കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹനുമാൻ മൃതസഞ്ജീവനി കൊണ്ടുവന്ന പോലെ'; വാക്സിൻ കയറ്റിയയച്ചതിന് മോദിക്ക് നന്ദി പറഞ്ഞ് ബോൾസനാരോ

Google Oneindia Malayalam News

ദില്ലി; ബ്രസീലിലേക്ക് കൊവിഡ് പ്രതിരോധ വാക്സിന്‍ കയറ്റിയയച്ച പ്രധാനമന്ത്രിക്ക് വ്യത്യസ്ത രീതിയില്‍ നന്ദി പറഞ്ഞ് ബ്രസീല്‍ പ്രസിഡന്‍റ് ജെയ്ർ ബോൾസോനാരോ. ഹനുമാൻ മൃതസജ്ജീവനി കൊണ്ടുവരുന്ന ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. ബ്രസീല്‍ ഭാഷയിലായിരുന്നു ട്വീറ്റ്. ട്വീറ്റില്‍ നമസ് കാർ, ധന്യവാദ് എന്നീ ഹിന്ദി വാക്കുകളും ഉപയോഗിച്ചിട്ടുണ്ട്.

bolsonaro

കൊവിഡ് പ്രതിസന്ധി തരണം ചെയ്യുവാന്‍ ഇന്ത്യയേപ്പോലൊരു വലിയ രാജ്യത്തിന്റെ പിന്തുണ ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് ബോൾസെനാരോ കുറിച്ചു. ഇന്ത്യയിൽ നിന്ന് ബ്രസീലിലേക്കുള്ള വാക്‌സിൻ കയറ്റുമതിയിൽ ഞങ്ങളെ സഹായിച്ചതിന് നന്ദി. ധന്യവാദ്!" ബോൾസോനാരോ ട്വീറ്റിൽ പറഞ്ഞു.

ബോൾസോനാരോയുടെ ട്വീറ്റിന് മറുപടിയായി ബ്രസീലിനെ സഹായിക്കാൻ കഴിഞ്ഞതിൽ നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ആരോഗ്യ സംരക്ഷണത്തിനുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് ഞങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ട് ദശലക്ഷം കൊവിഡ് വാക്സിന്‍ ഡോസുകള്‍ ബ്രസീലിലേക്ക് ഇന്ത്യ കയറ്റിയയച്ചത്. വാണിജ്യാടിസ്ഥാനത്തിലുള്ള കൊവിഡ് വാക്സിന്‍ കയറ്റുമതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കിയതിനു പിന്നാലെയായിരുന്നു ഇത്. പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൊവിഷീൽഡ് വാക്‌സിനാണ് ബ്രസീസിലേക്ക് അയച്ചത്.

കൊവിഷീല്‍ഡ് വാക്സിന്‍ കയറ്റി അയക്കണമെന്ന് നേരത്തേ മുതല്‍ തന്നെ ആവശ്യപ്പെട്ടിരുന്ന ബ്രസീല്‍ സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി 20 ലക്ഷം ഡോസിന്റെ കരാറിൽ ഏര്‍പ്പെടുകയും ചെയ്തിരുന്നു. വാക്സിന്‍ കയറ്റുമതി ആവശ്യങ്ങള്‍ക്കായി ഒരു വിമാനം ബ്രസീല്‍ ഇന്ത്യയിലേക്ക് അയച്ചിരുന്നുവെങ്കിലും വാക്സിന്‍ വിതരണം ഇന്ത്യയില്‍ ആരംഭിച്ച ശേഷം മാത്രമേ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യൂ എന്ന നിലപാടിലായിരുന്നു പ്രധാനമന്ത്രി.

പ്രിയാസ് മാസ്‌ക് മലയാളം അടക്കം 3 ഭാഷകളില്‍, കൊവിഡിനെതിരെ വനിതാ സൂപ്പര്‍ ഹീറോയുടെ പോരാട്ടം!!പ്രിയാസ് മാസ്‌ക് മലയാളം അടക്കം 3 ഭാഷകളില്‍, കൊവിഡിനെതിരെ വനിതാ സൂപ്പര്‍ ഹീറോയുടെ പോരാട്ടം!!

തന്റെ കുടുംബത്തിനായി ആരും പണം പിരിക്കരുത്; കടം തീർക്കേണ്ടത് തന്റെ ഉത്തരവാദിത്തം, അഭ്യർത്ഥനയുമായി മഹേഷ്തന്റെ കുടുംബത്തിനായി ആരും പണം പിരിക്കരുത്; കടം തീർക്കേണ്ടത് തന്റെ ഉത്തരവാദിത്തം, അഭ്യർത്ഥനയുമായി മഹേഷ്

ഇടത് കോട്ട പൊളിക്കാൻ കോൺഗ്രസ്;തളിപ്പറമ്പിൽ കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ് സ്ഥാനാർത്ഥി?ഇടത് കോട്ട പൊളിക്കാൻ കോൺഗ്രസ്;തളിപ്പറമ്പിൽ കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ് സ്ഥാനാർത്ഥി?

English summary
Brazil President Bolsanaro thanks Modi for exporting the Covid vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X