കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിക വൈറസിനെ തുരത്താന്‍ ഡ്രോണ്‍ വിമാനങ്ങളും

  • By Anwar Sadath
Google Oneindia Malayalam News

റിയോ ഡി ജനീറോ: മാരകമായ സിക വൈറസിന് കാരണമാകുന്ന കൊതുകകളെ കണ്ടെത്താന്‍ ബ്രസീല്‍ അധികൃതര്‍ക്ക് ആളില്ലാ വിമാനമായ ഡ്രോണിന്റെ സഹായവും. ആള്‍പാര്‍പ്പില്ലാത്തിടത്തും അധികൃതര്‍ക്ക് കടന്നുചെല്ലാന്‍ വിഷമമുള്ളതുമായ പ്രദേശത്തും കൊതുകുകള്‍ പെറ്റുപെരുകുന്നുണ്ടോയെന്ന് ഡ്രോണ്‍ നിരീക്ഷിക്കും.

ബ്രസീലിലെ ഏറ്റവും വലിയ നഗരമായ സാവോ പോളോയിലാണ് ഡ്രോണിന്റെ സേവനം പ്രധാനമായും ഉപയോഗിക്കുന്നത്. അടച്ചുപൂട്ടിയ വീടുകള്‍ക്കു മുകളിലും ആള്‍പാര്‍പ്പില്ലാത്തയിടങ്ങളിലും ചില തോട്ടങ്ങളിലുമെല്ലാം ഡ്രോണ്‍ പരിശോധന നടത്തുന്നുണ്ടെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

drone

സിക വൈറസിനെതിരെ പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ ഏതാണ് 60 മില്യണ്‍ വീടുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തുന്ന കാമ്പയിന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെയായി ഏതാണ് 27.5 മില്യണ്‍ അതായത് 40 വീടുകളിലും സാമൂഹ്യ പ്രവര്‍ത്തകരും, ആരോഗ്യവിഭാഗവും സന്ദര്‍ശനം നടത്തിക്കഴിഞ്ഞു.

ബ്രസീലില്‍ ആയിരക്കണക്കിന് നവജാത ശിശുക്കളെയാണ് സിക വൈറസ് ബാധിച്ചിട്ടുള്ളത്. കൊതുകിലൂടെ പരക്കുന്ന സിക വൈറസ് തലച്ചോറില്‍ മാരകമായ അസുഖങ്ങളുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു. കാര്യമായ മരുന്നുകള്‍ കണ്ടുപിടിച്ചിട്ടില്ലാത്തതിനാല്‍ കൊതുകു നശീകരണമാണ് ഏറ്റവും മികച്ച പ്രതിരോധമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

English summary
Brazil uses drones to combat Zika virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X