വിവാഹ പിറ്റേന്ന് വധു മരിച്ചു, വരന്‍ അറസ്റ്റില്‍
കെയ്‌റോ: ഏറെ സ്വപ്‌നങ്ങളുമായി വിവാഹ ജീവിത്തിലേയക്ക് കടന്ന ഈജിപ്‌ഷ്യന്‍ യുവതി വിവാഹദിനത്തില്‍ കൊല്ലപ്പെട്ടു. വിവാഹത്തിന്റെ പിറ്റേ ദിവസമാണ് 33കാരിയായ നവവധുവിനെ കൊല്ലപ്പെട്ട നിലയില്‍ ഭര്‍തൃഗൃഹത്തില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
സമ മുഹമ്മദ് തവായിഫ് എന്ന യുവതിയാണ് വിവാഹ പിറ്റേന്ന് ഭര്‍തൃഗൃഹത്തില്‍ കൊല്ലപ്പെട്ടത്. സമയുടെ മരണത്തില്‍ ഞെട്ടിത്തരിച്ചിരിയ്‌ക്കുകയാണ് ബന്ധുക്കള്‍. ഭര്‍തൃഗൃഹത്തിലെ ബാത്ത്‌റൂമിനുളളില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സമയ്‌ക്ക് വേണ്ടി ഭര്‍ത്താവ് വാങ്ങിയ പുതിയ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് മരണവും നടന്നത്. വിവാഹപ്പിറ്റേന്ന് വധുവിന്റെ ബന്ധുക്കള്‍ ആശംസ അറിയിക്കാന്‍ എത്തുമ്പോഴാണ് സമയെ മരിച്ച നിലയില്‍ കാണുന്നത്.
സമയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഇബ്രാഹിം (35) പൊലീസ് പിടിയിലായി. സമയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിയ്‌ക്കുന്നു. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഇബ്രാഹിമിനെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയനാക്കും. ഭാര്യയെ കൊലപ്പെടുത്തിയിട്ടില്ലെന്നാണ് ഇബ്രാഹിം പറയുന്നത് .












Click it and Unblock the Notifications