Get Updates
Get notified of breaking news, exclusive insights, and must-see stories!

തലയിരിക്കുമ്പോള്‍ വാലാടേണ്ട; യുക്രൈനിനെ പിന്തുണച്ച വൈസ് പ്രസിഡന്റിന്റെ അധികാരം റദ്ദാക്കി ബ്രസീല്‍ പ്രസിഡന്റ്

ബ്രസീലിയ: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ ബ്രസീല്‍ എതിര്‍ത്തുവെന്ന് പറഞ്ഞതിന് വൈസ് പ്രസിഡന്റ് ഹാമില്‍ട്ടണ്‍ മൗറോയുടെ അധികാരം റദ്ദാക്കി ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ. അന്താരാഷ്ട്ര വിഷയങ്ങളില്‍ പ്രസിഡന്റാണ് അഭിപ്രായം പറയേണ്ടതെന്നും മൗറോയുടെ പണി അതല്ലെന്നും ബോള്‍സോനാരോ പറഞ്ഞു. ഒരു വെബ് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജെയര്‍ ബോള്‍സോനാരോ. റഷ്യയും യുക്രൈനും തമ്മിലുള്ള പ്രതിസന്ധിയെക്കുറിച്ച് പ്രസിഡന്റിന് മാത്രമേ സംസാരിക്കാന്‍ കഴിയൂവെന്നും അത് മൗറാവുവിന്റെ ബിസിനസ് അല്ലെന്നും തന്റെ അനുയായികളോട് ബോള്‍സോനാരോ പറഞ്ഞു.

നേരത്തെ യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ മൗറോ അപലപിച്ചിരുന്നു. റഷ്യയുടെ സൈനിക നടപടികളില്‍ ആശങ്ക പ്രകടിപ്പിക്കുകയും നയതന്ത്രപരമായ പരിഹാരം ആവശ്യപ്പെടുകയും ചെയ്യുന്ന ബ്രസീലിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയ്ക്കപ്പുറമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍. ശത്രുതകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഉടനടി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ബ്രസീലിയന്‍ വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച ഒരു ഹ്രസ്വ പ്രസ്താവന പുറത്തിറക്കിയിരുന്നു. 'മിന്‍സ്‌ക് ഉടമ്പടികളെ അടിസ്ഥാനമാക്കി, പ്രശ്നത്തിന് നയതന്ത്ര പരിഹാരത്തിലേക്ക് നയിക്കുന്ന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ബ്രസീല്‍ ആവശ്യപ്പെടുന്നു. അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളുടെയും നിയമാനുസൃത സുരക്ഷാ താല്‍പ്പര്യങ്ങളും സിവിലിയന്‍ ജനതയുടെ സംരക്ഷണവും കണക്കിലെടുക്കണം.

1

ബ്രസീലിയന്‍ നയതന്ത്ര പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം യുക്രൈമനിലെ റഷ്യന്‍ നീക്കങ്ങളെ 'അധിനിവേശം' എന്ന് വിശേഷിപ്പിക്കാന്‍ ബ്രസീല്‍ വിദേശകാര്യ മന്ത്രാലയം തയ്യാറായില്ല. കഴിഞ്ഞയാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ കാണുകയും റഷ്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്ത പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ ഇതുവരെ പരസ്യ പ്രസ്താവന നടത്തിയിട്ടില്ല. എന്നാല്‍ ബ്രസീല്‍ വൈസ് പ്രസിഡന്റ് ഹാമില്‍ട്ടണ്‍ മൗറോ യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ അപലപിക്കുകയും പുടിന്റെ സര്‍ക്കാരിന്മേല്‍ സാമ്പത്തിക ഉപരോധങ്ങള്‍ക്കപ്പുമുള്ള നടപടികള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

2

യുക്രേനിന് സൈനിക പിന്തുണ നല്‍കാന്‍ സഖ്യകക്ഷികളുടെ കാര്യമായ നടപടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യ ലോകം യുക്രൈനിനെ വീഴാന്‍ അനുവദിച്ചാല്‍ അടുത്തത് ബള്‍ഗേറിയ ആയിരിക്കും. പിന്നാലെ ബാള്‍ട്ടിക് രാജ്യങ്ങളും അദ്ദേഹം പറഞ്ഞു. ബ്രസീല്‍ യുക്രൈനിനെ പിന്തുണയ്ക്കുന്നുവെന്നും മൗറോ പറഞ്ഞു. ബ്രസീല്‍ നിഷ്പക്ഷമല്ല. യുക്രൈനിന്റെ പരമാധികാരത്തെ ബഹുമാനിക്കുന്നതായി ബ്രസീല്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ യുക്രേനിയന്‍ പ്രദേശത്തിന്റെ അധിനിവേശത്തോട് ബ്രസീല്‍ യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

3

അതേസമയം റഷ്യയുടെ നടപടിയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് വിവിധ ലോകരാജ്യങ്ങള്‍ ഉയര്‍ത്തുന്നത്. ന്യൂയോര്‍ക്കിലും പാരീസിലും കഴിഞ്ഞ ദിവസം യുദ്ധ വിരുദ്ധ മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. റഷ്യയില്‍ യുദ്ധ വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടനും റഷ്യയ്ക്ക് മേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. ശക്തമായ സൈനിക ശക്തിയുടെ അഭാവത്തിലും റഷ്യയ്‌ക്കെതിരെ ചെറുത്ത് നില്‍പ്പ് തുടരുകയാണ് യുക്രൈന്‍. ഇന്ന് റഷ്യയുടെ ഏഴ് വിമാനങ്ങളും 30 ടാങ്കറുകളും തകര്‍ത്തിട്ടതായി യുക്രൈന്‍ അവകാശപ്പെട്ടു. എന്നാല്‍ ശക്തമായ ആക്രമണം തുടരുകയാണ് റഷ്യ.

4

യുക്രൈന്‍ തലസ്ഥാനമായ കീവ് നാല് പാട് നിന്നും വളഞ്ഞ റഷ്യ അതിര്‍ത്തി പോസ്റ്റുകളിലേക്ക് മിസൈല്‍ ആക്രമണവും നടത്തി. യുക്രൈന്റെ സൈനിക മേഖലകളിലും ജനവാസ കേന്ദ്രങ്ങളിലും റഷ്യ ആക്രമണം നടത്തുന്നുണ്ടെന്നാണ് യുക്രൈന്‍ പറയുന്നത്. വ്യാഴാഴ്ച വൈകീട്ടോടെ ചെര്‍ണോബില്‍ പവര്‍ പ്ലാന്റിന്റെ സമ്പൂര്‍ണ നിയന്ത്രണം റഷ്യ ഏറ്റെടുത്തിരുന്നു. യുദ്ധ ഭീതിയ്ക്കിടെ നിരവധി പേര്‍ യുക്രൈനില്‍ നിന്നും പലായനം ചെയ്യുകയാണ്. ഒരു ലക്ഷത്തിലധികം യുക്രൈന്‍ ജനത പലായനം ചെയ്തുവെന്നാണ് യു എന്‍ അഭയാര്‍ത്ഥി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. യുക്രൈനില്‍ നിന്ന് എത്തുന്നവര്‍ക്ക് അതിര്‍ത്തികള്‍ തുറന്ന് നല്‍കണമെന്ന് രാജ്യങ്ങളോട് ഐക്യരാഷ്ട്ര സഭ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+