ചിത്രം വാട്‌സ് ആപ്പില്‍ വൈറലായി; തൂപ്പുകാരി പെണ്‍കുട്ടി ഇനി മോഡല്‍
റിയോ ഡി ജനീറോ: എല്ലാറ്റിനും അതിന്റേതായ സമയമുണ്ടെന്ന് പറയുന്നതുപോലെയാണ് ബ്രസീലെ തെരുവുകളില്‍ അടിച്ചുവാരുന്ന പെണ്‍കുട്ടിയടുടെ കഥയും. വാട്‌സ് ആപ്പില്‍ ഈയിടെ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ റിയോ ഡി ജനീറയിലെ തൂപ്പുകാരിയായ പെണ്‍കുട്ടിയെ തന്റെ സ്വപ്‌ന സാഫല്യത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.
തെരുവ് തൂത്തുവാരുന്ന സുന്ദരിയായ റിത മറ്റൊസിന്റെ ചിത്രം കണ്ട് പലരും അത്ഭുതത്തോടെയാണ് പ്രതികരിച്ചത്. ഇത്രയും സുന്ദരിയായ റിയോ മോഡലിങ്ങിന് എത്താത്തതില്‍ പലരും വിമര്‍ശിച്ചു. റിതയ്ക്ക് ധാരാളം ഡേറ്റിങ് ഓഫറുകളും ജോലി ഓഫറുകളും പലരും മുന്നോട്ടുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

തുടക്കത്തില്‍ ഇതെല്ലാം ഒരു തമാശയായിട്ടായിരുന്നു റിത കണ്ടിരുന്നത്. എന്തൊണ് തൂപ്പു ജോലിക്ക് കുഴപ്പമെന്ന് റിത ചോദിക്കുന്നു. അധ്വാനമുള്ള ഈ ജോലിയാണ് തന്റെ മനോഹരമായ ശരീരത്തിന് കാരണമായതെന്നും അവര്‍ വെളിപ്പെടുത്തു. ഏതെങ്കിലും തരത്തില്‍ ഡയറ്റിങ് നടത്തുന്നയാളല്ലെ താനെന്നും റിത പറയുന്നു. ദിവസേന ഒട്ടേറെ പേര്‍ റിതയെ മോഡലിങ്ങിലേക്ക് ക്ഷണിച്ചപ്പോള്‍ ഇപ്പോള്‍ അവര്‍ മനസു മാറ്റിയിരിക്കുകയാണ്.
മാസം 400 പൗണ്ട് ലഭിക്കുന്ന ജോലിയേക്കാള്‍ മികച്ച അവസരങ്ങളാണ് തന്നെ കാത്തിരിക്കുന്നത്. ഇപ്പോഴില്ലെങ്കില്‍ പിന്നീട് അത് സാധ്യമായെന്ന് വരികയില്ല. മാത്രമല്ല, മോഡലിങ് ചെറുപ്പം മുതലുള്ള സ്വപ്‌നവുമാണ്. എന്നാല്‍ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന പകല്‍ സമയത്തുള്ള തൂപ്പ് ജോലി ഉപേക്ഷിക്കാതെ മോഡലിങ്ങിലേക്ക് തിരിയാനാണ് ശ്രമമെന്നും റിത പറഞ്ഞു.


Click it and Unblock the Notifications