമായുള്ള കരാറുകള്‍ എന്നിവയിലാണ് സംശയം ഉന്നയിക്കപ്പെടുന്നത്.

തകര്‍ച്ച ഇങ്ങനെ

തകര്‍ച്ച ഇങ്ങനെ

വായ്പാ ദാതാവായ ബഹ്‌റൈനിലെ അല്‍സലാം ബാങ്ക് ഓഹരികള്‍ വിറ്റ് ഷെട്ടിയുടെ വായ്പാ തുക ഈടാക്കിയിരുന്നു. ഇതോടെ മഡ്ഡി വാട്ടേഴ്‌സിന്റെ കണ്ടെത്തലുകള്‍ക്കും അപ്പുറത്താണ് കാര്യങ്ങളെന്ന വിലയിരുത്തലിലാണ്. വാട്ടേഴ്‌സിന്റെ ആരോപണങ്ങള്‍ വന്നതോടെ 70 ശതമാനം താഴേക്ക് കമ്പനിയുടെ ഓഹരി മൂല്യം ഇടിഞ്ഞിരുന്നു. ഷെട്ടി രാജിവെച്ചതോടെ ഇത് വീണ്ടും 9 ഇടിഞ്ഞു. ഇതിന് പുറമേ എന്‍എംസി ഹെല്‍ത്തിന്റെ വൈസ് ചെയര്‍മാന്‍ ഖലീഫ അല്‍ മുഹെയ്രിയും ഹാനി ബുത്തിക്കി, അബ്ദുറഹ്മാന്‍ ബസ്സാദിക്ക് എന്നിവരും ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞതോടെ പ്രതീക്ഷയ്ക്കും അപ്പുറത്തുള്ള വീഴ്ച്ചയാണ് ഷെട്ടിക്ക് വന്നത്.

ബിസിനസുകളുടെ നിര

ബിസിനസുകളുടെ നിര

യുഎഇ എക്‌സ്‌ചേഞ്ചിന്റെ ചെയര്‍മാനാണ് ഷെട്ടി. ട്രാവലെക്‌സ് ആന്‍ഡ് എക്‌സ്പ്രസ് മണി, നിയോ ഫാര്‍മ, ബിആര്‍എസ് വെന്‍ചേഴ്‌സ്, ബിആര്‍ ലൈഫ്, ഫിനാബ്ലര്‍, ഉള്‍പ്പെടെയുള്ള സംരംഭങ്ങളുടെ അമരക്കാരന്‍മാരിളൊരാളാണ്. അതേസമയം ഇപ്പോഴത്തെ വീഴ്ച്ച ഷെട്ടിയുടെ മറ്റ് ബിസിനസ് സംരംഭങ്ങളെ ബാധിക്കില്ലെന്നാണ് മാനേജിംഗ് പാര്‍ട്ണറായ അബ്ദുള്‍ മോയിസ് ഖാന്‍ പറയുന്നത്. അതേസമയം ഇന്ത്യന്‍ സംരംഭകരെ സംബന്ധിച്ച് ഷെട്ടിയുടെ വീഴ്ച്ച ഞെട്ടിക്കുന്നതാണ്. സ്വന്തം കമ്പനിയില്‍ അദ്ദേഹം പുറത്തായതോടെ എന്‍എംസി എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയും നിക്ഷേപകര്‍ക്കുണ്ട്.

മോദിയുടെ ഗെയിമില്‍ വീണത് കോണ്‍ഗ്രസ്.... ബീഹാറില്‍ ചോക്ക പൊളിറ്റിക്‌സുമായി ബിജെപി!!മോദിയുടെ ഗെയിമില്‍ വീണത് കോണ്‍ഗ്രസ്.... ബീഹാറില്‍ ചോക്ക പൊളിറ്റിക്‌സുമായി ബിജെപി!!

English summary
br shettys downfall and rise start with nmc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X