മൈക്കിള്‍ ജാക്‌സണാകാന്‍ മുഖത്ത് ആസിഡ് ഒഴിച്ചു
ബ്രസീലിയ: ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള പോപ്പ് താരം മൈക്കിള്‍ ജാക്‌സണ്‍ ആയിരിക്കും. മൈക്കിള്‍ ജാസ്‌കണെ പോലെ മറ്റുള്ളവര്‍ അനുകരിച്ചിട്ടുള്ള പോപ്പ് താരങ്ങളും വളരെ അപൂര്‍വമാണ്. മുന്നിലേക്ക് വീണു കിടക്കുന്ന മുടിയും തൊപ്പിയും കറുത്ത വട്ടക്കണ്ണടയും പിന്നെ തൊലിവെളുപ്പും ഉണ്ടായാല്‍ മൈക്കള്‍ ജാക്‌സണിന്റെ ഏകദേശ രൂപഭാവങ്ങളായി.
മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇത്തരത്തില്‍ മൈക്കിള്‍ ജാസ്‌കണെ അനുകരിക്കുന്നവര്‍ ഇന്നും ലോകത്തിന്റെ പലഭാഗത്തുമുണ്ട്. ജാക്‌സന്റെ കടുത്ത ആരാധകനായ ഒരു ബ്രസീലിയന്‍ അദ്ദേഹത്തെ അനുകരിക്കുന്ന വാര്‍ത്ത കേട്ടാല്‍ ആരും ഒന്നു ഞെട്ടാതിരിക്കില്ല. തൊലിവെളുപ്പു കൂട്ടാന്‍ യഥാര്‍ത്ഥ ജാക്‌സണ്‍ ശരീരത്തില്‍ പല പരീക്ഷണങ്ങളും നടത്തിയ ആളാണ്. ജാക്‌സന്റെ ഈ ആരാധകനും ഇപ്പോള്‍ അത്തരത്തിലുള്ള പരീക്ഷണങ്ങളിലാണ്.

ലക്ഷങ്ങള്‍ വിലയുള്ള കോസ്‌മെറ്റിക്കുകള്‍ ഉപയോഗിച്ചും, പ്ലാസ്റ്റിക് സര്‍ജി ചെയ്തും തൃപ്തിവരാത്ത ആരാധകന്‍ ഇപ്പോള്‍ തൊലിവെളുപ്പിനായി പ്രത്യേകതരം ആസിഡ് മുഖത്ത് ഉപയോഗിക്കുകയാണ്. അന്റോണിയോ ഗ്ലീസ് എന്ന മുപ്പത്തിരണ്ടുകാരനാണ് ഭ്രാന്തനായ ഈ ആരാധകന്‍. എല്ലാദിവസും 4 മണിക്കൂര്‍ ഡാന്‍സ് പരിശീലനം ഒന്നര മണിക്കൂര്‍ മേക്കപ്പ് തുടങ്ങിയവയും അന്‍ണോയിയോയുടെ ജീവിതചര്യയാണ്.
മാസങ്ങള്‍ക്കുള്ളില്‍ താന്‍ പണം ഉണ്ടാക്കിത്തുടങ്ങുമെന്നാണ് ഇദ്ദേഹം പറയുന്നത്. സമീപ പ്രദേശത്ത് സാമാന്യം നല്ലൊരു ആരാധകവൃന്ദത്തെയും ഇദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. തൊലിയില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നെന്നും താന്‍ ജാക്‌സന്റെ ഏറെ അടുത്തെത്തിയെന്നുമാണ് അന്റോണിയോയുടെ വാദം. ഹൈ പിച്ചിലുള്ള ശബ്ദത്തിനായി ചെറിയ ഓപ്പറേഷനും നടത്തി ജാകസണന്‍ ആരാധകന്‍. എത്ര പണം ചിലവഴിച്ചാലും അതെല്ലാം കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ തിരിച്ചു പിടിക്കാന്‍ കഴിയുമെന്നാണ് ഇദ്ദേഹത്തിന്റെ വിശ്വാസം.












Click it and Unblock the Notifications