കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനില്‍ സംഭവിച്ചത് സത്യമല്ല... മരിച്ചവര്‍ എത്രയോ മുകളില്‍, 40 ശതമാനത്തിന്റെ കുതിപ്പ്, ഞെട്ടും!!

Google Oneindia Malayalam News

ലണ്ടന്‍: ചൈനയെ പോലെ ബ്രിട്ടനിലും മരണനിരക്കുകള്‍ ശരിയായിട്ടല്ല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് വെളിപ്പെടുത്തല്‍. ബ്രിട്ടന്‍ മരണനിരക്ക് കുറച്ച് കാണിച്ചതാണോ എന്ന കാര്യവും വ്യക്തമല്ല. ബ്രിട്ടനില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിനേക്കാള്‍ 40 ശതമാനം അധികമാണ് യഥാര്‍ത്ഥ മരണനിരക്ക്. സര്‍ക്കാര്‍ കണക്ക് പ്രകാരം 13121 പേരാണ് ബ്രിട്ടനില്‍ ഏപ്രില്‍ പത്ത് വരെ മരിച്ചത്. ഇത് ഏപ്രില്‍ പത്ത് വരെയുള്ള കണക്കാണ്. എന്നാല്‍ ഇത് രേഖപ്പെടുത്തിയത്തെറ്റാണ്. 40 ശതമാനം വര്‍ധന വരുന്നതോടെ യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്ക് ബ്രിട്ടനിലാവും. നിലവില്‍ മൊത്തം 16509 മരണങ്ങളാണ് ബ്രിട്ടനില്‍ ഇതുവരെ രേഖപ്പെടുത്തിയത്.

1

ആശുപത്രികളില്‍ മരിച്ചവരുടേത് മാത്രമാണ് ബ്രിട്ടന്‍ രേഖപ്പെടുത്തിയത്. നിരവധി കെയര്‍ ഹോമുകള്‍ ബ്രിട്ടനിലുണ്ട്. വൃദ്ധരായവരെ അടക്കം ഇവിടെയാണ് പരിശോധിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളില്‍ മരിച്ചവരുടെ കണക്ക് എവിടെയെന്നും ചോദ്യമുയരുന്നുണ്ട്. ബ്രിട്ടന്റെ നാഷണല്‍ സ്റ്റാസ്റ്റിക്‌സ് പുരത്തുവിട്ട കണക്കുകളാണ് ശരിയെന്നാണ് സൂചന. കെയര്‍ ഹോമുകളിലെയും മരണങ്ങള്‍ ഇവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. സ്വാഭാവികമായും മരണനിരക്കുകള്‍ കുറയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഏറ്റവുമധികം പേര്‍ മരിച്ച അഞ്ചാമത് രാഷ്ട്രമാണ് ബ്രിട്ടന്‍.

ബ്രിട്ടനില്‍ ലഭ്യമായ ഏറ്റവും പുതിയ കണക്ക് പ്രകാരം ആശുപത്രികളില്‍ 16509 പേര്‍ മരിച്ചെന്നാണ് അവകാശപ്പെടുന്നത്. ഏപ്രില്‍ 19 വരെയുള്ള കണക്കാണിത്. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ പ്രകാരം 23000ത്തിന് മുകളില്‍ മരണം സംഭവിച്ചിട്ടുണ്ടെന്നാണ് സൂചന. ഇറ്റലി കഴിഞ്ഞാല്‍ ഏറ്റവുമധികം പേര്‍ മരിച്ച രാജ്യവും ഇതോടെ ബ്രിട്ടനാവും. രോഗവ്യാപനത്തിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്ത കണക്കുകളില്‍ വ്യത്യാസമുണ്ട്. ഒഎന്‍എസ് കണക്കുകള്‍ കൃത്യമായിട്ടാണ് വരുന്നത്. നേരത്തെ സര്‍ക്കാര്‍ കണക്കുകളുമായി ഇതിന് വലിയ വ്യത്യാസമുണ്ടായിരുന്നു. അതേസമയം ബ്രിട്ടനില്‍ ലോക്ഡൗണില്‍ ഇളവ് വരുത്തണമെന്ന ആവശ്യവും ഇതിനിടെ ശക്തമാണ്.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഇതുവരെ വിശ്രമം അവസാനിപ്പിച്ചിട്ട് തിരികെയെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനാവില്ലെന്നാണ് മറുപടി. ഏപ്രില്‍ പത്ത് അവസാനിക്കുന്ന ആഴ്ച്ചയില്‍ 18516 പേരാണ് മരിച്ചത്. ഇതിനെ ഏറ്റവും കഠിനമായ സമയമെന്നാണ് ബ്രിട്ടന്‍ വിശേഷിപ്പിക്കുന്നത്. ഇതില്‍ കൊറോണ ബാധിച്ച് മരിക്കാത്തവരും ഉണ്ട്. പലര്‍ക്കും മറ്റ് രോഗങ്ങള്‍ക്ക് മരുന്ന് കിട്ടാതെയും മരിച്ചിട്ടുണ്ട്. മൂന്നിലൊന്ന് മരണവും കോവിഡ് ബാധിച്ച് തന്നെയാണ്. അതേസമയം ചൈനയും സ്‌പെയിനും ഇത്തരത്തില്‍ യഥാര്‍ത്ഥ കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ചൈന ദിവസങ്ങള്‍ക്ക് മുമ്പ് വുഹാനിലെ മരണനിരക്ക് പുനര്‍ക്രമീകരിച്ചിരുന്നു.

English summary
britain coronavirus death toll higher than reported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X