കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് വഴി കുട്ടിയെ വില്‍ക്കാന്‍ ശ്രമം

  • By Soorya Chandran
Google Oneindia Malayalam News

റിയോ ഡി ജെനീറോ: ഫേസ്ബുക്ക് വഴി സ്വന്തം കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ച മാതാപിതാക്കള്‍ പിടിയിലായി. ബ്രസീലിലെ റെസീഫ് നഗരത്തിലാണ് സംഭവം നടന്നത്.

രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ ആണ് വില്‍ക്കാന്‍ ശ്രമിച്ചത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യത്തുക കെട്ടിവക്കാന്‍ കഴിയാത്തതിനാല്‍ രണ്ട് പേരും ഇപ്പോള്‍ ജയിലില്‍ ആണ്. കുട്ടിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

Brazil Map

കുട്ടിയെ വില്‍ക്കാന്‍ അച്ഛനമ്മമാരെ പ്രേരിപ്പിച്ച കാരണം പണം തന്നെയായിരുന്നു. എന്നാല്‍ അമ്മ പോലീസിനോട് പറഞ്ഞത് ശരിക്കും ഞെട്ടിക്കുന്ന വിവരമാണ്. യൂറോപ്പില്‍ വേശ്യാവൃത്തിക്ക് പോകാന്‍ പണം സ്വരൂപിക്കാനാണത്രെ ഇവര്‍ കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അച്ഛന്‍ ഇക്കാര്യത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല.

ഒരു സാമൂഹ്യ പ്രവര്‍ത്തകയുടെ ഇടപെടലാണ് സംഭവം പുറത്ത് കൊണ്ടുവന്നത്. ഫേസ്ബുക്കിലെ പരസ്യം ഒരു തമാശയായിട്ടാണ് ആദ്യം തോന്നിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. പിന്നീട് ബന്ധപ്പെട്ടപ്പോഴാണ് കാര്യം സത്യമാണെന്ന് ബോധ്യപ്പെട്ടത്.

വിലപേശലോടെയായിരുന്നു തുടക്കം. ഒടുക്കം 666 ഡോളറും ഒരു കമ്പ്യൂട്ടറും കൈമാറിയാല്‍ കുട്ടിയെ നല്‍കാമെന്നായി. 810 ഡോളര്‍ 10 തവണകളായി വേറെ നല്‍കണമെന്നും ആവശ്യപ്പെട്ടു. സംഭവത്തിന്റെ വിശദാംശങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തക ഇതിനകം തന്നെ പോലീസിനെ അറിയിച്ചിരുന്നു. പണം കൈപ്പറ്റി കുട്ടിയെ കൈമാറുന്നതിനിടെ പോലീസെത്തി അച്ഛനേയും അമ്മയേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

English summary
A couple who tried to sell their two-year-old daughter via Facebook has been arrested in the northeastern Brazilian city of Recife, police said on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X