കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെറ്റ് മാര്‍ക്കറ്റില്‍ ബ്രിട്ടനും നിക്ഷേപം, ചൈനയിലെ കള്ളക്കളി. വുഹാനിലേക്ക് കടത്ത്, തെറ്റിയത് ഇങ്ങനെ

Google Oneindia Malayalam News

ലണ്ടന്‍: അന്താരാഷ്ട്ര തലത്തില്‍ ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകള്‍ പൂട്ടാനായി വന്‍ സമ്മര്‍ദമാണ് ചെലുത്തുന്നത്. എന്നാല്‍ ഇതെല്ലാം ലോകത്തെ തെറ്റിദ്ധരിപ്പിക്കാനുള്ളതാണെന്ന് തെളിയുകയാണ്. നേരത്തെ വുഹാനിലെ ലാബിന് അമേരിക്കയുടെ ഫണ്ടിംഗ് ഉണ്ടെന്ന് തെളിഞ്ഞിരുന്നു. ഇപ്പോഴിതാ ബ്രിട്ടനും വുഹാനിലെ വെറ്റ് മാര്‍ക്കറ്റുകളുമായി വന്‍ ഇടപാടുകള്‍ നടന്നിരുന്നുവെന്നാണ് തെളിയുന്നത്. വലിയ സാമ്പത്തിക ലാഭങ്ങള്‍ ഇതിലൂടെ ബ്രിട്ടന് ലക്ഷ്യമിട്ടിരുന്നു. അതേ ബ്രിട്ടനാണ് ഇപ്പോള്‍ ചൈനീസ് വെറ്റ് മാര്‍ക്കറ്റുകള്‍ പൂട്ടണമെന്ന് ആവശ്യപ്പെടുന്നത്. കോടിക്കളാണ് ബ്രിട്ടന്‍ ചൈനയില്‍ നിന്ന് നേടിയതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വില്ലനായി വെറ്റ് മാര്‍ക്കറ്റ്

വില്ലനായി വെറ്റ് മാര്‍ക്കറ്റ്

വെറ്റ് മാര്‍ക്കറ്റുകളിലെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ നിന്നാണ് രോഗം വന്നതെന്നാണ് ലോകം വന്നതെന്നാണ് വിശ്വസിക്കുന്നത്. വുഹാനിലെ ആദ്യ ഘട്ട രോഗി വെയ് ഗുയിക്‌സിയാന്‍ എന്ന സ്ത്രീയാണ്. ഇവര്‍ വെറ്റ് മാര്‍ക്കറ്റില്‍ ചെമ്മീന്‍ വില്‍ക്കുന്നവരാണ്. വുഹാനിലെ തുടക്കത്തില്‍ രോഗം സ്ഥിരീകരിച്ച 66 ശതമാനം പേരും വെറ്റ് മാര്‍ക്കറ്റില്‍ എത്തിയിരുന്നു എന്നാണ് കണ്ടെത്തല്‍. ഇതില്‍ നിന്ന് രോഗം എവിടെ നിന്നാണ് വന്നതെന്ന് ഉറപ്പാണ്.

ബ്രിട്ടന്റെ താല്‍പര്യം

ബ്രിട്ടന്റെ താല്‍പര്യം

ബ്രിട്ടന്‍ ചൈനയില്‍ വലിയ തോതില്‍ വ്യാപാരം നടത്താന്‍ ആഗ്രഹിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ കീഴിലായിരുന്നു നീക്കങ്ങള്‍. ഇവിടെ വലിയ തോതില്‍ നിക്ഷേപം ഇറക്കാനും ബ്രിട്ടന്‍ തീരുമാനിച്ചിരുന്നു. ചൈനയിലെ ചില ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കുള്ള നിയമങ്ങള്‍ വളരെ കടുത്തതായിരുന്നു. യൂറോപ്പ്യന്‍ യൂണിയനേക്കാള്‍ കടുപ്പമായിരുന്നു ഇത്. 2014ല്‍ ബ്രിട്ടനില്‍ നിന്നുള്ള ജീവനോടെയുള്ള ഞണ്ടുകളുടെ ഇറക്കുമതികള്‍ രണ്ടും ചൈന നശിപ്പിച്ചിരുന്നു. ഇത് ബ്രിട്ടനെ ചൊടിപ്പിച്ചിരുന്നു.

നിഗൂഢ ലക്ഷ്യം

നിഗൂഢ ലക്ഷ്യം

ബ്രിട്ടന്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ മായം ചേര്‍ക്കുന്നത് അടക്കമുള്ളവ ചെയ്തിരുന്നുവെന്നാണ് സൂചന. ബ്രിട്ടനില്‍ നിന്നുള്ള ഞണ്ടില്‍ കാഡ്മിയം, ക്രോമിയം എന്നിവ കൂടുതലായുണ്ടായിരുന്നു. ഇത് രണ്ടും വിഷ പദാര്‍ത്ഥമാണ്. 2015ല്‍ ബ്രിട്ടന്റെ ഇറക്കുമതിക്ക് ചൈന വിലക്കേര്‍പ്പെടുത്തിയിരുന്നു. അധികം വൈകാതെ തന്നെ വുഹാനില്‍ ബ്രിട്ടീഷ് ട്രേഡ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് ടീം പ്രവര്‍ത്തനം ആരംഭിച്ചു. ഇതിന് പിന്നാലെ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് വെറ്റ് മാര്‍ക്കറ്റുകളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കാന്‍ തീരുമാനിച്ചത്. വന്‍ സാമ്പത്തിക ലാഭമാണ് ബ്രിട്ടന്‍ ലക്ഷ്യമിട്ടത്.

പിന്നീട് സംഭവിച്ചത്

പിന്നീട് സംഭവിച്ചത്

2016 ഏപ്രിലില്‍ ബ്രിട്ടന്റെ വിലക്ക് ചൈന നീക്കി. ബ്രിട്ടന്റെ അഗ്രികള്‍ച്ചര്‍, ഫുഡ്, ആന്‍ഡ് ഡ്രിങ്ക് കൗണ്‍സിലര്‍ കാരന്‍ മോര്‍ഗന്‍ ചൈനയുടെ ഭക്ഷണ ശീലങ്ങളെയും അന്ന് പുകഴ്ത്തിയുരുന്നു. ചിലന്തിയും മണ്ണിരകളുമൊക്കെ നല്ല ഭക്ഷണമാണെന്ന രീതിയിലാണ് പ്രതികരിച്ചത്. ജീവനോടെ മൃഗങ്ങളെ ചൈനയില്‍ എത്തിച്ച് നല്‍കാമെന്നും ഇതോടെ ധാരണയായി. കന്നുകാലികളെയും പന്നികളെ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്ത് നല്‍കാമെന്നും ബ്രിട്ടന്‍ പറഞ്ഞിരുന്നു. മോര്‍ഗന്‍ ഇതിനായി മുന്നില്‍ നിന്നുവെന്നാണ് വെളിപ്പെടുത്തല്‍.

തേരേസ് മേയ് ചൈനയിലെത്തി

തേരേസ് മേയ് ചൈനയിലെത്തി

തേരേസ മേയ്ക്കും ഇതില്‍ പങ്കുണ്ട്. മേയും അവരുടെ ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സും 2018ല്‍ വുഹാന്‍ സന്ദര്‍ശിച്ചിരുന്നു. പത്ത് ബില്യണിന്റെ വ്യാപാര കരാറുകളാണ് ഒപ്പുവെച്ചത്. ഈ സന്ദര്‍ശനത്തില്‍ മാംസത്തിന്റെ പേരിലുള്ള സുരക്ഷാ നിലവാരം കുറയ്ക്കാനും ബ്രിട്ടന്‍ ആവശ്യപ്പെട്ടിരുന്നു. ഇതും ചൈന അംഗീകരിച്ചിരുന്നു. ജീവനുള്ള ചില മൃഗങ്ങളെ എത്തിക്കുന്നതിനായി അനധികൃത മാര്‍ഗങ്ങളും ബ്രിട്ടന്‍ സ്വീകരിച്ചിരുന്നു.

ഇപ്പോള്‍ പറയുന്നത്

ഇപ്പോള്‍ പറയുന്നത്

തെരേസ മേയുടെ സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായിരുന്ന ഡാമിയന്‍ ഗ്രീന്‍ പറയുന്നത് ഇപ്പോള്‍ വെറ്റ് മാര്‍ക്കറ്റുകള്‍ പൂട്ടണമെന്നാണ്. ചൈനീസ് വെറ്റ് മാര്‍ക്കറ്റുകളിലെ വൃത്തിഹീനമായ സാഹചര്യം കാരണമാണ് കൊറോണവൈറസ് പടര്‍ന്നതെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ ഗ്രീനും കൂടിയ ഭാഗമായ സര്‍ക്കാര്‍ വര്‍ഷങ്ങളോളം വെറ്റ് മാര്‍ക്കറ്റുകളെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നാണ് കണ്ടെത്തല്‍. അതേസമയം ബ്രിട്ടന്‍ എല്ലാ അര്‍ത്ഥത്തിലും ചൈന ഉപയോഗിച്ച് കഴിഞ്ഞ ശേഷം ഇപ്പോള്‍ നല്ല രീതിയില്‍ കാര്യങ്ങളെ കാണാനുള്ള തിടുക്കത്തിലാണ്. വെറ്റ് മാര്‍ക്കറ്റുകളെ പിന്തുണച്ചില്ലെന്ന വാദമാണ് ബ്രിട്ടന്‍ ഉയര്‍ത്തുന്നത്.

English summary
britain earlier support china wet market now makes a u turn
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X