ഏഴടി ഉയരക്കാരന് നാലടി ഉയരക്കാരി ജീവിതസഖി
ബ്രസിലിയ : വിവാഹം കഴിക്കാന്‍ ഉയരം ഒരു പ്രശ്‌നമല്ല എന്നു തെളിയിച്ചിരിക്കുകയാണ് ജൂലിസന്‍ ഫെര്‍ണാണ്ടസും ലോകത്തിലേറ്റവും ഈവം മെറീഡിയസും. ഏഴടി ഉയരമുള്ള ജൂലിസന്‍ ഫെര്‍ണാണ്ടസിന് നാലടി ഉയരക്കാരി ഈവം മെറീഡിയസാണ് ജീവിതസഖിയായിരിക്കുന്നത്.
ലോകത്തില്‍ ഉയരമുള്ള വ്യക്തികളില്‍ മൂന്നാമനായ ജൂലിസന്‍ ഫെര്‍ണാണ്ടസിന്റെ അരയറ്റം മാത്രമേ ഈവം മെറീഡിയസിന് ഉയരമുള്ളൂ. ബ്രസീലിലെ ഏറ്റവും ഉയരമുള്ള വ്യക്തി എന്ന നിലയില്‍ പ്രശസ്തനായ ജൂലിസന്‍ ഈവം മെറീഡിയസിനെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്.

'ജെന്റില്‍ ജെയ്ന്റ്' എന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങള്‍ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ജൂലിസന്റെ അമിത ഉയരമോ ഇവയുടെ ഉയരക്കുറവോ ഇവരുടെ പ്രണയത്തിന് തടസമായിരുന്നില്ല.
ഫേസ് ബുക്കിലൂടെയാണ് ഇരുവരും കണ്ടുമുട്ടിയത്. ഉയരം പ്രശ്‌നമല്ല, സ്‌നേഹത്തിലാണ് കാര്യമെന്നാണ് തന്റെ അപൂര്‍വ പ്രണയത്തെക്കുറിച്ച് ജൂലിസണ്‍ പറയുന്നത്.












Click it and Unblock the Notifications