കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് പുറത്തേയ്ക്ക്, ബ്രെക്‌സിറ്റിന് വിജയം... ഇനി മാന്ദ്യകാലമോ?

Google Oneindia Malayalam News

ലണ്ടന്‍: ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ ബ്രിട്ടീഷ് ജനത ആ തീരുമാനമെടുത്തുകഴിഞ്ഞിരിയ്ക്കുന്നു... ഇനി യൂറോപ്യന്‍ യൂണിയനില്‍ തുടരേണ്ടതില്ല. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ യൂറോപ്യന്‍ യൂണിയന്‍ വിടണം എന്ന് ആവശ്യപ്പെടുന്ന ബ്രെക്‌സിറ്റിന് നേരിയ ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. അന്തിമ ഫലം പുറത്ത് വന്നിട്ടില്ല. ഫലം ബ്രെക്സിറ്റിന് അനുകൂലമാകും എന്നാണ് ബിബിസിയുടെ പ്രവചനം.

Brexit

51.6 ശതമാനം വോട്ടുകളാണ് ബ്രെക്‌സിറ്റ് നേടിയത്. യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്ന് ആവശ്യപ്പെടുന്ന റിമെന്‍ വിഭാഗക്കാര്‍ക്ക് കിട്ടിയത് 48.4 ശതമാനം വോട്ടുകളാണ്. വെറും 3.2 ശതമാനം വോട്ടിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ എന്നതും ശ്രദ്ധേയമാണ്.

Read Also:സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് ബ്രിട്ടൻ ലോകത്തെ തള്ളിയിടുമോ... ബ്രെക്‌സിറ്റിന് യെസ് ഓര്‍ നോ?Read Also:സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് ബ്രിട്ടൻ ലോകത്തെ തള്ളിയിടുമോ... ബ്രെക്‌സിറ്റിന് യെസ് ഓര്‍ നോ?

എന്തായാലും ബ്രിട്ടന്റെ തീരുമാനം ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ പിടിച്ചുലച്ചേയ്ക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി ഡേവിഡ് കാമറൂണും പ്രതിപക്ഷമായ ലോബര്‍ പാര്‍ട്ടിയും ഒരുമിച്ച് പിന്തുണച്ചിട്ടും റിമെയ്ന്‍ വിഭാഗം തോറ്റുപോയത് ബ്രിട്ടനില്‍ പുതിയ ചര്‍ച്ചയ്ക്കും വഴിവച്ചിട്ടുണ്ട്.

English summary
Britain has been hit by a political earthquake after the historic EU referendum delivered clear backing for Brexit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X