കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ നടുറോഡില്‍ പാകിസ്ഥാനികളുടെ കൂട്ടത്തല്ല്, വീഡിയോ വൈറല്‍, ഒടുവില്‍ സംഭവിച്ചത്...!!

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയിലെ നടുറോഡില്‍ പട്ടാപ്പകല്‍ പാകിസ്ഥാനികളുടെ കൂട്ടത്തല്ല്. ജിദ്ദയിലെ ഒരു റോഡില്‍ വച്ചാണ് പാകിസ്ഥാന്‍ പ്രവാസികള്‍ ചേരിതിരിഞ്ഞ് നടുറോഡില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

മൂക്കിൽ സ്പ്രേ ചെയ്യാവുന്ന കൊവിഡ് വാക്സിൻ, പരീക്ഷണങ്ങൾക്ക് തുടക്കം കുറിക്കാൻ ചൈനമൂക്കിൽ സ്പ്രേ ചെയ്യാവുന്ന കൊവിഡ് വാക്സിൻ, പരീക്ഷണങ്ങൾക്ക് തുടക്കം കുറിക്കാൻ ചൈന

saudi

ആക്രമണത്തില്‍ ഏര്‍പ്പെട്ടവരെ സമീപത്തുള്ളവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ആക്രമണങ്ങള്‍ തുടര്‍ന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ ഏര്‍പ്പെട്ട ആറ് പാകിസ്ഥാന്‍ പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് വക്താവിനെ ഉദ്ധരിച്ച് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രചരിച്ച വീഡിയോയില്‍ നിന്ന് തിരിച്ചറിഞ്ഞ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കേസ് എടുത്ത് നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ലൈഫ് മിഷനില്‍ ഇപി ജയരാജന്റെ മകന് ഒരു കോടി ലഭിച്ചു, ഗുരുതര ആരോപണവുമായി കെ സുരേന്ദ്രന്‍ലൈഫ് മിഷനില്‍ ഇപി ജയരാജന്റെ മകന് ഒരു കോടി ലഭിച്ചു, ഗുരുതര ആരോപണവുമായി കെ സുരേന്ദ്രന്‍

20നും 30നും പ്രായമുള്ളവരാണ് അറസ്റ്റിലായത്. തമ്മില്‍ തല്ലിന് കാരണം മുന്‍ വൈരാഗ്യമാണെന്നാണ് പൊലീസ് പറയുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.

 ഓൺലൈൻ പരസ്യം കണ്ട് മസാജിംഗിന് പോയി: യുവാവിന് നഷ്ടമായത് പണവും ക്രെഡിറ്റ് കാർഡും!! സംഭവം ദുബായിൽ!! ഓൺലൈൻ പരസ്യം കണ്ട് മസാജിംഗിന് പോയി: യുവാവിന് നഷ്ടമായത് പണവും ക്രെഡിറ്റ് കാർഡും!! സംഭവം ദുബായിൽ!!

ഖത്തര്‍ ഉപരോധം ആഴ്ചകള്‍ക്കകം അവസാനിക്കും; ശുഭ വാര്‍ത്ത, ത്വരിത നീക്കവുമായി ഡൊണാള്‍ഡ് ട്രംപ്ഖത്തര്‍ ഉപരോധം ആഴ്ചകള്‍ക്കകം അവസാനിക്കും; ശുഭ വാര്‍ത്ത, ത്വരിത നീക്കവുമായി ഡൊണാള്‍ഡ് ട്രംപ്

പ്രതിസന്ധികൾ നീങ്ങി: കൊവിഡ് വാക്സിൻ പരീക്ഷണം പുനരാരംഭിക്കുമെന്ന് ഓക്സ്ഫഡ് സർവ്വകലാശാലപ്രതിസന്ധികൾ നീങ്ങി: കൊവിഡ് വാക്സിൻ പരീക്ഷണം പുനരാരംഭിക്കുമെന്ന് ഓക്സ്ഫഡ് സർവ്വകലാശാല

English summary
brawl on the road in Saudi Arabia, Six Pakistani expatriates arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X