കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിക്സ് ഉച്ചകോടി: സ്മാര്‍ട്ട് സിറ്റി മുതല്‍ റെയില്‍വേ വരെ,ഇന്ത്യയും റഷ്യയും ഒപ്പുവച്ചകരാറുകള്‍

  • By Sandra
Google Oneindia Malayalam News

പനാജി: എട്ടാമത് ബ്രിക്സ് ഉച്ചകോടിയ്ക്ക് ഇന്ത്യ സാക്ഷിയാവുന്നതോടെ ഗോവയില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സില്‍ ഇന്ത്യയും റഷ്യയും പല സുപ്രധാന ഉടമ്പടികളിലാണ് ഒപ്പുവച്ചത്. പ്രതിരോധം, ആണവോര്‍ജ്ജം എന്നീ മേഖലകളിലായി 16 കരാറുകളാണ് ഒപ്പുവച്ചതെന്ന് ഇന്ത്യന്‍ വിദേശ കാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി.

ഇന്ത്യയും റഷ്യമായുള്ള പ്രതിരോധ കൂട്ടുകെട്ട് ഊര്‍ജ്ജിതമാക്കണമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. ഇന്തോ- റഷ്യന്‍ ഉച്ചകോടി സമാപിക്കുന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഇരു രാജ്യങ്ങളും കൈക്കൊണ്ട തീരുമാനങ്ങളെക്കുറിച്ച് സംയുക്ത പ്രസ്താവന നടത്തും.

 പ്രതിരോധത്തിലും എണ്ണയിലും

പ്രതിരോധത്തിലും എണ്ണയിലും

പ്രതിരോധ രംഗത്തും എണ്ണ വ്യാപാരത്തിലും യോജിച്ച് പ്രവര്‍ത്തിക്കാമെന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉടമ്പടി. 200 കാമോവ് ഹെലികോപ്റ്ററുകല്‍ സംയുക്തമായി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഉടമ്പടിയില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.

കൂടന്‍കുളം ആണവ റിയാക്ടര്‍

കൂടന്‍കുളം ആണവ റിയാക്ടര്‍

തമിഴ്‌നാട്ടിലെ കൂടന്‍കുളത്തുള്ള ആണവറിയാക്ടറിന്റെ മൂന്നും നാലും യൂണിറ്റുകളുടെ ഉദ്ഘാടനം സംബന്ധിച്ച പ്രഖ്യാപനം ഇരു രാജ്യങ്ങളും നടത്തി.

കപ്പല്‍ നിര്‍മ്മാണത്തിലും പ്രതിരോധത്തിലും

കപ്പല്‍ നിര്‍മ്മാണത്തിലും പ്രതിരോധത്തിലും

പ്രതിരോധ മേഖലയില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് പുറമേ ഊര്‍ജ്ജം, കപ്പല്‍ നിര്‍മാണം, സ്മാര്‍ട്ട് സിറ്റികളുടെ നിര്‍മ്മാണം ബഹിരാകാശം, റെയില്‍വേ തുടങ്ങിയ രംഗങ്ങളിലായി നിരവധി കരാറുകളാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചത്. ബിസിനസ്, വ്യവസായം എന്നീ രംഗങ്ങളിലും ഇരു രാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കും.

ബ്രിക്‌സ് ഉച്ചകോടി

ബ്രിക്‌സ് ഉച്ചകോടി

വളര്‍ച്ച പ്രാപിക്കുന്ന ദേശീയ സാമ്പത്തിക വ്യവസ്ഥകളുടെ സംഘടനയായ ബ്രിക്‌സില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണുള്ളത്.

 ബിംസ്റ്റെക് ബ്രിക്‌സ് സംയുക്ത ഉച്ചകോടി

ബിംസ്റ്റെക് ബ്രിക്‌സ് സംയുക്ത ഉച്ചകോടി

ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് പുറമേ ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്‍മര്‍, തായ്‌ലന്റ്, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളടങ്ങിയ ബിംസ്റ്റെക് രാജ്യങ്ങളുടെ സംയുക്ത ഉച്ചകോടിയും ഗോവയില്‍ നടക്കും.

ഉറി ഭീകരാക്രമണം

ഉറി ഭീകരാക്രമണം

ഇന്ത്യന്‍ സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് പാക് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തിന്റെ സാഹചര്യത്തില്‍ പാകിസ്താന്‍ സ്വീകരിക്കുന്ന തീവ്രവാദ അനുകൂല നിലപാടുകള്‍ ഇന്ത്യ ഉച്ചകോടിയില്‍ ഉന്നയിക്കും.

ഇന്ത്യയും ചൈനയും

ഇന്ത്യയും ചൈനയും

ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം, പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന് വിലക്കേര്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തെ എതിര്‍ത്ത ചൈനയുടെ നിലപാട് എന്നിവയും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിക്കും.

 എസ്-400 ട്രിംഫ്

എസ്-400 ട്രിംഫ്

അഞ്ച് ബില്യണ്‍ രൂപയ്ക്ക് വ്യോമരംഗത്ത് പ്രതിരോധം തീര്‍ക്കുന്നതിനായി എസ്-400 ട്രിംഫ് എന്ന വ്യോമ പ്രതിരോധ മിസൈല്‍ ഇന്ത്യ റഷ്യയില്‍ നിന്നും വാങ്ങും. 400 കിലോമീറ്റര്‍ അകലത്തിലുള്ള ഡ്രോണുകള്‍, മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് മിസൈല്‍.

English summary
India and Russia signed many pacts including defence and nuclear energy in BRICS.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X