കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രെക്സിറ്റ് യാഥാര്‍ത്ഥ്യമായി; ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടു, വിസ്മയകരമായ നിമിഷമെന്ന് ബോറിസ്

Google Oneindia Malayalam News

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനുമായുള്ള 47 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ബ്രിട്ടണ്‍. വെള്ളിയാഴ്ച്ച രാത്രി 11 നായിരുന്നു (ഇന്ത്യന്‍ സമയം ശനിയാഴ്ച്ച പുലര്‍ച്ച 4.30) 'ബ്രെക്സിറ്റ്' യാഥാര്‍ത്ഥ്യമായത്. വിടപറയലിന് പിന്നാലെ ബ്രക്സിറ്റിനെ അനുകൂലിക്കുന്നവര്‍ തെരുവുകളില്‍ ആഹ്ളാദ പ്രകടനവും എതിര്‍ക്കുന്നവര്‍ പ്രതിഷേധ പ്രകടനവും നടത്തി. മൂന്നര വര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബ്രിട്ടണ്‍ എക്സിറ്റ് പോള്‍ എന്നര്‍ത്ഥമുള്ള ബ്രെക്സിറ്റ് നടപ്പായത്.

ബജറ്റ് 2020: രാജ്യത്തിനായി നിര്‍മ്മലാ സീതാരാമന്‍ കാത്തുവെച്ചതെന്ത്; കേന്ദ്ര ബജറ്റ് ഇന്ന് 11 ന്ബജറ്റ് 2020: രാജ്യത്തിനായി നിര്‍മ്മലാ സീതാരാമന്‍ കാത്തുവെച്ചതെന്ത്; കേന്ദ്ര ബജറ്റ് ഇന്ന് 11 ന്

2016 ജൂണ്‍ 23 നായിരുന്നു ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍റെ ഭാഗമായി നില്‍ക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഹിതപരശോധന നടന്നത്. ഇതില്‍ 51.89 ശതമാപേര്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടണം എന്ന നിലപാടിനൊപ്പം നിന്നപ്പോള്‍ 48.11 ശതമാനം വോട്ടര്‍മാരാണ് ബ്രെക്സിറ്റിനെ എതിര്‍ത്തത്. 2019 മാര്‍ച്ച് 29 ന് ബ്രെക്സിറ്റ് നടപ്പാക്കാനായിരുന്നു തീരുമാനമെങ്കിലും കരാറില്‍ ധാരണയില്‍ എത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് നീണ്ടു പോവുകയായിരുന്നു.

brexit

വേര്‍പിരിയല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ഇടയില്‍ 11 മാസത്തെ സമയം കൂടിയുണ്ട്. പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പിരിയുക ഡിസംബര്‍ 31 നാണ്. അതുവരെ ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരം അടക്കമുള്ള യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ ബ്രിട്ടനും ബാധകമായിരിക്കും.

സിഎഎ വിരുദ്ധ നാടകം: ബെംഗളൂരുവിൽ രണ്ട് പേർ അറസ്റ്റിൽ, അധ്യാപികയും വിദ്യാർത്ഥിയുടെ അമ്മയും!!സിഎഎ വിരുദ്ധ നാടകം: ബെംഗളൂരുവിൽ രണ്ട് പേർ അറസ്റ്റിൽ, അധ്യാപികയും വിദ്യാർത്ഥിയുടെ അമ്മയും!!

പലര്‍ക്കും ഇത് വിസ്മയകരമായ നിമിഷമാണ്, ഒരിക്കലും വരില്ലെന്ന് കരുതിയ നിമിഷമെന്നാണ് ബ്രെക്സിറ്റ് പൂര്‍ത്തിയായ ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്.

English summary
brexit:britian leaves european union
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X