കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് രാജകുമാരി ജീവനോടെ ഉണ്ടോ? തെളിവ് കാണിക്കണമെന്ന് ബ്രിട്ടന്‍; ദുരൂഹ വീഡിയോയ്ക്ക് പിറകെ

Google Oneindia Malayalam News

ദുബായ്/ലണ്ടന്‍: ദുബായ് രാജകുമാരിയായ ഷെയ്ഖ ലത്തീഫ ഏറെ നാളായി വിവാദ നായികയാണ്. ഏറ്റവും ഒടുവില്‍ ഷെയ്ഖ ലത്തീഫയുടേതായി പുറത്ത് വന്ന ഒരു വീഡിയോ ആണ് ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. അടച്ചുപൂട്ടിയ ഒരു വില്ലയില്‍, തന്റെ ഇഷ്ടത്തിന് വിരുദ്ധമായി തടവിലാക്കപ്പെട്ടിരിക്കുകയാണ് എന്നായിരുന്നു ആ വീഡിയോയില്‍ ഷെയ്ഖ ലത്തീഫ പറഞ്ഞിരുന്നത്. ഇതൊരു അന്താരാഷ്ട്ര വിഷമായി മാറിക്കഴിഞ്ഞു ഇപ്പോള്‍. വിശദാംശങ്ങള്‍...

എന്തുകൊണ്ട് കോണ്‍ഗ്രസ്? പിഷാരടിക്ക് കിറുകൃത്യം ഉത്തരം... പക്ഷേ, ഒറ്റവാക്കില്‍ അല്ലെന്ന് മാത്രംഎന്തുകൊണ്ട് കോണ്‍ഗ്രസ്? പിഷാരടിക്ക് കിറുകൃത്യം ഉത്തരം... പക്ഷേ, ഒറ്റവാക്കില്‍ അല്ലെന്ന് മാത്രം

ഷെയ്ഖ ലത്തീഫ

ഷെയ്ഖ ലത്തീഫ

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂമിന്റെ മകളാണ് ഷെയ്ഖ ലത്തീഫ. 2018 ല്‍ ഷെയ്ഖ ലത്തീഫ ദുബായില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യ വഴി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

തടവിലെന്ന്

തടവിലെന്ന്

താന്‍ ബന്ദിയാക്കപ്പെട്ടിരിക്കുകയാണ് എന്നാണ് വീഡിയോയില്‍ ഷെയ്ഖ ലത്തീഫ പറയുന്നത്. ബിബിസി ആണ് ഈ വീഡിയോ പുറത്ത് വിട്ടത്. തന്നെ താമസിപ്പിച്ചിരിക്കുന്ന വില്ലയെ ഒരു ജയില്‍ ആക്കി മാറ്റിയിരിക്കുകയാണ് എന്നും ഷെയ്ഖ വീഡിയോയില്‍ പറയുന്നത്. എല്ലാ ജനലുകളും തുറക്കാന്‍ കഴിയാത്ത രീതിയില്‍ അടച്ചിരിക്കുകയാണെന്നും തനിക്ക് സ്വയം അടക്കാന്‍ കഴിഞ്ഞ ഒരേയൊരു മുറി ബാത്ത് റൂം ആണെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

 തെളിവ് വേണം

തെളിവ് വേണം

അസ്വസ്ഥപ്പെടുത്തുന്നതാണ് പുറത്ത് വന്ന വിവരങ്ങള്‍ എന്നാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡൊമിനിക് റാബ് ഇതേ കുറിച്ച് പ്രതികരിച്ചത്. ഷെയ്ഖ ലത്തീഫ ജീവനോടെ ഉണ്ടോ എന്നതിന് തെളിവ് വേണം എന്നും ഡൊമിനിക് റാബ് ആവശ്യപ്പെടുന്നുണ്ട്. അക്കാര്യം അറിയാന്‍ ഏതൊരു മനുഷ്യനും താത്പര്യപ്പെടുമെന്നാണ് താന്‍ കരുതുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.

ഐക്യരാഷ്ട്രസഭ ഇടപെടണം

ഐക്യരാഷ്ട്രസഭ ഇടപെടണം

വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെടണം എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കമ്മഷന്‍ വിഷയം പരിശോധിക്കണം. അതീവ ശ്രദ്ധയോടെയാണ് തങ്ങള്‍ ഇതിനെ വീക്ഷിക്കുന്നത് എന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

35 കാരിയായ മകള്‍

35 കാരിയായ മകള്‍

ദുബായ് ഭരണാധികാരിയുടെ 35 കാരിയായ മകള്‍ ആണ് ഷെയ്ഫ് ലത്തീഫ. 2018 ല്‍ ലത്തീഫ നടത്തിയ രക്ഷപ്പെടല്‍ ശ്രമം പരാജയപ്പെട്ടിരുന്നു. ലത്തീഫയെ സ്വതന്ത്രയാക്കുന്നതിന് വേണ്ടി ഫ്രീ ലത്തീഫ എന്ന പേരില്‍ ഒരു കാമ്പയിനും തുടങ്ങിയിരുന്നു.

സ്ഥിരീകരണമുണ്ടോ

സ്ഥിരീകരണമുണ്ടോ

പുറത്ത് വന്ന വീഡിയോ ഒറിജിനല്‍ ആണോ അല്ലയോ എന്ന കാര്യത്തില്‍ ഇനിയും ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല. ദുബായ് ഭരണകൂടവും ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. എന്തായാലും ബ്രിട്ടന്‍ ഈ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കും എന്ന് തന്നെയാണ് സൂചനകള്‍.

അന്ന് ഇടപെട്ടത് ഇന്ത്യ

അന്ന് ഇടപെട്ടത് ഇന്ത്യ

2018 ല്‍ ദുബായില്‍ നിന്ന് ഒളിച്ചോടിയ ഷെയ്ഖ ലത്തീഫ ഇന്ത്യ വഴി അമേരിക്കയിലേക്ക് കടക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത് എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ലത്തീഫയെ പിടികൂടി ഇന്ത്യ, ദുബായ്ക്ക് കൈമാറുകയായിരുന്നു എന്നും വാര്‍ത്തകളുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഇടപെടലുകളെ സംബന്ധിച്ചും അന്ന് വാര്‍ത്തകള്‍ വന്നിരുന്നു,

സമരമുഖത്ത് വീണ്ടും ശോഭ സുരേന്ദ്രന്‍; 48 മണിക്കൂര്‍ നിരാഹാരം... ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണസമരമുഖത്ത് വീണ്ടും ശോഭ സുരേന്ദ്രന്‍; 48 മണിക്കൂര്‍ നിരാഹാരം... ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ

ടിഎം ഹര്‍ഷന്‍ 24 ന്യൂസില്‍ നിന്ന് രാജിവച്ചു; മാധ്യമ പ്രവർത്തനം തുടരും... തത്കാലം ടിവി ജേർണലിസത്തിലേക്കില്ലടിഎം ഹര്‍ഷന്‍ 24 ന്യൂസില്‍ നിന്ന് രാജിവച്ചു; മാധ്യമ പ്രവർത്തനം തുടരും... തത്കാലം ടിവി ജേർണലിസത്തിലേക്കില്ല

English summary
Britain asks proof of life of Sheikha Latifa to UAE after a video releases through BBC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X