കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലു വെയിൽ ഗെയിമിന് പിറകെ പിങ്ക് വെയിൽ; എന്താണ് പിങ്ക് വെയിൽ!! ഇതും മരണക്കളിയോ?

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: അടുത്ത ദിവസങ്ങളിൽ കേരളക്കരയാകെ ചർച്ചചെയ്ത വിഷയമാണ് ബ്ലൂ വെയിൽ ഗെയിം. ലോകം മുഴുവനുമുള്ള രക്ഷിതാക്കളെ ഭയപ്പെടുത്തികൊണ്ടിരിക്കുന്നത് ഈ കൊലയാളി ഗെയിമാണ്. ങ്ങളുടെ കുട്ടികള്‍ എപ്പോള്‍ വേണമെങ്കിലും ഈ മരണക്കളിയ്ക്ക് അടിമപ്പെടാമെന്നും അത് അവരെ എപ്പോള്‍ വേണമെങ്കിലും മരണത്തിലേയ്ക്ക് തള്ളിവിടാമെന്നുമുള്ള ബോധ്യമാണ് അവരുടെ ഈ ഭയത്തിനുകാരണം.

കേരളത്തിൽ ഒരു വിദ്യാർത്ഥി ഈ കൊലയാളി ഗെയിമിന് ഇരയായതോടെയാണ് കേരളവും ഭയത്തിന്റെ നിഴലിൽ കുടുങ്ങിയത്. എന്നാൽ കൊലയാളി ഗെയിമിനെ കൊല്ലാനാണ് ഇപ്പോൾ പിങ്ക് വെയിൽ എത്തിയിരിക്കുന്നത്. കൊലയാളി ഗെയിം ബ്ലൂ വെയിലിനെ പ്രതിരോധിക്കാന്‍ വികസിപ്പിച്ചെടുത്തതാണ് പിങ്ക് വെയില്‍.

പിങ്ക് വെയിലിന്റെ ഉത്ഭവം

പിങ്ക് വെയിലിന്റെ ഉത്ഭവം

ബ്രസീലിലാണ് പിങ്ക് വെയിലിന്റെ ഉത്ഭവം. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഗെയിം തരംഗമായതോടെ 3,40,000 ഫോളോവേഴ്‌സ് ഇതിനോടകം ഗെയിമിനുണ്ട്.

നന്മ നിറഞ്ഞ മനുഷ്യരാക്കുക

നന്മ നിറഞ്ഞ മനുഷ്യരാക്കുക

നല്ല ചിന്തകളും കാരുണ്യപ്രവര്‍ത്തികളും വഴി കളിക്കുന്നയാളെ സന്തോഷിപ്പിക്കുക എന്നതും കളിക്കുന്നവരെ നന്മനിറഞ്ഞ മനുഷ്യരാക്കി മാറ്റുക എന്നതുമാണ് ഈ ഗെയിമിന്റെ ലക്ഷ്യം.

കളിയിൽ 107 ടാസ്ക്കുകൾ

കളിയിൽ 107 ടാസ്ക്കുകൾ

ഏപ്രിലിലാണ് ഗെയിം ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയത്. കളിക്കുന്നയാള്‍ക്ക് പ്രതിദിനം ചെയ്യുന്നതിനായി 107 ടാസ്‌കുകളുണ്ട്.

ഇന്റർനെറ്റ് നല്ല കാര്യത്തിന്

ഇന്റർനെറ്റ് നല്ല കാര്യത്തിന്

പോര്‍ച്ചുഗീസില്‍ പിങ്ക് വെയില്‍ എന്ന് അര്‍ത്ഥം വരുന്ന ബലേയ റോസാ എന്ന ഗെയിമിന്റെ ലക്ഷ്യം, നല്ല കാര്യങ്ങള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗിക്കമെന്ന് തെളിയിക്കലാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

ബ്ലൂ വെയിലിനെ പിടിച്ചു കെട്ടും

ബ്ലൂ വെയിലിനെ പിടിച്ചു കെട്ടും

ബ്ലൂവെയില്‍ വാര്‍ത്തകളിലെത്തി തുടങ്ങിയപ്പോഴെ അപകടം മനസിലാക്കിയ ഒരു ഗ്രാഫിക് ഡിസൈനറാണ് ഇതിന് പിന്നില്‍. സമനില തെറ്റിക്കുന്ന ബ്ലൂവെയിലിനെ പിടിച്ച് കെട്ടാന്‍ പിങ്ക് വെയിലിനാകുമെന്നാണ് ഇതേക്കുറിച്ച് പഠിച്ചവര്‍ അറിയിക്കുന്നത്.

മാതാപിതാക്കൾ ശ്രദ്ധിക്കണം

മാതാപിതാക്കൾ ശ്രദ്ധിക്കണം

പിങ്ക് വെയിൽ എത്ര നല്ല കളികളാണെന്ന് പറഞ്ഞാലും മാതാപിതാക്കളുടെ ശ്രദ്ധ കുട്ടികള്‍ ചെയ്യുന്ന കാര്യങ്ങളില്‍ എപ്പോഴും ഉണ്ടായിരിക്കണമെന്ന് ഇവര്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്.

English summary
Brazil introduced Pink Whale game
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X