വാട്ട്‌സ് ആപ് നിരോധിച്ചു കൊണ്ട് പോലീസ് ഉത്തരവ്
ബ്രസീല്‍:സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ മുന്നിലാണ് ബ്രസീലിന്റെ സ്ഥാനം. ജോലിക്കിടെയുള്ള അമിതമായ സോഷ്യല്‍ മീഡിയയുടെ ഉപയോഗം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്രസീലിയന്‍ പോലീസ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നത്.
ജോലിക്കാര്‍ക്കിടയില്‍ സ്മാര്‍ട്ട് ഫോണുകള്‍ നിരോധിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് ഒക്ടോബര്‍ മാസം മുതല്‍ നിലവില്‍ വരും. ജോലിക്കിടെ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നതും ചാറ്റിംങ് നടത്തുന്നതും കുറ്റകൃത്യമായി കണക്കാക്കും.

സോഷ്യല്‍ മീഡിയയില്‍ വാട്‌സ് ആപ് അപ്ലിക്കേഷനാണ് നിരന്തരമായി ഉപയോഗിക്കുന്നത് അതിനാല്‍ തന്നെ വാട്‌സ് ആപ് ഉപയോഗത്തെ നിരോധിക്കാനാണ് തീരുമാനം. ജോലിക്കിടെ ഉപയോഗിക്കുന്നതു മാത്രമല്ല റോഡ് ബ്ലോക്കിനു വരെ കാരണമായി കൊണ്ടിരിക്കുകയാണ് വാട്‌സ് ആപ് എന്നാണ് പോലീസിന്റെ നിഗമനം.
വാട്‌സ് ആപിന്റെ അമിതമായ ഉപയോഗം ബ്രസീലിന്റെ മാത്രം പ്രശ്‌നമല്ല, എല്ലാ രാജ്യങ്ങളിലും മെസേജിങ് ആപ്ലിക്കേഷനായി ഉപയൊഗിക്കുന്നത് വാട്‌സ് ആപ് സംവിധാനം തന്നെയാണ്.












Click it and Unblock the Notifications