കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശവപ്പെട്ടികളില്ല,മൃതദേഹം സൂക്ഷിക്കാനും ഇടമില്ല, ബ്രസീലില്‍ ഞെട്ടിക്കുന്ന കാഴ്ച്ച, മരണം കുതിക്കുന്നു!

Google Oneindia Malayalam News

ബ്രസീലിയ: കോവിഡ് പ്രതിരോധത്തെ അവഗണിച്ച ബ്രസീലില്‍ മരണനിരക്ക് കുതിക്കുന്നു. മനൗസ് നഗരത്തില്‍ കരളലിയിരിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിക്കുക. ദിവസങ്ങള്‍ക്കുള്ളില്‍ നൂറുകണക്കിന് പേരാണ് മരിച്ച് വീണത്. ഇവരെ അടക്കം ചെയ്യാന്‍ ശവപ്പെട്ടികള്‍ പോലുമില്ലാത്ത അവസ്ഥയാണ് ബ്രസീലിലുള്ളത്. മൃതദേഹം സൂക്ഷിക്കാനും ഇവിടെ സ്ഥലമില്ല. കൂട്ടക്കുഴിമാടങ്ങള്‍ക്ക് പകരം പ്രിയപ്പെട്ടവരെ സ്വന്തം ചെലവില്‍ അടക്കം ചെയ്യുകയാണ്. സര്‍ക്കാരിന്റെ അതിഭീകരമായ ഈ അനാസ്ഥയില്‍ കടുത്ത രോഷത്തിലാണ് ജനങ്ങള്‍. ലാറ്റിനമേരിക്കയിലെ ഏറ്റവും പുതിയ പ്രഭവകേന്ദ്രമായി മാറിയിരിക്കുകയാണ് ബ്രസീല്‍. ആറായിരത്തില്‍ അധികം പേരാണ് ഇവിടെ മരിച്ച് വീണത്.

1

ശവപ്പെട്ടികള്‍ക്കുള്ള വന്‍ ക്ഷാമമാണ് ബ്രസീലിയന്‍ ജനതയെ ക്ഷുഭിതരാക്കുന്നത്. എത്രയും പെട്ടെന്ന് വിമാനമാര്‍ഗം സാവോ പോളോയില്‍ നിന്ന് ശവപ്പെട്ടികള്‍ എത്തിക്കണമെന്ന് നാഷണല്‍ ഫ്യൂണറല്‍ ഹോം അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മനൗസില്‍ 2700 കിലോ മീറ്റര്‍ ദൂരെയാണ് സാവോ പോളോ. മനൗസിലേക്ക് ടാര്‍ ചെയ്ത പ്രത്യേക റോഡുകള്‍ ഇല്ല. വിമാന മാര്‍ഗം മാത്രമാണ് എത്താന്‍ സാധിക്കുക. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എത്താനും ഇവിടെ റോഡുകളില്ല. ആമസോണ്‍ വനമേഖലയുമായി ചേര്‍ന്നാണ് ഈ നഗരമുള്ളത്. രണ്ട് മില്യണ്‍ ആളുകളാണ് ഇവിടെ താമസിക്കുന്നത്. മരണനിരക്കുകള്‍ ഇവിടെ കുതിച്ച് ഉയരുകയാണ്. ഇവിടെ മരുന്നുകള്‍ എത്താനും വലിയ ബുദ്ധിമുട്ടുണ്ട്. ആമസോണിലെ ആദിവാസികള്‍ക്ക് കൂടി ചികിത്സയൊരുക്കുന്നത് മനൗസിലാണ്.

ഏപ്രില്‍ 30 വരെ ബ്രസീലില്‍ 5200 പോര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ആമസോണിന്റെ ഭാഗമായ സംസ്ഥാനത്ത് 425 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇവിടെ കൊറോണവൈറസിനുള്ള പരിശോധനകള്‍ക്ക് വലിയ ക്ഷാമമുണ്ട്. അതുകൊണ്ട് തന്നെ മരണനിരക്ക് ഇപ്പോഴുള്ളതിനേക്കാള്‍ വളരെ കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ മരണനിരക്കിന്റെ കുത്തൊഴുക്കിന് മുമ്പ് സംസ്ഥാനത്ത് പരമാവധി 35 മരണങ്ങളൊക്കെയാണ് ഉണ്ടാവാറുള്ളത്. ഇപ്പോള്‍ അത് 130 ആയി വര്‍ധിച്ചിരിക്കുകയാണ്. അതേസമയം ജനങ്ങള്‍ ഐസൊലേഷന്‍ നടപടികള്‍ തീര്‍ത്തും അവഗണിച്ചിരിക്കുകയാണ്. പക്ഷേ ബ്രസീലിലെ ഈ മരണനിരക്ക് മനൗസില്‍ മാത്രം അവസാനിക്കുന്നതല്ല.

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam

റിയോ ഡി ജനീറോ, സാവോ പോളോ എന്നീ വലിയ നഗരങ്ങളിലും കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലാണ്. ഇവിടെ ആരോഗ്യ പ്രവര്‍ത്തകര്‍ വന്‍ പരാജയമായി മാറിയിരിക്കുകയാണ്. പുതിയ കുഴിമാടങ്ങള്‍ പോലും നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ് ഇവിടെ. നേരത്തെ ഇക്വഡോറിലും സമാന അവസ്ഥയുണ്ടായിരുന്നു. ഗ്വയാഗില്ലില്‍ സ്വന്തം ബന്ധുക്കളുടെ മൃതദേഹം തെരുവുകളില്‍ ഉപേക്ഷിക്കുകയായിരുന്നു ജനങ്ങള്‍. ശവപ്പറമ്പും, സെമിത്തേരികളും സംസ്‌കാര കേന്ദ്രങ്ങളും നിറഞ്ഞ് കവിഞ്ഞതിനെ തുടര്‍ന്നായിരുന്നു അവര്‍ ഇത്തരമൊരു ദുരവസ്ഥയെ തിരഞ്ഞെടുത്തത്. പാവപ്പെട്ടവരും ദരിദ്രരും താമസിക്കുന്ന ഇടങ്ങളില്‍ മരണനിരക്ക് വര്‍ധിക്കുമെന്നാണ് പ്രവചനം. ബ്രസീലിലെ എല്ലാ നഗരങ്ങളിലും ഇത്തരത്തിലുള്ള കേന്ദ്രങ്ങളുണ്ട്.

English summary
brazil facing coffin shortage hit hard by coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X