കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിച്ച് ബ്രസീല്‍... കൊവിഡിനിടയില്‍ ആരോഗ്യ മന്ത്രിയെ പുറത്താക്കി, ബൊല്‍സൊനാരോ കലിപ്പില്‍!!

Google Oneindia Malayalam News

റിയോ ഡി ജനീറോ: ബ്രസീലില്‍ കോവിഡ് വ്യാപനം ശക്തമാകുന്നതിനിടെ ആരോഗ്യ മന്ത്രി ലൂയിസ് ഹെന്റിക് മാന്‍ഡേറ്റയെ പുറത്താക്കി. ദിവസങ്ങള്‍ നീണ്ട പ്രശ്‌നങ്ങള്‍ ശേഷമാണ് അദ്ദേഹത്തെ പുറത്താക്കാന്‍ ബ്രസീലിയന്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സൊനാരോ തീരുമാനിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൡലായി അദ്ദേഹം പ്രസിഡന്റുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ പുറത്താക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. രാജ്യത്തെ കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ മന്ത്രി വളരെ പിന്നിലാണ്. അദ്ദേഹത്തിന് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വേണ്ട വിധത്തില്‍ ഏകോപിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ആരോപണം.

1

അന്താരാഷ്ട്ര തലത്തില്‍ തന്നെ മാന്‍ഡേറ്റയുടെ പുറത്താകല്‍ വലിയ വിവാദം ഉണ്ടാക്കിയിരിക്കുകയാണ്. ഈ അവസരത്തില്‍ ഒരു രാജ്യവും ആരോഗ്യ മന്ത്രിയെ പുറത്താക്കാന്‍ ശ്രമിക്കില്ല. എന്നാല്‍ കടുത്ത രാഷ്ട്രീയ ഭിന്നതകളാണ് ഇതിന് പിന്നിലുള്ളതെന്നാണ് സൂചന. പ്രസിഡന്റ് ബൊല്‍സൊനാരോയില്‍ നിന്ന് തന്നെ പുറത്താക്കിയതായി അറിയാന്‍ കഴിഞ്ഞെന്ന് മാന്‍ഡേറ്റ ട്വീറ്റ് ചെയ്തു. എനിക്ക് ഇങ്ങനെയൊരു അവസരം നല്‍കിയതില്‍ നന്ദി പറയുന്നു. കൊറോണവൈറസിന്റെ സമയത്ത് ബ്രസീലിയന്‍ ജനതയുടെ ആരോഗ്യ സംരക്ഷിക്കാനായിട്ടാണ് പരിശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. വലിയ വെല്ലുവിളിയാണ് കൊറോണവൈറസെന്നാണ് മാന്‍ഡേറ്റ സൂചിപ്പിച്ചത്.

നെല്‍സന്‍ ടെയിച്ചാണ് പുതിയ ആരോഗ്യ മന്ത്രി. ബൊല്‍സൊനാരോ തന്നെ ഇക്കാര്യം പുറത്തുവിട്ടു. പ്രശസ്തനായ ഓങ്കോളജിസ്റ്റാണ് ടെയിച്ച്. ബെല്‍സൊനാരോയും മാന്‍ഡേറ്റയും തമ്മില്‍ ആഴ്ച്ചകളോളം വലിയ പോരാട്ടങ്ങള്‍ നടന്നിരുന്നു. രാജ്യത്ത് ശക്തമായ ഐസൊലേഷന്‍ നയങ്ങള്‍ കൊറോണ മഹാമാരിയെ നേരിടാന്‍ വേണമെന്ന ആവശ്യമാണ് ഇരുവരും തമ്മിലുള്ള പോരിലേക്ക് നയിച്ചത്. അതേസമയം നിയന്ത്രണങ്ങള്‍ അനാവശ്യമാണെന്നും, സാമ്പത്തികമായി തിരിച്ചടിയുണ്ടാവുമെന്നുമാണ് ബൊല്‍സൊനാരോ വാദിച്ചത്. കൊറോണവൈറസിനെ ചെറിയ പനിയെന്ന് മാത്രമാണ് ബൊല്‍സൊനാരോ വിശേഷിപ്പിച്ചത്. ട്രംപിന് സമാനമായ പ്രതികരണമായിരുന്നു ഇത്.

ബ്രസീല്‍ വിപണി സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്നും, മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്‌ളോറോക്വീന്‍ ചികിത്സയ്ക്കായി ഉപയോഗിക്കുമെന്നും ബൊല്‍സൊനാരോ പറഞ്ഞിരുന്നു. ഇത് അംഗീകരിക്കപ്പെട്ട മരുന്നല്ല. എന്നാല്‍ ബ്രസീലില്‍ സ്ഥിതി രൂക്ഷമാണ്. താന്‍ അടുത്ത ദിവസം തന്നെ പുറത്താക്കപ്പെടുമെന്ന് ആരോഗ്യ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ച്ചയില്‍ മാന്‍ഡേറ്റ പറഞ്ഞിരുന്നു. താന്‍ രാജ്യത്ത് ഭയത്തിന്റെ സാഹചര്യം ഇല്ലാതാക്കാനാണ് നോക്കിയത്. തന്നെ പുറത്താക്കിയതിലൂടെ രാജ്യത്തിന്റെ കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം തടസപ്പെടുമെന്നും മാന്‍ഡേറ്റ പറഞ്ഞു.

ബ്രസീലിന്റെ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനം വളരെ മികച്ചതാണെന്ന് 76 ശതമാനം ബ്രസീലിയന്‍കാരും സമ്മതിച്ചിരുന്നു. ബൊല്‍സൊനാരോയുടെ അതേ വാദം 33 പേരാണ് അംഗീകരിച്ചത്. 2018ല്‍ ആരോഗ്യ മന്ത്രിപദവിയിലേക്ക് പരിഗണിച്ചയാളാണ് ടെയിച്ച്. എന്നാല്‍ മാന്‍ഡേറ്റയ്ക്കാണ് പദവി ലഭിച്ചത്. ടെയിക്ക് മെഡിക്കല്‍ കണ്‍സള്‍ട്ടന്റായിരുന്നു. അതേസമയം മാന്‍ഡേറ്റ പറഞ്ഞ പല കാര്യങ്ങള്‍ ടെയിച്ച് സോഷ്യല്‍ മീഡിയയിലൂടെ പിന്തുണച്ചിരുന്നു. എല്ലാവര്‍ക്കും ഐസൊലേഷന്‍ എന്ന വാദത്തെയും പിന്തുണച്ചിരുന്നു. ഇതുവരെ 1736 പേരാണ് ബ്രസീലില്‍ മരിച്ചത്. 28320 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

English summary
brazil health minister fired by president bolsonaro
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X