• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രശ്നങ്ങൾ എല്ലാ തീർന്നു; ഡോക് ലാം അടഞ്ഞ അധ്യായം, ഇനി ഇന്ത്യ- ചൈന ഭായ് ഭയ്

  • By സുചിത്ര മോഹൻ

സിയാമെന്‍: ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യയും ചൈനയും ഉഭയകക്ഷി ചർച്ച നടത്തി. ഡോക് ലാം സംഘർഷം അടഞ്ഞ അധ്യായമാണെന്നും ഇനി ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇരുകൂട്ടരും ശ്രമിക്കുമെന്നും ചർച്ചയിൽ ധാരണയായി.പഞ്ചശീല തത്വങ്ങൾക്കധിഷ്ഠിതമായി ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ചൈന തയാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചർച്ചയിലാണ് ഇക്കാര്യം ഷി ജിന്‍പിങ് അറിയിച്ചത്.

അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്പര ബഹുമാനത്തോടെ പരിഹരിക്കുമെന്നും പിന്നോട്ടല്ല, മുന്നോട്ടാണ് നോക്കേണ്ടതെന്നും ചര്‍ച്ചയ്ക്ക് ശേഷം വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ എന്നിവരും പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു. കൂടാതെ ഷിജിന്‍പിങ്ങിനൊപ്പം ചൈനീസ് ദേശീയ വക്താവ് ലു കാങ്, വിദേശകാര്യമന്ത്രി വാങ് യി, സ്റ്റേറ്റ് കൗണ്‍സിലര്‍ എന്നിവരും കൂടികാഴ്ചയില്‍ പങ്കെടുത്തു. ബ്രിക്‌സ് ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ച ചൈനയെ പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്കിടെ അഭിനന്ദിച്ചു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല.

പഞ്ചശീല തത്വങ്ങൾ അനുസരിച്ച് പ്രവർത്തിക്കുമെന്നും ചൈന

പഞ്ചശീല തത്വങ്ങൾ അനുസരിച്ച് പ്രവർത്തിക്കുമെന്നും ചൈന

പഞ്ചശീല തത്വങ്ങൾക്കധിഷ്ഠിതമായി ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ചൈന തയാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചർച്ചയിലാണ് ഇക്കാര്യം ഷി ജിന്‍പിങ് അറിയിച്ചത്. ലോകത്തിലെ രണ്ട് നിർണായക ശക്തികളാണ് ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം നിലവിൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും ജിൻ

 ഇന്ത്യ ചൈന ബന്ധം

ഇന്ത്യ ചൈന ബന്ധം

ലോകത്തിലെ രണ്ട് നിർണായക ശക്തികളാണ് ഇന്ത്യയും ചൈനയും ഡോക് ലാം വിഷയത്തിൽ ഇന്ത്യ- ചൈന ബന്ധത്തിന് വിള്ളൽ വീണിരുന്നു. എന്നാൽ പ്രശനം അവസാനിച്ചതോടെ ഇ

ദോക്ലാം ആവർത്തിക്കില്ല

ദോക്ലാം ആവർത്തിക്കില്ല

ഇനിയും ദോക് ലാം പോലുള്ള പ്രശ്നങ്ങൾ ആവർത്തിക്കില്ലെന്നു ഇരു രാജ്യങ്ങളും ഉറപ്പു നൽകിയിട്ടുണ്ട്. പ്രശ്നങ്ങൾ ഇരു രാജ്യങ്ങളും ചർച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടതെന്നും വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ അറിയിച്ചു.

ഭീകരതയ്ക്കെതിരെ ഒന്നിച്ചു നിൽക്കണം

ഭീകരതയ്ക്കെതിരെ ഒന്നിച്ചു നിൽക്കണം

അതെ സമയം ഭീകരതയ്ക്കെതിരെ ലോകരാജ്യങ്ങൾ ഒന്നിച്ചു നിൽക്കണമെന്ന് പ്രധാനമന്ത്രി ബ്രിക്സിൽ പറഞ്ഞിരുന്നു.. ബ്രിക്‌സ് ഉച്ചകോടിയുടെ രണ്ടാം ദിനം ഡയലോഗ് ഓഫ് എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ആന്‍ഡ് ഡെവലപ്പിംഗ് കണ്‍ട്രീസ് എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു മോദി. ഭീകരതയ്‌ക്കെതിരേ ലോകരാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണം. ഭീകരവാദവും സൈബര്‍ സുരക്ഷയും ദുരന്തനിവാരണ മാനേജ്‌മെന്റുമടക്കമുള്ള വിഷയങ്ങളില്‍ സഹകരണം ശക്തമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മോദിയുടെ വിജയം

മോദിയുടെ വിജയം

കഴിഞ്ഞ തവണ ഗോവയിൽ നടന്ന ബ്രിക്സിൽ ഭീകരസംഘടനകൾക്കെതിരെ തീരുമാനം എടുപ്പിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. അതിനെതിരെ ശക്തമായി എതിർത്ത് നിന്നത് ചൈനയായിരുന്നു. പാക് ഭീകരസംഘടനകളായ ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് എന്നിവയെ പരാമർശിക്കുന്നത് ചൈന ഇടപെട്ടിരുന്നു. എന്നാൽ ചൈനയിൽ നടന്ന ബ്രിക്സിൽ ഭീകരതയ്ക്കെതിരേയും ഈ രണ്ട് സംഘടനകളുടെയും പേര് ഉൾപ്പെടുത്താനായതു ഇന്ത്യയുടേതും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര വിജയം തന്നെയാണ്.

നാലു കരാറുകൾ

നാലു കരാറുകൾ

ബ്രിക്സ് ഉച്ചകോടി ഇന്നു അവസാനിക്കാനിരിക്കെ നാലു കരാറുകളിൽ അഞ്ചു രാജ്യങ്ങളും ഒപ്പിട്ടു. വ്യാപാരം, വ്യവസായം, സുരക്ഷാ എന്നീ മേഖലകളില്‍ നാലു കരാറുകളിലാണ് രാജ്യങ്ങൾ ഒപ്പിട്ടത്

English summary
Prime Minister Narendra Modi and Chinese President Xi Jinping held on Tuesday their first substantive bilateral meeting after the Doklam standoff, which had put ties between the two countries under strain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X