ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം; പത്ത് പേര്‍ കൊല്ലപ്പെട്ടു
മരിച്ചവരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടായേക്കാമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ജയിലിനുളളില്‍ ലഹള തുടങ്ങിയശേഷം പോലീസ് ജയിലിനുള്ളിലേക്ക് പ്രവേശിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
മെക്‌സിക്കോ: ബ്രസീലിലെ അല്‍കാക്കസ് ജയിലില്‍ സംഘര്‍ഷം. തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. ഈ വര്‍ഷമുണ്ടാകുന്ന ഏറ്റവും വലിയ മൂന്നാമത്തെ സംഘര്‍ഷമാണിത്.
മരിച്ചവരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടായേക്കാമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ജയിലിനുളളില്‍ ലഹള തുടങ്ങിയശേഷം പോലീസ് ജയിലിനുള്ളിലേക്ക് പ്രവേശിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ബ്രസീലിലെ തെക്കുകിഴക്കന്‍ നഗരമായ നതാലിലുള്ള ഈ ജയില്‍ രാജ്യത്തെ ഏറ്റവും വലിയ ജയിലുകളിലൊന്നാണ്.

100 ലേറെ പേര്‍ കൊല്ലപ്പെട്ട ആമസോണസ് ജയില്‍ ലഹളക്കു ശേഷം രാജ്യത്തെ ജയിലുകളുടെ സുരക്ഷ വര്‍ധിപ്പിക്കുമെന്നും കനത്ത സുരക്ഷയുള്ള അഞ്ചു ജയിലുകള്‍കൂടി നിര്‍മ്മിക്കുമെന്ന് പ്രസിഡന്റ് മൈക്കിള്‍ ടെമര്‍ പറഞ്ഞിരുന്നു. എന്നാല്‍ എല്ലാം പാഴ്‌വാക്കായി ഒതുങ്ങുകയായിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മനോസ് നഗരത്തിലെ ജയിലിലുണഅടായ കലാപത്തില്‍ നാല് തട
വുകാര്‍ മരിച്ചിരുന്നു. ജനുവരി ഒന്നിന് മനോസ് നഗരത്തിലെ മറ്റൊരു ജയിലിലുണ്ടായ കലാപത്തില്‍ 56 തടവുകാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ലോകത്ത് തടവുകാരുടെ എണ്ണത്തില്‍ നാലാമതുള്ള രാജ്യമാണ് ബ്രസീല്‍. 6,22,000 തടവുകാര്‍ വിവിധ രാജ്യത്തെ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്.












Click it and Unblock the Notifications