കുട്ടികള്‍ക്ക് പീഡനം; ബ്രാഡ് പിറ്റിനെതിരെ അന്വേഷണം
ലോസ് ആഞ്ചലസ്: ഹോളിവുഡ് താരദമ്പതികളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും വിവാഹമോചിതരാവുകയാണെന്ന റിപ്പോര്‍ട്ടിന് പിന്നാലെ ബ്രാഡ് പിറ്റിനെതിരെ അന്വേഷണം. കുട്ടികളെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ലോസ് ആഞ്ചലസ് ചില്‍ഡ്രന്‍സ് ആന്റ് ഫാമിലി ഡിപ്പാട്ട്മെന്റാണ് ബ്രാഡ് പിറ്റിനെതിരെ അന്വേഷണം നടത്തുന്നത്.
കുട്ടികളെ ബ്രാഡ് പിറ്റ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും വിവാഹ മോചനത്തിന് ഇതൊരു കാരണമായിരുന്നിരിക്കാമെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കുടുംബത്തോടൊപ്പം ബ്രാഡ് പിറ്റ് ഒരു സ്വകാര്യ ജെറ്റില്‍ പോകുമ്പോള്‍ പിറ്റ് മദ്യപിച്ച് കുട്ടികളോട് മോശം രീതിയില്‍ പെരുമാറിയെന്ന് ദൃക്സാക്ഷിയെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

ഇത്തരം കാര്യങ്ങള്‍ പിറ്റ് വീട്ടിലും ആവര്ത്തിക്കാറുള്ളതായും സൂചനയുണ്ട്. അടുത്തിടെ ആഞ്ജലീനയും പിറ്റും തമ്മില്‍ മാനസികമായ അകല്‍ച്ചയുണ്ടാകാന്‍ കുട്ടികളോടുള്ള പെരുമാറ്റം ഇടയാക്കി. സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പിറ്റിന് എതിരായാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നുറപ്പാണ്.
ബ്രാഡ് പിറ്റും ആഞ്ജലീനയും ചേര്‍ന്ന് 6 കുട്ടികളെ ദത്തെടുത്തിരുന്നു. ഈ കുട്ടികളോട് പിറ്റിന്റെ മോശം പെരുമാറ്റമെന്നത് ആരോണത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അതേസമയം, ഇത്തരം ആരോപണങ്ങള്‍ വിവാഹമോചനക്കേസില്‍ ബലംകിട്ടാന്‍ പ്രചരിപ്പിക്കുന്നതാണെന്നാണ് പിറ്റിന്റെ വക്താവിന്റെ വിശദീകരണം. കുട്ടികളെ അതിയായി സ്നേഹിക്കുന്ന നടനില്‍ നിന്നും ഒരിക്കലും മോശം പെരുമാറ്റമുണ്ടായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications