കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെന്‍ഷന്‍,വിവാഹത്തിന് മുന്‍പ് വധു ആത്മഹത്യ ചെയ്തു

  • By Meera Balan
Google Oneindia Malayalam News

ലണ്ടന്‍: വിവാഹത്തിന് ദിവസങ്ങള്‍ മുന്‍പ് വധുവിനായാലും വരനായാലും ടെന്‍ഷനുണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ ടെന്‍ഷന്‍ കൂടി ആത്മഹത്യ ചെയ്യുമോ. വെസ്റ്റ് ഫോര്‍ക്കിലാണ് കഴിഞ്ഞ ദിവസം നവ വധു ടെന്‍ഷന്‍ കൊണ്ട് ആത്മഹത്യ ചെയ്തത്. വിവാഹ ദിവസം തന്നെ എല്ലാവരും ശ്രദ്ധിയ്ക്കുമെന്നിലുള്ള അമിതമായ ഉത്കണ്ഠയും മാനസിക സമ്മര്‍ദ്ദവുമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത്.

ലെന്നി ബേക്കര്‍ (35) എന്നയാളുടെ പ്രതിശ്രുത വധുവാണ് വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തൂങ്ങി മരിച്ചത്. ലെന്നി ബേക്കറും വധുവും ഒന്നിച്ചായിരുന്നു താമസം.

Wedding

തന്റെ മാതാപിതാക്കളെ സന്ദര്‍ശിയ്ക്കുന്നതിനായി ഇയാള്‍ കുറച്ച് ദിവസം വീട് വിട്ട് നിന്നു. ഏകാന്തതയും വിവാഹത്തെക്കുറിച്ചുള്ള ടെന്‍ഷനും മൂലം പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. തനിയ്ക്ക വിവാഹ വേദിയില്‍ സുന്ദരിയായി തന്നെ എത്താന്‍ കഴിയുമോ എല്ലാവരും തന്നെ ശ്രദ്ധിയ്ക്കുമോ എന്നിങ്ങനെയുള്ള ഒട്ടേറെ ചോദ്യങ്ങളാണ് യുവതിയെ അലട്ടിയിരുന്നത്.

പ്രതിശ്രുത വരന്‍ തന്നെയാണ് തൂങ്ങി മരിച്ച നിലയില്‍ വധുവിനെ കാണുന്നത്. തുടര്‍ന്ന് മാനസിക നില തകരാറിലായ അവസ്ഥയിലാണ് ഇയാള്‍.

English summary
Bride Suicide: Didn't want to be centre of attention
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X