Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിട്ടൺ കൗൺസിൽ തിരഞ്ഞെടുപ്പ്: മലയാളിയായ 18 കാരിക്ക് റെക്കോഡ് വിജയം

ലണ്ടൻ: ബ്രിട്ടൺ കൗൺസിൽ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടി പത്തനംതിട്ട സ്വദേശിയായ 18 കാരി. അലീന ആദിത്യയാണ് പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ബ്രിസ്റ്റോൾ ബ്രാഡ്ലി സ്റ്റോക്കിൽ നിന്നായിരുന്നു അലീനയുടെ വിജയം.

ബ്രാഡ്‌ലി സ്റ്റോക്ക് കൗൺസിലിലെ പ്രിംറോസ് ബ്രിഡ്ജ് വാർഡിൽ നിന്നാണ് കൺസർവേറ്റീവ് പാർട്ടിക്ക് വേണ്ടി അലീന മത്സരിച്ചത്. വിജയത്തോടെ കൗൺസിലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായിരിക്കുകയാണ് അവർ. ബ്രിസ്റ്റോൾ സെന്റ് ബീഡീസ് കോളേജിലെ വിദ്യാർത്ഥിയായ അലീന ബ്രാഡ്ലി സ്റ്റോക്ക് കൗൺസിലിൽ രണ്ടുവട്ടം മേയറായിരുന്ന ടോം ആദിത്യയുടേയും ലിനി ആദിത്യയുടേയും മകളാണ്. ബ്രിട്ടണിലെ മലയാളികൾക്കിടയിൽ ഏറെ സജീവമാണ് ടോമും ലിനിയും.

britain-

തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിക്ക് കനത്ത തോൽവിയായിരുന്നു നേരിടേമ്ടി വന്നത്. എന്നാൽ കന്നിയങ്കത്തിൽ അലീനയെ വോട്ടർമാർ കൈവിട്ടില്ല. രണ്ട് മുൻ മേയർമാരെയാണ് അലീന് പരാജയപ്പെടുത്തിയതെന്നതാണ് മറ്റൊരു പ്രത്യേകത.

അതേസമയം തിരഞ്ഞെടുപ്പിൽ മറ്റ് രണ്ട് മലയാളികൾ കൂടി വിജയിച്ചു. ആഷ്ഫോർഡ് ബറോയിൽ നിന്നും ലേബർ ടിക്കറ്റിൽ മത്സരിച്ച സോജൻ ജോസഫും നോർഫോക്കിൽ മത്സരിച്ച ബിബിൻ ബേബിയുമാണ് വിജയിച്ചത്.

കൺസർവേറ്റീവ് പാർട്ടിക്ക് കനത്ത തോൽവി

ബ്രിട്ടീഷ് കൗൺസിൽ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഋഷി സുനകിന്റെ കൺസർവേറ്റീവ് പാർട്ടി നേരിട്ടത് കനത്ത പരാജയം.1000ത്തോളം സീറ്റുകളിൽ പാർട്ടി തോൽവി രുചിച്ചു. പ്രാദേശിക കൗൺസിലിൽ ഇതോടെ ലേബർ പാർട്ടി ഏറ്റവും വലിയ കക്ഷിയായി. 2002 ന് ശേഷം ആദ്യമായാണ് ലേബർ പാർട്ടി ഇത്രയും തിളക്കമാർന്ന വിജയം സ്വന്തമാക്കുന്നത്.

രാഷ്ട്രീയ അഴിമതികൾ, മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ച, പണപ്പെരുപ്പം തുടങ്ങിയ വിഷയങ്ങളാണ് തിരഞ്ഞെടുപ്പിൽ പ്രചരണ വിഷയമായത്.കെന്റിലെ മെഡ്‌വേ, വിൽറ്റ്‌ഷെയറിലെ സ്വിൻഡൻ എന്നിവിടങ്ങളിലാണ് ലേബർ പാർട്ടി വലിയ വിജയം സ്വന്തമാക്കിയത്. ആദ്യമായാണ് മെഡ്‌വേയിൽ അവർക്ക് ഭൂരിപക്ഷം ലഭിക്കുന്നത്. 19 സീറ്റുകളിലും ലേബർ പാർട്ടിയാണ് വിജയിച്ചത്. ആറ് സീറ്റുകൾ കൺസർവേറ്റീവ് പാർട്ടിയിൽ നിന്നും പിടിച്ചെടുത്തു.

കൺസർവേറ്റീവുകൾക്ക് ഇതുവരെ രണ്ട് കൗൺസിലുകളിൽ മാത്രമാണ് വിജയം നേടാനായത്. മറ്റ് 45 കൗൺസിലുകളും നഷ്ടമായി. തെക്ക് 17, മിഡ്‌ലാൻഡ്‌സിൽ 16, കിഴക്ക് ഒമ്പത്, വടക്ക് പടിഞ്ഞാറ് രണ്ട്, യോർക്ക്ഷെയറിൽ ഒന്ന് എന്നിങ്ങനെയായിരുന്നു പരാജയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+