വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച, പൂര്‍വ കാമുകനൊപ്പം 'ഹണിമൂണ്‍' ആഘോഷിച്ച യുവതി അനാശാസ്യത്തിന് അറസ്റ്റില്‍
റാബത്ത്: വിവാഹം കഴിഞ്ഞ് ഒരാഴ്ച പോലും പിന്നിടും മുന്‍പ് യുവതി പൂര്‍വ കാമുകനൊപ്പം അറസ്റ്റിലായി. മധുവിധു അവസാനിയ്ക്കും മുമ്പാണ് യുവതി കാമുകനൊപ്പം അറസ്റ്റിലാകുന്നത്. മൊറോക്കോയിലാണ് സംഭവം നടക്കുന്നത്.
35കാരിയായ യുവതി ഒരാഴ്ച മുമ്പാണ് വിവാഹിതയായത്. ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് തന്റെ പൂര്‍വ കാമുകനെ വീട്ടിലേയ്ക്ക് വിളിച്ച് വരുത്തുകയായിരുന്നു യുവതി. സംശയം തോന്നിയ അയല്‍ക്കാര്‍ പൊലീസിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് യുവതിയും കാമുകനും പൊലീസിന്റെ പിടിയിലാകുന്നത്.

അനാശാസ്യക്കുറ്റം ചുമത്തിയാണ് യുവതിയേയും കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തത്. മൊറോക്കോയിലെ മരാകേഷ് പട്ടണത്തിലാണ് സംഭവം. ഹണിമൂണ്‍ പൂര്‍വ കാമുകനൊപ്പം ആഘോഷിയ്ക്കുകയും പൊലീസ് പിടിയിലാവുകയും ചെയ്ത യുവതിയെ ആഘോഷമാക്കുകയണ് മൊറോക്കന്‍ മാധ്യമങ്ങള്‍.


Click it and Unblock the Notifications