Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇരട്ട സഹോദരിക്കൊപ്പം ലൈംഗിക ബന്ധത്തിന് താൽപര്യം', നെയ്മറിന് എതിരെ ആരോപണവുമായി മോഡൽ

neymar

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് വിവാദങ്ങള്‍ കൂടപ്പിറപ്പാണ്. കളിക്കളത്തിന് അകത്തും പുറത്തും ഒരുപോലെ തലക്കെട്ടുകള്‍ സൃഷ്ടിക്കാറുണ്ട് നെയ്മര്‍. നിലവില്‍ പാരിസ് സെന്റ് ജര്‍മന് വേണ്ടി കളിക്കുന്ന നെയ്മര്‍ ഇപ്പോള്‍ പുതിയ കുരുക്കില്‍ പെട്ടിരിക്കുകയാണ്.

നെയ്മറിന് എതിരെ ലൈംഗിക ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബ്രസീല്‍ മോഡല്‍. തന്നേയും ഇരട്ട സഹോദരിയേയും നെയ്മര്‍ ലൈംഗിക താല്‍പര്യത്തോടെ സമീപിച്ചു എന്നാണ് ആരോപണം.

നെയ്മറിന് എതിരെ ലൈംഗിക ആരോപണം

നെയ്മറിന് എതിരെ ലൈംഗിക ആരോപണം

ബ്രസീലിയന്‍ മോഡല്‍ ആയ കീ ആല്‍വ്‌സ് ആണ് നെയ്മറിന് എതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. കീ ആല്‍വ്‌സ് അഡല്‍ട്ട് പ്ലാറ്റ്‌ഫോം ആയ ഓണ്‍ലി ഫാന്‍സിലെ മോഡല്‍ ആണ്. മാത്രമല്ല ഇവര്‍ മുന്‍ വോളിബോള്‍ താരം കൂടിയാണ്. ബ്രസീല്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരം ലൈംഗിക ആവശ്യവുമായി തന്നെ സമീപിച്ചു എന്നാണ് ഇവര്‍ ആരോപിക്കുന്നത്.

സഹോദരിക്കുമൊപ്പം

സഹോദരിക്കുമൊപ്പം

ബിഗ് ബ്രദര്‍ റിയാലിറ്റി ഷോയുടെ ബ്രസീല്‍ പതിപ്പില്‍ പങ്കെടുക്കവെയാണ് കീ ആല്‍വ്‌സ് ലൈംഗിക ആരോപണം ഉന്നയിച്ചത്. തനിക്കും സഹോദരിയായ കെയ്റ്റിനും ഒപ്പം ലൈംഗിക ബന്ധത്തിന് നെയ്മര്‍ താല്‍പര്യം പ്രകടിപ്പിച്ചു എന്നാണ് കീ ആല്‍വ്‌സ് പറയുന്നത്. കീ ആല്‍വ്‌സിന്റെ ഇരട്ട സഹോദരിയാണ് കെയ്റ്റ്.

ആവശ്യം നിരസിച്ചു

ആവശ്യം നിരസിച്ചു

എന്നാല്‍ നെയ്മറിന്റെ ആവശ്യം താന്‍ നിരസിച്ചുവെന്നും കീ ആല്‍വ്‌സ് പറയുന്നു. സാവോ പോളോ സ്വദേശിയാണ് 23കരിയായ മോഡല്‍. 2022ല്‍ കീ ആല്‍വ്‌സ് വോളിബോള്‍ വിട്ട് അഡള്‍ഡ് വിനോദ മേഖലയിലേക്ക് തിരിഞ്ഞത് വാര്‍ത്തയായിരുന്നു. പുതിയ ജോലിയിലൂടെ തനിക്ക് വോളിബോളില്‍ നിന്നുളളതിനേക്കാള്‍ വളരെ കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ സാധിക്കുന്നതായി കീ ആല്‍വ്‌സ അന്ന് പറഞ്ഞിരുന്നു.

ആരോപണം ആദ്യമായല്ല

ആരോപണം ആദ്യമായല്ല

നെയ്മറിനെ കുറിച്ചുളള ആരോപണം കീ ആല്‍വ്‌സിനെ വീണ്ടും വാര്‍ത്തകളില്‍ നിറയ്ക്കുകയാണ്. ഇതാദ്യമായല്ല നെയ്മറിന് എതിരെ ലൈംഗിക ആരോപണം ഉയരുന്നത്. ബ്രസീലീയന്‍ മോഡല്‍ നജിസ ട്രിന്‍ഡാഡെ ആണ് നെയ്മര്‍ക്ക് എതിരെ പീഡന ആരോപണം നേരത്തെ ഉന്നയിച്ചത്. 2019 മെയില്‍ നെയ്മര്‍ പാരീസിലെ ഒരു ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം.

തെളിവില്ല

തെളിവില്ല

ആരോപണം തളളിയ നെയ്മര്‍ തങ്ങള്‍ തമ്മില്‍ നടന്നത് പരസ്പര സമ്മതത്തോട് കൂടിയ ലൈംഗിക ബന്ധം ആയിരുന്നുവെന്നും വ്യക്തമാക്കി. ആരോപണത്തിനുളള തെളിവ് ഇല്ലാത്തത് കാരണം സംഭവത്തിലെ അന്വേഷണം അവസാനിപ്പിച്ചിരുന്നു. നെയ്മര്‍ ആക്രമിക്കുന്ന വീഡിയോ കയ്യിലുണ്ടെന്ന് മോഡല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് പോലീസിന് മുന്നില്‍ ഹാജരാക്കാനോ ഫോണ്‍ കൈമാറാനോ മോഡല്‍ തയ്യാറായിരുന്നില്ല.

2016ലും ആരോപണം

2016ലും ആരോപണം

ഇത് കൂടാതെ 2016ല്‍ നെയ്മര്‍ക്ക് എതിരെ നൈക്കിയിലെ ജീവനക്കാരി ലൈംഗിക ആരോപണം ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാള്‍സ്ട്രീറ്റ് ജേണല്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ന്യൂയോര്‍ക്കിലെ ഒരു ഹോട്ടലില്‍ വെച്ച് നെയ്മര്‍ ശാരീരിക ബന്ധത്തിന് ബലം പ്രയോഗിച്ച് ശ്രമിച്ചു എന്നായിരുന്നു ആരോപണം. നെയ്മറുമായുളള കരാര്‍ നൈക്കി ഒഴിവാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+