Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് പുറത്തേയ്ക്ക്, ബ്രെക്‌സിറ്റിന് വിജയം... ഇനി മാന്ദ്യകാലമോ?

ലണ്ടന്‍: ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ ബ്രിട്ടീഷ് ജനത ആ തീരുമാനമെടുത്തുകഴിഞ്ഞിരിയ്ക്കുന്നു... ഇനി യൂറോപ്യന്‍ യൂണിയനില്‍ തുടരേണ്ടതില്ല. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ യൂറോപ്യന്‍ യൂണിയന്‍ വിടണം എന്ന് ആവശ്യപ്പെടുന്ന ബ്രെക്‌സിറ്റിന് നേരിയ ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. അന്തിമ ഫലം പുറത്ത് വന്നിട്ടില്ല. ഫലം ബ്രെക്സിറ്റിന് അനുകൂലമാകും എന്നാണ് ബിബിസിയുടെ പ്രവചനം.

Brexit

51.6 ശതമാനം വോട്ടുകളാണ് ബ്രെക്‌സിറ്റ് നേടിയത്. യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്ന് ആവശ്യപ്പെടുന്ന റിമെന്‍ വിഭാഗക്കാര്‍ക്ക് കിട്ടിയത് 48.4 ശതമാനം വോട്ടുകളാണ്. വെറും 3.2 ശതമാനം വോട്ടിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ എന്നതും ശ്രദ്ധേയമാണ്.

എന്തായാലും ബ്രിട്ടന്റെ തീരുമാനം ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ പിടിച്ചുലച്ചേയ്ക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി ഡേവിഡ് കാമറൂണും പ്രതിപക്ഷമായ ലോബര്‍ പാര്‍ട്ടിയും ഒരുമിച്ച് പിന്തുണച്ചിട്ടും റിമെയ്ന്‍ വിഭാഗം തോറ്റുപോയത് ബ്രിട്ടനില്‍ പുതിയ ചര്‍ച്ചയ്ക്കും വഴിവച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+