കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയ്ക്ക് പ്രതിവിധി ഡെക്‌സാമെതസോണ്‍!! ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കി

  • By Desk
Google Oneindia Malayalam News

ലണ്ടന്‍: കൊറോണ രോഗികള്‍ക്ക് ഡെക്‌സാമെതസോണ്‍ മരുന്ന് നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുമതി. നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. കൊറോണ രോഗികളില്‍ ഈ മരുന്ന് പരീക്ഷിച്ചതില്‍ വിജയം കണ്ടിരുന്നു. കഴിഞ്ഞദിവസം ബ്രിട്ടീഷ് ഗവേഷകര്‍ ഇക്കാര്യം ശരിവയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ബ്രിട്ടനിലെ എല്ലാ ആശുപത്രികളിലും കൊറോണ രോഗികള്‍ക്ക് ഈ മരുന്ന് വേഗം നല്‍കാന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു.

C

വില കുറഞ്ഞതും വിപണിയില്‍ വ്യാപകമായി ലഭ്യവുമാണ് ഡെക്‌സാമെതസോണ്‍. വെന്റിലേറ്ററില്‍ കഴിയുന്ന കൊറോണ രോഗികളില്‍ വരെ ഈ മരുന്ന് ഗുണം ചെയ്തിരുന്നു. കൊറോണയെ നേരിടുന്നതില്‍ വന്‍ വഴിത്തിരിവാണുണ്ടായിരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. സര്‍ക്കാര്‍ സഹായത്തോടെ നടത്തിയ ഗവേഷണത്തിലാണ് ഈ മരുന്ന് ഗുണം ചെയ്യുന്നുവെന്ന് കണ്ടെത്തിയത്.

Recommended Video

cmsvideo
കൊറോണയെ പിടിച്ചു കെട്ടാന്‍ അത്ഭുത മരുന്ന് റെഡി | Oneindia Malayalam

ബ്രിട്ടനില്‍ ഗുരുതരമായ തരത്തില്‍ കൊറോണ രോഗം ബാധിച്ചവര്‍ക്ക് പോലും ആശ്വാസം ലഭിച്ചത് ഈ മരുന്ന് ഉപയോഗിച്ചാണ്. ഇതുവരെ കൊറോണയെ നേരിടാന്‍ മരുന്ന് കണ്ടെത്തിയിട്ടില്ല. പല മരുന്നുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഇതിലൊന്നാണ് ഡെക്‌സാമെതസോണ്‍.

മോദി തുറന്നുപറയൂ... ഇനി എന്താണ് പരിപാടി; 20 ജീവന്‍ നഷ്ടമായി... തുറന്നടിച്ച് സോണിയ ഗാന്ധിമോദി തുറന്നുപറയൂ... ഇനി എന്താണ് പരിപാടി; 20 ജീവന്‍ നഷ്ടമായി... തുറന്നടിച്ച് സോണിയ ഗാന്ധി

വെന്റിലേറ്ററിലായിരുന്ന മൂന്നില്‍ ഒന്ന് രോഗികളെയും ഡെക്‌സാമെതസോണിന്റെ ഉപയോഗം മൂലം രക്ഷിക്കാനായി എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ബ്രിട്ടനില്‍ കൊറോണ രോഗം വ്യാപിക്കാന്‍ തുടങ്ങിയ വേളയില്‍ തന്നെ ഡെക്‌സാമെതസോണ്‍ രോഗികള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ 5000ത്തോളം പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ഗവേഷകരുടെ വാദിക്കുന്നു.

2104 രോഗികള്‍ക്ക് ഡെക്‌സാമെതസോണ്‍ നല്‍കി. ഈ മരുന്ന് നല്‍കാത്ത 4321 പേരുടെ ചികില്‍സാ ഫലവുമായി താരതമ്യം ചെയ്തു. 28 ദിവസത്തിന് ശേഷമാണ് ഫലം ഒത്തുനോക്കിയത്. ഡെക്‌സാമെതസോണ്‍ ഉപയോഗിച്ച രോഗികള്‍ക്ക് ഏറെ ആശ്വാസം ലഭിച്ചതായി കണ്ടു. ദരിദ്ര രാജ്യങ്ങള്‍ക്ക് വലിയ നേട്ടമാകും ഈ കണ്ടെത്തല്‍. നേരത്തെ മലേറിയക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ഉള്‍പ്പെടെ രോഗികള്‍ക്ക് നല്‍കിയിരുന്നു.

English summary
Britain Government approved Steroid Dexamethasone as Covid-19 treatment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X