കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹം കഴിക്കണം; ലോക്കഡൗണ്‍ പിന്‍വലിക്കൂ; വിവാഹ വസ്ത്രത്തില്‍ യുവതികളുടെ പ്രതിഷേധം

  • By News Desk
Google Oneindia Malayalam News

ദില്ലി: കൊവിഡ് വ്യാപിക്കുന്നതില്‍ ലോകമെങ്ങും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വ്യത്യസ്തമായ ഒരു പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് റോം. അടുത്തിടെ വിവാഹിതരാവാന്‍ പോകുന്ന യുവതികളുടെ നേതൃത്വത്തിലായിരുന്നു ഇറ്റലിയിലെ റോമില്‍ പ്രതിഷേധം ഉയര്‍ന്നത്.

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ റോമില്‍ മെയ് 18 മുതല്‍ ലോക്കഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.ആളുകള്‍ സംഘം ചേരാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശമുണ്ട്. ഈ സാഹചര്യത്തില്‍ വിവാഹങ്ങള്‍ നടത്തുന്നതിനും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതോടെയാണ് യുവതികള്‍ തെരുവിലിറങ്ങിയത്.

marriage

ആചാരങ്ങളില്‍ ഒരു വിട്ടുവീഴ്ച്ചയും വരാതെ വിവാഹം നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് യുവതികള്‍ തെരവില്‍ ഇറങ്ങിയത്. വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞായിരുന്നു യുവതികള്‍ പ്രതിഷേധത്തിനിറങ്ങിയത്.

റോമിലെ ഏറ്റവും പ്രശസ്തമായ ട്രെവി ഫൗണ്ടനു സമീപമാണ് യുവതികള്‍ പ്രകടനം സംഘടിപ്പിച്ചത്. ഏകദേശം 15 ലധികം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. നിയന്ത്രണങ്ങളില്ലാതെ വിവാഹം എന്ന പ്ലക്കാര്‍ഡും അവര്‍ കൈയ്യിലേന്തിയിരുന്നു. നിങ്ങള്‍ ഞങ്ങളുടെ വിവാഹ സ്വപ്‌നങ്ങള്‍ തകര്‍ത്തില്ലേയെന്ന് എഴുതിയ പ്ലക്കാര്‍ഡും ചിലര്‍ ഉപയോഗിച്ചു. വിവാഹത്തിനായി പള്ളികള്‍ തുറക്കണമെന്ന ആവശ്യവും ചിലര്‍ മുന്നോട്ട് വെച്ചു.

പ്രതിഷേധം സംഘടിപ്പിച്ച സംഘടന വ്യക്തമാക്കുന്നത് പ്രകാരം ഇവിടുത്തെ 90 ശതമാനം വിവാഹങ്ങലും 2021 ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ഒപ്പം ഈ മേഖലയില്‍ തൊഴിലെടുക്കുന്ന 500000 തൊഴിലാളികള്‍ തൊഴില്‍ രഹിതരായിരിക്കുകയാണ്. കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇവര്‍ കടന്നു പോകുന്നത്.

ഇറ്റാലിയന്‍ പാര്‍ലമെന്റിന് മുന്നിലേക്കും യുവതികള്‍ പ്രകടനവുമായി എത്തി. അതേസമയം രോഗവ്യാപനം കുറയാത്തതിനാല്‍ ലോക്കഡൗണ്‍ കര്‍ശനമായി നടപ്പിലാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇവിടെ ലക്ഷകണക്കിനാളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും മുപ്പതിനായിരത്തിലധികം പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

 സംസ്ഥാന വ്യാപകമായി പ്രതിഷേധം; ലാത്തി വീശി; കണ്ണീര്‍ വാതകം; പികെ ഫിറോസടക്കം 15 പേര്‍ക്ക് പരിക്ക് സംസ്ഥാന വ്യാപകമായി പ്രതിഷേധം; ലാത്തി വീശി; കണ്ണീര്‍ വാതകം; പികെ ഫിറോസടക്കം 15 പേര്‍ക്ക് പരിക്ക്

'വായിൽ തോന്നുന്നത് വിളിച്ച് പറയും മുൻപ് യാഥാർത്ഥ്യം എന്താണെന്ന് അറിയണം';മറുപടിയുമായി അഹാന കൃഷ്ണൻ'വായിൽ തോന്നുന്നത് വിളിച്ച് പറയും മുൻപ് യാഥാർത്ഥ്യം എന്താണെന്ന് അറിയണം';മറുപടിയുമായി അഹാന കൃഷ്ണൻ

English summary
Brides Protest Against Wedding Cancellation in Rome due to the Lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X