കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറിയ പനിയെന്ന് പരിഹാസം, ബ്രസീല്‍ പ്രസിഡണ്ട് ജെയര്‍ ബോല്‍സൊനാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Google Oneindia Malayalam News

സാവോപോളോ: ബ്രസീല്‍ പ്രസിഡണ്ട് ജെയര്‍ ബോല്‍സൊനാരോയ്ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. സിഎന്‍എന്‍ ബ്രസീലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം വെളിപ്പെടുത്തിയത്. കൊവിഡ് ചികിത്സയ്ക്ക് ലോകവ്യാപകമായി ഉപയോഗപ്പെടുത്തുന്ന മലേറിയ മരുന്നായ ഹെഡ്രോക്‌സി ക്ലോറോക്വിന്‍ താന്‍ ഉപയോഗിക്കുന്നുണ്ടെന്നും തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ജെയര്‍ ബോല്‍സൊനാരോ വ്യക്തമാക്കി.

തനിക്ക് ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഉളളൂ എന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് ചെറിയ പനിമാത്രമാണെന്നും മാസ്‌ക് ധരിക്കുന്നത് അടക്കമുളള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ നിസ്സാരവല്‍ക്കരിക്കുകയും ചെയ്ത് വിവാദത്തില്‍ അകപ്പെട്ട വ്യക്തി കൂടിയാണ് ജെയര്‍ ബോല്‍സൊനാരോ. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ അദ്ദേഹത്തെ കോടതി വിമര്‍ശിക്കുക പോലുമുണ്ടായി.

covid

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുളള ലോക്ക്ഡൗണിനേയും ജെയര്‍ ബോല്‍സൊനാരോ രൂക്ഷമായി എതിര്‍ത്തിരുന്നു. ആരോഗ്യവിദഗ്ദരുടെ നിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുകയും ആള്‍ക്കൂട്ടത്തില്‍ മാസ്‌ക് ഇല്ലാതെ പോവുകയും ആളുകള്‍ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കുകയും ചെയ്യുന്നത് ജെയര്‍ ബോല്‍സൊനാരോ പതിവാക്കിയിരുന്നു. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ജെയര്‍ ബോല്‍സൊനാരോ മാസ്‌ക് ധരിക്കാന്‍ തുടങ്ങുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്യുന്നുണ്ട്.

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുളള രാജ്യങ്ങളില്‍ ഒന്നാണ് ബ്രസീല്‍. കൊവിഡ് ബാധയില്‍ ലോകരാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കയ്ക്ക് പിറകില്‍ രണ്ടാം സ്ഥാനമാണ് ബ്രസീലിനുളളത്. ഇതുവരെ ബ്രസീലില്‍ 1.62 മില്യണ്‍ കൊവിഡ് കേസുകള്‍ ആണ് സ്ഥിരീകരിച്ചിരിക്കുന്നത്. 65000ത്തിന് മുകളില്‍ ആളുകള്‍ കൊവിഡ് ബാധിച്ച് ഇതിനകം മരണപ്പെട്ട് കഴിഞ്ഞിട്ടുമുണ്ട്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ വന്‍ അഭിപ്രായ വ്യത്യാസമാണ് നിലനില്‍ക്കുന്നത്. ആരോഗ്യമന്ത്രിയെ നേരത്തെ ബോല്‍സൊനാരോ പുറത്താക്കിയിരുന്നു. രണ്ടാമത്തെ ആരോഗ്യമന്ത്രി രാജി വെക്കുകയും ചെയ്തു. നിലവില്‍ ആരോഗ്യമന്ത്രാലയത്തിനുളളത് താല്‍ക്കാലിക തലവന്‍ ആണ്.

English summary
Brazil's President Bolsonaro tests positive for COVID-19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X