നിശാക്ലബില്‍ വെച്ച് ലൈംഗികാതിക്രമം; ഡാനി ആല്‍വ്‌സ് കസ്റ്റഡിയില്‍
എസ്പനോള്‍: ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസ് പൊലീസ് കസ്റ്റഡിയില്‍. സ്പെയിനില്‍ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ന് ബാഴ്സലോണയിലെ ഒരു നിശാ ക്ലബില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം. ഡാനി ആല്‍വ്‌സിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും എന്ന് പൊലീസ് പറഞ്ഞു.
അതേസമയം കേസിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് പൊലീസ് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. ഡാനി ആല്‍വ്‌സിനെതിരെ സ്പാനിഷ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തന്നെ ഡാനി ആല്‍വ്‌സ് അനുചിതമായി സ്പര്‍ശിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നല്‍കിയത്.

ജനുവരി 2 ന് ആണ് കറ്റാലന്‍ പൊലീസില്‍ യുവതി പരാതി നല്‍കുന്നത്. അതേസമയം താന്‍ നിരപരാധിയാണ് എന്നാണ് ഡാനി ആല്‍വ്‌സ് പറയുന്നത്. വെള്ളിയാഴ്ച രാവിലെ ബാഴ്സലോണയിലെ മോസോസ് ഡി എസ്‌ക്വാഡ്ര ഡി ലെസ് കോര്‍ട്സ് പൊലീസ് സ്റ്റേഷനില്‍ ഡാനി മൊഴി നല്‍കാന്‍ ആല്‍വ്സ് ഹാജരായി.
സംഭവം നടന്നു എന്ന് ആരോപിക്കപ്പെടുന്ന സ്ഥലത്ത് താന്‍ ഉണ്ടായിരുന്നു. എന്നെ അറിയാവുന്ന ആളുകള്‍ക്ക് അറിയാം എനിക്ക് നൃത്തം ചെയ്യാന്‍ ഇഷ്ടമാണെന്ന്. മറ്റുള്ളവരുടെ ഇടം ആക്രമിക്കാതെ ഞാന്‍ നൃത്തം ചെയ്യുകയും ആസ്വദിക്കുകയും ചെയ്തു എന്നാണ് ഡാനി ആല്‍വ്‌സ് പറയുന്നത്. പരാതിക്കാരിയെ അറിയില്ല എന്നും ഡാനി ആല്‍വ്‌സ് കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ മെക്‌സിക്കന്‍ ടീമായ പ്യൂമാസ് ഉനമിന് വേണ്ടിയാണ് ഡാനി ആല്‍വ്‌സ് കളിക്കുന്നത്. മുന്‍ ബാഴ്‌സലോണ താരമാണ്. ഖത്തര്‍ ലോകകപ്പിലെ ബ്രസീല്‍ ടീമിലും 39 കാരനായ ഡാനി ആല്‍വ്‌സ് അംഗമായിരുന്നു. പുരുഷ ലോകകപ്പില്‍ ബ്രസീലിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായിരുന്നു ഡാനി ആല്‍വ്‌സ്.












Click it and Unblock the Notifications