സൗദിയിലെ നടുറോഡില്‍ പാകിസ്ഥാനികളുടെ കൂട്ടത്തല്ല്, വീഡിയോ വൈറല്‍, ഒടുവില്‍ സംഭവിച്ചത്...!!
റിയാദ്: സൗദി അറേബ്യയിലെ നടുറോഡില്‍ പട്ടാപ്പകല്‍ പാകിസ്ഥാനികളുടെ കൂട്ടത്തല്ല്. ജിദ്ദയിലെ ഒരു റോഡില്‍ വച്ചാണ് പാകിസ്ഥാന്‍ പ്രവാസികള്‍ ചേരിതിരിഞ്ഞ് നടുറോഡില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ആക്രമണത്തില്‍ ഏര്‍പ്പെട്ടവരെ സമീപത്തുള്ളവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ആക്രമണങ്ങള്‍ തുടര്‍ന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ ഏര്‍പ്പെട്ട ആറ് പാകിസ്ഥാന്‍ പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് വക്താവിനെ ഉദ്ധരിച്ച് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രചരിച്ച വീഡിയോയില്‍ നിന്ന് തിരിച്ചറിഞ്ഞ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കേസ് എടുത്ത് നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
20നും 30നും പ്രായമുള്ളവരാണ് അറസ്റ്റിലായത്. തമ്മില്‍ തല്ലിന് കാരണം മുന്‍ വൈരാഗ്യമാണെന്നാണ് പൊലീസ് പറയുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.












Click it and Unblock the Notifications