കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരന് തൊട്ടടുത്തെത്തും മുന്പ് പാലിയ്ക്കേണ്ട ഒരു ആചാരം, ചൈനീസ് വധു ബോധം കെട്ടു, ഇപ്പോഴും കോമയില്‍

Google Oneindia Malayalam News

ബെയ്ജിംഗ്: വിവാഹ ദിനത്തില്‍ എന്തെങ്കിലുമൊക്കെ കുസൃതിത്തരങ്ങള്‍ കാട്ടുന്നത് വരന്റേയും വധുവിന്റെയും സുഹൃത്തുക്കളുടെ പതിവാണ്. ചിലപ്പോള്‍ ഇത്തരം കുസൃതികള്‍ അല്‍പ്പം ക്രൂരമായി പോകാറുമുണ്ട്. പക്ഷേ ആചാരത്തിന്റെ ഭാഗമായി കാട്ടിയ കൃസൃതി ചൈനയിലെ ഒരു വധുവിന്റെ ജീവിതം തന്നെ തകര്‍ത്ത് കളഞ്ഞു.

വരന്റെ തോഴന്‍മാര്‍ കാട്ടിയ കുസൃതിയാണ് വധുവിന്റെ ജീവനെ അപകടത്തിലാക്കിയത്. ചൈനയിലെ ഷാന്ദോങ് പ്രവിശ്യയിലെ സാവോഷുവാങിലാണ് സംഭവം. ചൈനീസ് ആചാരം അനുസരിച്ച് വിവാഹ വേദിയിലേയ്ക്ക് വധു എത്തുന്നതിന് മുമ്പ്, അതായത് വരനെ കാണുന്നതിന് മുമ്പ് വരന്റെ തോഴന്‍മാര്‍ വധുവിനെ വരവേല്‍ക്കണം.

Chinese Bride

ഈ ആചാരം ഇന്നും പാലിയ്ക്കപ്പെടുന്നതാണ്. പലതരത്തിലാണ് തോഴന്‍മാര്‍ വധുവിനെ ആനയിക്കുന്നത്. ഈ വധുവിനെ തോഴന്‍മാര്‍ വരവേറ്റത് ഏറെ അപകടകരമായ രീതിയിലാണ്. തോഴന്‍മാരെല്ലാം ചേര്‍ന്ന് വധുവിനെ എടുത്ത് മുകളിലേയ്ക്ക് എറിയുകയായിരുന്നു. താഴേയ്ക്ക് വീഴുന്ന വധുവിനെ പിടിയ്ക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. പക്ഷേ കണക്കൂകൂട്ടല്‍ പിഴച്ചു. വധു നേരെ വീണത് നിലത്തേയ്ക്ക്. തല തറയില്‍ ഇടിച്ച് മാരകമായി പരിക്കേറ്റ വധു അബോധാവസ്ഥയിലായി. വിവാഹ വേഷത്തില്‍ തന്നെ വധുവിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയി. കോമയിലായ വധുവിന് ഇതുവരേയും ബോധം തിരരിച്ച് കിട്ടിയിട്ടില്ല.

English summary
Bride in coma after groomsmen fail to catch her after throwing her in air.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X