ഓണ്‍ലൈന്‍ മുലപ്പാലില്‍ ഇ കോളി; ബിബിസി ജേര്‍ണലിസ്റ്റ് ഞെട്ടിക്കുന്നു... !
ലണ്ടന്‍: ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി വാങ്ങുന്ന മുലപ്പാലില്‍ അപകടകാരികളായ ബാക്ടീരിയ അടങ്ങിയിട്ടുണ്ട് എന്നത് പുതിയ വിവരമൊന്നുമല്ല. എത്രയോ വര്‍ഷങ്ങള്‍ മുന്‍പ് തന്നെ അമേരിക്കന്‍ ഏജന്‍സികള്‍ അടക്കമുള്ള സംഘടനകള്‍ ഇക്കാര്യം വെളിച്ചത്ത് കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോഴിതാ ബി ബി സി യുടെ ഒരു ജേര്‍ണലിസ്റ്റും ഇത് തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓണ്‍ലൈനില്‍ മുലപ്പാല്‍ വില്‍പനയ്ക്ക് വെച്ച വെബ്‌സൈറ്റില്‍ നിന്നും 12 തവണയായിട്ടാണ് ബി ബി സി ജേര്‍ണലിസ്റ്റ് മുലപ്പാല്‍ വാങ്ങിയത്. ആറ് മാസം പ്രായമുള്ള കുട്ടിയുടെ അച്ഛനെന്ന വ്യാജേനയാണ് ഇയാള്‍ മുലപ്പാല്‍ വാങ്ങിയത്. തുടര്‍ന്ന് ഈ മുലപ്പാല്‍ സാംപിളുകള്‍ ലാബിലേക്ക് അയച്ചു. ഇ കോളി, കാന്‍ഡിഡ തുടങ്ങിയ മാരകമായ ബാക്ടീരിയകള്‍ മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട് കിട്ടിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഓണ്‍ലൈനിലൂടെ വില്‍പനയ്ക്ക് വെച്ചിരിക്കുന്നതില്‍ ഏതാണ്ട് 75 ശതമാനം സാംപിളുകളിലും ബാക്ടീരിയ അടങ്ങിയതാണ് എന്ന് നേരത്തെ ഒരു പഠനം പറഞ്ഞിരുന്നു. ഇത് കുട്ടികളില്‍ പലതരം അസുഖങ്ങള്‍ക്ക് കാരണമാകും. ഓണ്‍ലൈനില്‍ മുലപ്പാല്‍ സപ്ലൈ ചെയ്യുന്നത് ഏത് തരം ആള്‍ക്കാരാണ് എന്ന് നേരിട്ട് അറിയില്ല എന്നതാണ് ഇ മുലപ്പാലിന്റെ ഏറ്റവും വലിയ നെഗറ്റീവ് വശമായി പറയപ്പെടുന്നത്.
മുലപ്പാല്‍ നല്‍കുന്നവര്‍ മയക്കുമരുന്നോ മറ്റോ ഉപയോഗിക്കുന്നവരാണോ എന്ന കാര്യം അറിയില്ല. വൃത്തിയോടെ ജീവിക്കുന്നവരാണോ എന്ന് അറിയില്ല. അപരിചിതരില്‍ നിന്നും മുലപ്പാല്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് അസുഖങ്ങള്‍ കൂടി വരുന്ന പശ്ചാത്തലത്തിലാണ് ഏജന്‍സികള്‍ ഇത് സംബന്ധിച്ച പഠനങ്ങള്‍ക്ക് മുതിര്‍ന്നത്. എന്തിനാണ് ഇ മുലപ്പാലിന് പുറകേ പോകുന്നത് എന്ന് ചോദിക്കുന്നവരും കുറവല്ല.












Click it and Unblock the Notifications