സൗദിക്കും ഖത്തറിനും മൂന്ന് കൊമ്പ്; ഗള്‍ഫ് പ്രതിസന്ധി ഉടന്‍ തീരില്ല; കുവൈത്തിന്റെ ഓട്ടം ബാക്കി
അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെയുള്ള 13 നിര്‍ദേശങ്ങളാണ് സൗദിയും കൂട്ടരും മുന്നോട്ട് വച്ചിരിക്കുന്നത്. ഇതാകട്ടെ ഖത്തര്‍ ഒരിക്കലും അംഗീകരിക്കാനും പോകുന്നില്ല.
ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുത്ത നയതന്ത്ര പ്രതിസന്ധി ഉടന്‍ തീരില്ലെന്ന് വ്യക്തമാക്കുകയാണ് പുതിയ സംഭവങ്ങള്‍. സൗദിയുള്‍പ്പെടെ നാല് അറബ് രാജ്യങ്ങള്‍ കൈമാറിയ നിബന്ധനകളുടെ പട്ടിക ഖത്തര്‍ നിസാരമായി തള്ളിയതോടെ പ്രശ്നങ്ങളും പ്രതിസന്ധിയും ഇനിയും മാസങ്ങള്‍ തുടരുമെന്നാണ് കരുതുന്നത്. കുവൈത്ത് അമീര്‍ മുന്‍കൈയെടുത്ത് നടത്തുന്ന സമാധാന ശ്രമങ്ങള്‍ ഇതുവരെ വിജയം കണ്ടിട്ടില്ല.
ഗള്‍ഫ് പ്രതിസന്ധി മാസങ്ങള്‍ തുടരുമെന്നാണ് മേഖലയിലെ രാഷ്ട്രീയ നിരീക്ഷകരെല്ലാം പറയുന്നത്. ഒന്നുകില്‍ സൗദിയും ബഹ്റൈനും യുഎഇയും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം. അല്ലെങ്കില്‍ അവര്‍ മുന്നോട്ട് വച്ച നിബന്ധനകള്‍ ഖത്തര്‍ അനുസരിക്കണം. ഇതു രണ്ടിനും ഇപ്പോള്‍ സാധ്യതയില്ലെന്നാണ് ബോധ്യമാകുന്നത്. ഇരുവിഭാഗങ്ങളും രണ്ട് അറ്റങ്ങളിലാണ് നിലകൊള്ളുന്നതെന്നു ദോഹ ഇന്‍സ്റ്റിറ്റൂട്ടിലെ ഇബ്രാഹീം ഫ്രൈഹത്ത് പറയുന്നു.

എല്ലാം യുക്തിരഹിതം
സൗദിയും സഖ്യരാജ്യങ്ങളും മുന്നോട്ടു വച്ച ഉപാധികള്‍ യുക്തിരഹിതവും അപ്രായോഗികവുമാണെന്നാണ് ഖത്തര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അവര്‍ നിര്‍ദേശിച്ച 13 കാര്യങ്ങള്‍ ഖത്തറിന്റെ പരമാധികാരം പരിമിതപ്പെടുത്തുന്നതാണെന്നും ഖത്തര്‍ ഭരണകൂട വക്താവ് അറിയിച്ചു.

പെരുന്നാളിനും തീര്‍ന്നില്ല
ചെറിയ പെരുന്നാളിന് മുമ്പ് എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്നാണ് നേരത്തെ കരുതിയിരുന്നത്. കുവൈത്ത് അമീര്‍ അതിനുവേണ്ടി കഠിനമായ പരിശ്രമം നടത്തുകയും ചെയ്തു. തര്‍ക്കത്തിലുള്ള രാജ്യങ്ങളെല്ലാം സന്ദര്‍ശിച്ച് നേതാക്കളെ കണ്ട് അദ്ദേഹം നേരിട്ട് ചര്‍ച്ച നടത്തി.

സൈനിക നീക്കം നടത്തില്ല
പക്ഷേ, എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. ഖത്തറിനെതിരേ സൈനികമായി നീക്കം നടത്തില്ലെന്നും ആ രാജ്യത്തിന്റെ ഭരണാധികാരികള്‍ മാറുകയല്ല, പകരം നയം മാറ്റുകയാണെന്ന് വേണ്ടതെന്നും യുഎഇ വിദേശകാര്യ മന്ത്രി പറയുന്നു. ഇനിയും ചര്‍ച്ച തുടരുമെന്നാണ് യുഎഇ പറയുന്നത്.

റമദാനിന്റെ പവിത്രത
റമദാനിന്റെ പവിത്രതയോര്ത്തെങ്കിലും സഹോദര രാജ്യങ്ങള്‍ പ്രശ്നങ്ങളില്‍ നിന്നു വിട്ടുനില്‍ക്കണമെന്നായിരുന്നു കുവൈത്തിന്റെ അഭ്യര്‍ഥന. ഇതിനോട് ഖത്തര്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നെങ്കിലും തീവ്രവാദത്തെ പിന്തുണയ്ക്കുന്ന നിലപാട് മാറ്റാതെ ഖത്തറുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു സൗദിയും കൂട്ടരും.

ചര്‍ച്ചയിലൂടെ പരിഹാരം കാണൂവെന്ന് അമേരിക്ക
ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരേ മൂന്ന് ജിസിസി രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതും നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ചതും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയുണ്ടായ ഈ നീക്കം അേേമരിക്കയുടെ കളിയാണെന്ന് വരെ ആക്ഷേപിക്കപ്പെട്ടിരുന്നു. എന്നാല്‍ വിഷയത്തില്‍ ചര്‍ച്ച ചെയ്തു പരിഹാരം കാണണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതിസന്ധി തുടരാന്‍ കാരണം
അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെയുള്ള 13 നിര്‍ദേശങ്ങളാണ് സൗദിയും കൂട്ടരും മുന്നോട്ട് വച്ചിരിക്കുന്നത്. ഇതാകട്ടെ ഖത്തര്‍ ഒരിക്കലും അംഗീകരിക്കാനും പോകുന്നില്ല. ഇതാണ് പ്രതിസന്ധി ഉടന്‍ അയയില്ല എന്ന നിരീക്ഷണത്തിലെത്താന്‍ കാരണം.

കൂടുതല്‍ രാജ്യങ്ങള്‍
സമാധാനത്തിനും ചര്‍ച്ചയ്ക്കും ആഹ്വാനം ചെയ്തു നിരവധി രാജ്യങ്ങള്‍ മുന്നോട്ടു വന്നെങ്കിലും ഗള്‍ഫ് രാജ്യങ്ങള്‍ അവരുടെ നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായിട്ടില്ല. കുവൈത്തിന് പുറമെ, തുര്‍ക്കി, പാകിസ്താന് തുടങ്ങിയ മുസ്ലിം രാജ്യങ്ങളും സമാധാനത്തിന്റെ പാത സ്വീകരിക്കണമെന്ന്് ആവശ്യപ്പെട്ടിരുന്നു.
-
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications