കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂറോപ്പ്യന്‍ യൂണിയനോട് പൂര്‍ണമായും വിട പറഞ്ഞ് ബ്രിട്ടന്‍, പുതുയുഗമെന്ന് ബോറിസ് ജോണ്‍സന്‍!!

Google Oneindia Malayalam News

ലണ്ടന്‍: പുതുവര്‍ഷത്തില്‍ പുതിയ തീരുമാനവുമായി ബ്രിട്ടന്‍. 48 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ച് ബ്രിട്ടന്‍ ഔദ്യോഗിമായി യൂറോപ്പ്യന്‍ യൂണിയനോട് വിട പറഞ്ഞു. ഇനി ബ്രിട്ടന്‍ സ്വതന്ത്ര രാജ്യമാണ്. വ്യാഴാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയാണ് ബ്രിട്ടന്‍ യൂറോപ്പ്യന്‍ യൂണിയനുമായുള്ള ബന്ധം അവസാനിപ്പിച്ചത്. നാലര വര്‍ഷത്തോളം നീണ്ട് നിന്ന ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വോട്ടെടുപ്പുകള്‍ക്കുമാണ് ഇതോടെ അവസാനമായത്. ബ്രിട്ടന്റെ ചരിത്രത്തില്‍ പുതിയൊരു യുഗമാണ് ഇനി മുന്നിലുള്ളത്.

1

ബ്രിട്ടന്‍ തുറന്ന-പുരോഗനമ ചിന്തയുള്ള, അന്താരാഷ്ട്ര തലത്തിലുള്ള സ്വ തന്ത്ര വ്യാപാര രാജ്യമായിരിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു. ബ്രിട്ടനില്‍ സ്വതന്ത്രമായ കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യാന്‍ സാധിക്കും. അത് യൂറോപ്പ്യന്‍ യൂണിയനേക്കാള്‍ മികച്ചതായിരിക്കുമെന്നും ജോണ്‍സന്‍ വ്യക്തമാക്കി. നമ്മുടെ സ്വാതന്ത്ര്യം നമുക്കൊപ്പം തന്നെയാണ്. അത് ഏറ്റവും നന്നായി ഉപയോഗിക്കേണ്ടതും നമ്മള്‍ തന്നെയാണെന്നും ജോണ്‍സന്‍ പറഞ്ഞു. അതേസമയം ബ്രിട്ടനുമായുള്ള വ്യാപാര കരാര്‍ അടക്കമുള്ളവ തുടരും.

നേരത്തെ വ്യാപാര കരാറില്‍ ബ്രിട്ടനും യൂറോപ്പ്യന്‍ യൂണിയനും ഒപ്പുവെച്ചിരുന്നു. വ്യാപാര ബന്ധം തുടരുന്നതിനുള്ള കരാറും പുതുവത്സര ദിനത്തില്‍ നിലവില്‍ വന്നു. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഇരുസഭകളും ചേര്‍ന്ന് പാസാക്കിയ ബ്രെക്‌സിറ്റ് ബില്ലിന് ബുധനാഴ്ച്ച എലിസബത്ത് രാജ്ഞി അനുമതി നല്‍കിയിരുന്നു. ഇതോടെ ബില്‍ നിയമമാവുകയും ചെയ്തു. പുതുവര്‍ഷം പുതിയൊരു തുടക്കമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വ്യക്തമാക്കി. യൂറോപ്പ്യന്‍ യൂണിയനുമായി ഭാവിയിലും ബന്ധം തുടരുന്നതിനുള്ള ബില്‍ ഒറ്റദിവസം കൊണ്ട് പാസാക്കാന്‍ സഹായിച്ച പാര്‍ലമെന്റ് അംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ജോണ്‍സന്‍ നന്ദി പറഞ്ഞു.

നേരത്തെ ബ്രിട്ടന്‍ 27 അംഗ യൂണിയന്‍ വിട്ടിരുന്നു. എന്നാല്‍ വിടുതല്‍ കാലാവധി കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. 2016 ജൂണിലാണ് ബ്രിട്ടന്‍ യൂറോപ്പ്യന്‍ യൂണിയന്‍ വിടുന്ന കാര്യത്തില്‍ ഹിതപരിശോധന നടത്തിയത്. ഹിതപരിശോധ അനുകൂലമായതോടെ അന്നത്തെ പ്രധാമന്ത്രി ഡേവിഡ് കാമറൂണ്‍ രാജിവെച്ചു. തുടര്‍ന്ന് അധികാരത്തിലെത്തിയ തെരേസ് മേയ്ക്കും ബ്രെക്‌സിറ്റ് യാഥാര്‍ത്ഥ്യമാക്കാനായില്ല. ഇതോടെ അവര്‍ക്കും പടിയിറങ്ങേണ്ടി വന്നു. പിന്നീട് ഇതേ വാഗ്ദാനം തന്നെയാണ് ജോണ്‍സനും നല്‍കിയത്. ഇതാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. അതേസമയം ബ്രെക്‌സിറ്റിന്റെ ഫലമായി ബ്രിട്ടന്റെ സമ്പദ് ഘടന തകരുമെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.

English summary
brexit transition period ends , britain no longer in european union
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X