ഇഷ്ടമല്ലാത്ത ഭര്‍ത്താവിനെ യുവതി ഹണിമൂണിനിടെ കൊന്നു
കെയ്‌റോ: ഹണിമൂണിനിടെ നവവധു ഭര്‍ത്താവിനെ കൊന്നു. ഈജിപ്തിലെ അല്‍ ഷാര്‍ഖിയ പ്രവിശ്യയിലാണ് സംഭവം. 23 കാരിയായ യുവതി സഹോദരന്റെ സഹായത്തോടെയാണ് ഭര്‍ത്താവിനെ കൊന്നത്. ഇരുവരും ചേര്‍ന്ന് കഴുത്തില്‍ കയര്‍ മുറുക്കിയാണ് യുവാവിനെ കൊലപ്പെടുത്തിയത്.
തനിയ്ക്ക് ഒരിയ്ക്കലും ഭര്‍ത്താവിനെ സ്‌നേഹിയ്ക്കാനോ അയാള്‍ക്കൊപ്പം ജീവിയ്ക്കാനാനോ കഴിയില്ലെന്നും ഭര്‍ത്താവിനെ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും യുവതി. ദാമ്പത്യം മുന്നോട്ട് കൊണ്ട് പോകാന്‍ താത്പര്യമില്ലാത്തതിനാലാണ് കൊലപാതകം നടത്തിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

തന്റെ ഇഷ്ടപ്രകാരമല്ല വിവാഹം നടന്നതെന്നും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിയ്ക്കുകയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. സ്വന്തം വീട്ടില്‍ വച്ചാണ് യുവതിയും 22 കാരനായ സഹോദരനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്.
കൊലപതാക കുറ്റത്തിന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതിയുടേയോ കൊല്ലപ്പെട്ട യുവാവിന്‍റെയോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.കൊലപാതകത്തിന് ലഭിയ്ക്കാവുന്ന പരമാവധി ശിക്ഷ തന്നെ ഇരുവര്‍ക്കും ലഭിയ്ക്കാനാണ് സാധ്യത












Click it and Unblock the Notifications