ചെറുവിമാനം വീടുകളിലേക്കും മൊബൈല്‍ഷോപ്പിലേക്കും ഇടിച്ചുകയറി; 10 മരണം
ബ്രസീലിയ: ബ്രസീലിയൻ പട്ടണത്തിൽ ചെറുവിമാനം തകർന്നുവീണ് വിമാനത്തിൽ ഉണ്ടായിരുന്ന 10 യാത്രക്കാർ കൊല്ലപ്പെട്ടു. 12 ഓളം പേർക്ക് പരിക്ക് പറ്റിയതായാണ് വിവരം. വിമാനം ഒരു വീടിന്റെ ചിമ്മിനിയിലും പിന്നീട് ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലും ഇടിച്ചശേഷം ഗ്രാമഡോയിലെ ഒരു മൊബൈൽ ഫോൺ ഷോപ്പിലേക്ക് ഇടിച്ചുകയറി. പുക ശ്വസിച്ചതിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട പത്തിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്.
കുടുംബത്തോടൊപ്പം സാവോപോളോ സ്റ്റേറ്റിലേക്ക് പോവുകയായിരുന്ന ബ്രസീലിയൻ വ്യവസായിയായ ലൂയീസ് ക്ലോഡിയോ ഗലേസിയാണ് വിമാനത്തിലുണ്ടായിരുന്നത് എന്നാണ് റിപ്പോർട്ട്. ലിങ്കിഡ് ഇന്നിൽ പ്രസ്താവനയിൽ 61 കാരനായ വ്യാവസായി വിമാനത്തിൽ ഉണ്ടായിരുന്നുവെന്ന് ഗലീസിയുടെ കമ്പനിയായ ഗലീലി ആന്റ് അസോസിയാോസ് സ്ഥിരീകരിച്ചു.

Reperesentative Image
അദ്ദേഹം ഭാര്യയ്ക്കും അവരുടെ മൂന്ന് കുട്ടികൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും മറ്റൊരു കമ്പനി ജീവനക്കാരനൊപ്പവുമാണ് യാത്ര ചെയ്തത്. റിയോ ഗ്രാൻഡെ ഡോ സുൾ സ്റ്റേറ്റിലെ കനേല വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന ചെറിയ പൈപ്പർ വിമാനം വിമാനത്താവളത്തിൽ നിന്ന് 10 കിലോ മീറ്റർ അകലെയുള്ള ഗ്രാമഡോയിൽ തകർന്നുവീഴുന്നതിന് മിനിറ്റുകൾക്ക് മുമ്പുള്ള ദൃശ്യങ്ങൾ സുരക്ഷാ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications