കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രമെഴുതി ബ്രിട്ടന്‍, യൂറോപ്പ്യന്‍ യൂണിയനുമായി ബ്രെക്‌സിറ്റ് വ്യാപാരകരാറില്‍ ഒപ്പുവെച്ചു!!

Google Oneindia Malayalam News

ലണ്ടന്‍: ബ്രെക്‌സിറ്റിന് മുമ്പ് യൂറോപ്പ്യന്‍ യൂണിയനുമായുള്ള വ്യാപാര കരാറില്‍ ഒപ്പുവെച്ച് ബ്രിട്ടന്‍. ഇനി വെറും ഏഴ് ദിവസം മാത്രമാണ് ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ ഉള്ളത്. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍ കൂടിയാണിത്. യൂറോപ്പ്യന്‍ യൂണിയനുമായി വ്യാപാര കരാര്‍ ഒപ്പിട്ടിരുന്നില്ലെങ്കില്‍ ബ്രിട്ടന്‍ വലിയ പ്രതിസന്ധിയില്‍ വീഴുമായിരുന്നു. ധാരണയുണ്ടായിരുന്നില്ലെങ്കില്‍ 31ന് കരാറില്ലാതെ യൂറോപ്പ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ വിട്ടുപോരേണ്ടി വരും. അത് സാമ്പത്തികമായി വലിയ പ്രതിസന്ധികള്‍ ബ്രിട്ടനെ തേടിയെത്തും. ഒരുപക്ഷേ ബോറിസ് ജോണ്‍സന് വലിയ വെല്ലുവിളിയുമാകും.

1

ബ്രെക്‌സിറ്റിന് ശേഷം യുകെ പൗരന്മാര്‍ യൂറോപ്പ്യന്‍ യൂണിയനില്‍ മൂന്ന് മാസത്തില്‍ അധികം തങ്ങണമെങ്കില്‍ വിസ എടുക്കേണ്ടി വരുമെന്ന് ഫ്രഞ്ച് യൂറോപ്പ്യന്‍ അഫയേഴ്‌സ് മന്ത്രി ക്ലെമന്റ് ബ്യൂണെ പറഞ്ഞിരുന്നു. നേരത്തെ വ്യാപാരക്കരാര്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളിലൊന്നും തീരുമാനമായിരുന്നില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും യൂറോപ്പ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ സേര്‍ ലെയ്‌നും തമ്മിലാണ് വ്യാപാരക്കരാര്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നത്. വിവിധ വിഷയങ്ങളില്‍ ധാരണയെത്താന്‍ സാധിച്ചിരുന്നില്ല.

കരാര്‍ സാധ്യമായിരിക്കുന്നു ഇതായിരുന്നു ബ്രിട്ടന്റെ പ്രതികരണം. നമ്മള്‍ നമ്മുടെ പണത്തിന്റെയും അതിര്‍ത്തിയുടെയും നിയമങ്ങളുടെയും വ്യാപാരങ്ങളുടെയും ജലപാതകളുടെയും നിയന്ത്രണം വീണ്ടും ഏറ്റെടുത്തിരിക്കുന്നു. ഈ കരാര്‍ അതിവേഗത്തിലാണ് ബ്രിട്ടീഷ് ജനതയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്. അതും വെല്ലുവിളി നിറഞ്ഞ സമയങ്ങളിലാണ് ഇത് നടപ്പാക്കിയത്. നമ്മുടെ പരമാവധികാരം തിരിച്ചുപിടിക്കുക എന്നത് സാധ്യമായിരിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. കരാര്‍ സത്യസന്ധവും മികച്ചതുമാണെന്ന് യൂറോപ്പ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ സേര്‍ ലെയ്ന്‍ പറഞ്ഞു.

Recommended Video

cmsvideo
UKയിൽ നിന്ന് വന്നു പോസിറ്റീവ് ആയ രോഗികൾ മുങ്ങി | Oneindia Malayalam

ബ്രെക്‌സിറ്റ് പ്രകാരം ബ്രിട്ടന്‍ യൂറോപ്പ്യന്‍ യൂണിയനില്‍ നിന്ന് വിട്ടെങ്കിലും, വ്യാപാരം, യാത്ര, ബിസിനസ് തുടങ്ങിയ നിയമങ്ങളില്‍ വ്യത്യാസമുണ്ടാവില്ല. താരിഫ് രഹിത-ക്വാട്ട കരാര്‍ ഉണ്ടായാല്‍, ഇരു വശത്തും നല്ല രീതിയിലുള്ള വ്യാപാരത്തിന് അത് ഗുണകരമാകും. 900 മില്യണ്‍ എന്ന വാര്‍ഷിക വാണിജ്യ വരുമാനത്തിന് ഇടിവില്ലാതെ മുന്നോട്ട് പോകാനുമാവും. അതേസമയം യൂറോപ്പ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന്റെ നിബന്ധനകള്‍ അനുസരിക്കേണ്ട ബാധ്യതയും ഇതോടെ ബ്രിട്ടന് ഉണ്ടാവില്ല.

English summary
britain clinches trade deal with european union, just seven days before brexit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X