കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈവിട്ട് കാര്യങ്ങള്‍, ബ്രസീലില്‍ സ്ഥിതി ഗുരുതരം, പ്രഭവകേന്ദ്രം, ലോകത്ത് രണ്ടാം സ്ഥാനം, മരുന്നുകളില്ല

Google Oneindia Malayalam News

റിയോ ഡി ജനീറോ: ബ്രസീലില്‍ കോവിഡ് കേസുകള്‍ പിടിവിട്ട് കുതിക്കുന്നു. ഇതുവരെ 3,30000 കേസുകളാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകളുള്ള രണ്ടാമത്തെ രാജ്യമാണ് ബ്രസീല്‍. അമേരിക്ക മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ളത്. റഷ്യയെ മറികടന്നാണ് ബ്രസീല്‍ ഈ അനാവശ്യ നേട്ടം സ്വന്തമാക്കിയത്. പ്രസിഡന്റ് ജെയിര്‍ ബോല്‍സൊനാരോയുടെ കടുത്ത അലംഭാവം ഇതിന് കാരണമായതായിട്ടാണ് ചൂണ്ടിക്കാണുന്നത്. രാജ്യത്ത് ലോക്ഡൗണൊന്നും വേണ്ട, സാമ്പത്തിക പ്രതിസന്ധിയാണ് വലിയ പ്രശ്‌നമെന്നും ബോല്‍സൊനാരോ പറഞ്ഞിരുന്നു. മുന്നറിയിപ്പ് നല്‍കിയവരെ വരെ അദ്ദേഹം പുറത്താക്കിയിരുന്നു. രണ്ട് തവണയാണ് ആരോഗ്യ മന്ത്രിമാര്‍ രാജിവെച്ചത്.

1

കൊറോണവൈറസിന്റെ പുതിയ പ്രഭവകേന്ദ്രമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്നത് ബ്രസീലിനെയാണ്. വളരെയധികം സൂക്ഷിക്കേണ്ട സാഹചര്യമാണ് ബ്രസീലില്‍ ഉള്ളതെന്നും, ആശങ്കയുണ്ടെന്നും ലോകാരോഗ്യ സംഘടന എമര്‍ജന്‍സീസ് ഡയറക്ടര്‍ മൈക്ക് റയാന്‍ പറഞ്ഞു. ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച് വരികയാണെന്നും റയാന്‍ മുന്നറിയിപ്പ് നല്‍കി. ഇന്നലെ മാത്രം 1001 മരണങ്ങളാണ് ബ്രസീലില്‍ രേഖപ്പെടുത്തിയത്. ഇതുവരെ 21048 പേരാണ് മരിച്ച് വീണത്. അമേരിക്കയില്‍ നിന്ന് കോവിഡ് ഹോട്ട്‌സ്‌പോട്ട് ബ്രസീലായി മാറുന്നു എന്ന സൂചനകളാണ് ലഭിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ ഇത്രയധികം കേസുകള്‍ ബ്രസീലില്‍ ഇല്ലായിരുന്നു. മരണനിരക്കും കുറവായിരുന്നു. എന്നാല്‍ അലംഭാവമാണ് തിരിച്ചടിയായിരിക്കുന്നത്. ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നതിനേക്കാളും ഉയര്‍ന്ന തോതിലാണ് മരണനിരക്കും കേസുകളും ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. പല ആശുപത്രികളിലും രോഗികളുടെ എണ്ണം കുത്തനെ വര്‍ധിച്ചത് കൊണ്ട് മരണനിരക്ക് കൃത്യമായി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ആശുപത്രിക്ക് പുറത്ത് മരിച്ചവരുടെ എണ്ണവും കൂടുതലാണ്. പതിനൊന്ന് ദിവസത്തിനിടെ മരണനിരക്ക് ഇരട്ടിയായെന്ന് സര്‍ക്കാര്‍ രേഖകള്‍ പറയുന്നു. സാവോ പോളോ മേഖലയിലാണ് ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം ഏറ്റവും കൂടുതല്‍ കേസുകള്‍ വരുന്നത് ആമസോണ്‍ മേഖലയില്‍ നിന്നാണ്. ഒരു ലക്ഷത്തില്‍ 490 പേര്‍ക്ക് രോഗബാധയുണ്ടെന്നാണ് കണക്ക്. ഇത് വളരെ ഉയര്‍ന്ന തോതിലാണ്. ഇതിനിടെ ബ്രസീലിന്റെ ആരോഗ്യ മന്ത്രാലയം മലേറിയ മരുന്ന ഹൈഡ്രോക്‌സിക്‌ളോറോക്വീന്‍ കഴിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് കേസുകള്‍ക്കെല്ലാം മലേറിയ മരുന്ന് ഉപയോഗിക്കാമെന്ന് പ്രസിഡന്റ് ബോല്‍സൊനൊരോ പറയുന്നു. എന്നാല്‍ ഇത് കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ മലേറിയ മരുന്ന് കഴിക്കുന്നവരില്‍ മരണനിരക്ക് വര്‍ധിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. അതേസമയം മലേറിയ മരുന്ന് ഇതുവരെ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാമെന്ന് തെളിഞ്ഞിട്ടില്ലെന്ന് മൈക്ക് റയാന്‍ പറഞ്ഞു.

English summary
brazil covid cases increasing overtakes russia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X