ബ്രാ ശരീരത്തിന് ആവശ്യമില്ലാത്തത്;ശരീരത്തിന്റെ സ്വാഭാവികത നശിപ്പിക്കുമെന്ന് പഠനം
പാരീസ്: ബ്രാ ശരീരത്തിന് ആവശ്യമില്ലാത്ത വസ്ത്രമാണെന്ന് പഠനം. പ്രകൃതി ദത്തമായ സ്ത്രീ ശരീരത്തിന്റെ സ്വാഭാവികതയെ നശിപ്പിച്ച് ത്വക്കിലെ കലകള്‍ക്ക് ക്ഷതമുണ്ടാക്കുന്നുവെന്നാണ് പഠനം തെളിയിക്കുന്നത്. ഫ്രഞ്ച് യൂണിവേഴ്‌സിറ്റി പതിനെട്ട് മുതല്‍ മുപ്പത്തഞ്ച് വയസ് വരെയുള്ള സ്ത്രീകളില്‍ പതിനഞ്ച് വര്‍ഷത്തോളം നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.
ബ്രെയിസിയറുകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്. മസില്‍ പ്രശ്‌നങ്ങള്‍, തോളെല്ലിന്റെ ബലക്ഷയം, കഴുത്ത്‌വേദന മുതലായ അസ്വസ്ഥതകളാണ് വര്‍ഷങ്ങള്‍ നീളുന്ന ബ്രാ ഉപയോഗം സ്ത്രീകള്‍ക്ക് സമ്മാനിക്കുന്നത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

ഡെര്‍മടൈറ്റിസ്
ബ്രായുടെ സ്ട്രാപ്പിലുള്ള സിന്തറ്റിക് പദാര്‍ത്ഥങ്ങള്‍ വര്‍ഷങ്ങളോളം ഉപയോഗിക്കുന്നത് ഡെര്‍മടൈറ്റിസ് പോലെയുള്ള പല ത്വക്ക് രോഗങ്ങള്‍ക്കും കാരണമാകുന്നു.

കാന്‍സര്‍
ബ്രായുടെ ഹുക്ക് നിര്‍മ്മിച്ചിരിക്കുന്ന നിക്കല്‍ പോലെയുള്ള ലോഹങ്ങള്‍ വര്‍ഷങ്ങളോളം ഉപയോഗിക്കുന്നത് ശരീരത്തില്‍ അലര്‍ജിയുണ്ടാക്കുന്നു. ബ്രെസ്റ്റ് കാന്‍സര്‍ ഉള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കും ഇത് കാരണമാകുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി.

ഉപേക്ഷിച്ചു
പല വിദേശ രാജ്യങ്ങളിലും സ്ത്രീകള്‍ ബ്രാ ഉപേക്ഷിച്ച് തുടങ്ങി. ബ്രായുടെ വില്‍പ്പനയില്‍ 19% കുറവുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

പരീക്ഷണം
കാന്‍സ് ഫെസ്റ്റിവലില്‍ പല നടിമാരും ഈ പരീക്ഷണം നടത്തിയിരുന്നു.

അഭിപ്രായം
സ്ത്രീകളെ ഉയര്‍ന്ന മാറും ക്ലീവേജും എന്നളക്കുന്ന സമൂഹത്തിന്റെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ മാറണമെന്നാണ് സ്ത്രീകളുടെ അഭിപ്രായം

സുന്ദരി
ആരോഗ്യവും ആത്മവിശ്വാസവുമുള്ള സ്ത്രീയാണ് സുന്ദരി എന്നാണ് അഭിപ്രായം

പഠനം
ഫ്രഞ്ച് യൂണിവേഴ്‌സിറ്റി പതിനഞ്ച് വര്‍ഷം നടത്തിയ പഠനത്തിലാണ് ബ്രാ ഉപയോഗത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ച് വ്യക്തമാക്കുന്നത്.












Click it and Unblock the Notifications