കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഗോള വികസനത്തിന്റെ പകുതിയും ബ്രിക്‌സിന്റെ സംഭാവനയെന്ന് മോദി; ബ്രസീല്‍ പ്രസിഡന്റ് ഇന്ത്യയിലേക്ക്

Google Oneindia Malayalam News

ബ്രസീലിയ: ആഗോള പ്രതിസന്ധിക്കിടയിലും ലോക സാമ്പത്തിക വികസനത്തിന്റെ പകുതിയോളം സംഭാവന ചെയ്യുന്നത് ബ്രിക്‌സ് രാജ്യങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ബ്രിക്‌സ് കൂട്ടായ്മയുടെ ഉച്ചകോടിയില്‍ ബ്രസീലില്‍ സംസാരിക്കുകയായിരുന്നു മോദി.

Nare

കോടിക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് രക്ഷിക്കുന്ന ബ്രിക്‌സ് രാജ്യങ്ങളാണെന്നും മോദി പറഞ്ഞു. അംഗരാജ്യങ്ങള്‍ സാമ്പത്തിക സഹകരണം ശക്തമാക്കണമെന്നും കയറ്റുമതി ഇറക്കുമതി വേഗത വര്‍ധിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വിസ ഫ്രീ ട്രാവല്‍ സൗകര്യം അനുവദിച്ച ബ്രസീല്‍ സര്‍ക്കാരിന്റെ നടപടി മോദി സ്വാഗതം ചെയ്തു.

അയോധ്യ വിധി: എന്തുകൊണ്ട് സുന്നി വഖഫ് ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കുന്നില്ല? രണ്ടുകാരണങ്ങള്‍ ഇതാണ്അയോധ്യ വിധി: എന്തുകൊണ്ട് സുന്നി വഖഫ് ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കുന്നില്ല? രണ്ടുകാരണങ്ങള്‍ ഇതാണ്

ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സനാരോയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. റിപബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായിട്ടാണ് ബ്രസീല്‍ പ്രസിഡന്റ് ഇന്ത്യയിലെത്തുക. മോദിയുടെ ക്ഷണം ബ്രിസീല്‍ പ്രസിഡന്റ് സ്വീകരിച്ചു.

സൗദി, യുഎഇ താരങ്ങള്‍ ഖത്തറിലേക്ക്; ഗള്‍ഫ് പ്രതിസന്ധി തീരുന്നു, മധ്യസ്ഥ ചര്‍ച്ച വിജയത്തിലേക്ക്സൗദി, യുഎഇ താരങ്ങള്‍ ഖത്തറിലേക്ക്; ഗള്‍ഫ് പ്രതിസന്ധി തീരുന്നു, മധ്യസ്ഥ ചര്‍ച്ച വിജയത്തിലേക്ക്

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായും മോദി ചര്‍ച്ച നടത്തി. മോദിയെ ചൈനയിലേക്ക് അദ്ദേഹം ക്ഷണിച്ചിട്ടുണ്ട്. ഭീകരത, സാമ്പത്തിക സഹകരണം, സാങ്കേതിക വിദ്യാ കൈമാറ്റം തുടങ്ങിയ വിഷയത്തില്‍ ഊന്നിയുള്ള ചര്‍ച്ചകള്‍ ആയിരിക്കും ബ്രിക്‌സ് ഉച്ചകോടിയില്‍ വ്യാഴാഴ്ച നടക്കുക.

English summary
BRICS nations contribute to half of global economic development: Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X