കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂറോപ്പില്‍ രണ്ടാം സ്ഥാനം....ബ്രിട്ടന്റെ മരണനിരക്ക് ഞെട്ടിക്കും, ബോറിസ് ജോണ്‍സന്‍ പ്രതിക്കൂട്ടില്‍!!

Google Oneindia Malayalam News

ലണ്ടന്‍: യൂറോപ്പില്‍ അനാവശ്യമായ ഒരു റെക്കോര്‍ഡ് ബ്രിട്ടനെ തേടി വന്നിരിക്കുകയാണ്. ആര്‍ക്കും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത റെക്കോര്‍ഡ് കൂടിയാണിത്. യൂറോപ്പില്‍ കൊറോണവൈറസ് ബാധിച്ച് ഏറ്റവുമധികം മരണം സംഭവിച്ച രാജ്യമായി ബ്രിട്ടന്‍ മാറിയിരിക്കുകയാണ്. ഇതുവരെ 26097 പേരാണ് ബ്രിട്ടനില്‍ കോവിഡിനെ തുടര്‍ന്ന് മരിച്ച് വീണത്. അതേസമയം പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ മികച്ച രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെന്ന ആരോപണങ്ങളാണ് പുറത്തുവരുന്നത്. ഇത് ശരിവെക്കുന്ന മരണനിരക്കാണ് പുറത്തുവന്നിരിക്കുന്നത്. കോവിഡ് ഭേദമായി തിരിച്ചെത്തിയ ബോറിസിനെ കാത്തിരിക്കുന്ന ഏറ്റവും തിരിച്ചടി കൂടിയാണിത്.

1

ബ്രിട്ടനിലെ പൊതുജനാരോഗ്യ കേന്ദ്രമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇത് ആശുപത്രിയില്‍ മാത്രം മരിച്ചവരുടെ കണക്കാണ്. അതേസമയം ഇപ്പോള്‍ പുറത്തുവിട്ടവരുടെ കണക്കില്‍ ഇതുവരെ കെയര്‍ ഹോമുകളില്‍ മരിച്ചവരുടെ എണ്ണവും ചേര്‍ത്തിട്ടുണ്ട്. 3811 പേരാണ് ഇത്തരത്തില്‍ കെയര്‍ ഹോമുകളില്‍ മരിച്ച് വീണത്. എന്നാല്‍ ഇനിയും എത്രയോ കൂടുതലാണ് ഇവിടെ മരിച്ചവരുടെ എണ്ണമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കഴിഞ്ഞ 24 മണിക്കൂറില്‍ 756 പേരാണ് രാജ്യത്താകെ മരിച്ചത്. ഇതോടെ യൂറോപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് ബ്രിട്ടന്‍ ഉയര്‍ന്നത്. ഫ്രാന്‍സിനേക്കാളും സ്‌പെയിനിനേക്കാളും വലിയ ദുരന്തമാണ് ബ്രിട്ടന്‍ നേരിട്ടത്. ഇറ്റലിയാണ് ഈ പട്ടികയില്‍ ഒന്നാമതുള്ളത്.

ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് അമേരിക്കയിലാണ്. പിന്നീട് ഇറ്റലിയാണ്. അത് കഴിഞ്ഞാല്‍ ബ്രിട്ടനാണ്. യുഎസ്സിലും ഇറ്റലിയും മരണനിരക്ക് കുറഞ്ഞ് വരുന്നുണ്ട്. രോഗം അതിന്റെ തീവ്ര ഘട്ടം പിന്നിടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ബ്രിട്ടനില്‍ ഇതിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നെങ്കിലും വീണ്ടും മരണനിരക്ക് വര്‍ധിച്ചിരിക്കുകയാണ്. അതേസമയം ബ്രിട്ടന്‍ പ്രതിസന്ധി ഘട്ടം തരണം ചെയ്തിട്ടില്ലെന്നും, ഇപ്പോഴും അപകടസാധ്യത മുന്നിലുണ്ടെന്നും ഡൊമിനിക് റാബ് പറഞ്ഞു. അതേസമയം ബ്രിട്ടന്‍ സുരക്ഷാ ഉപകരണങ്ങളുടെയും പിപിഇ കിറ്റുകളുടെയും അഭാവം ശക്തമായി നേരിടുന്നുണ്ട്. ഇതാണ് വിമര്‍ശനത്തിന്റെ പ്രധാന കാരണം. മരണനിരക്ക് വര്‍ധിക്കാനുള്ള കാരണവും ഇതാണ്.

അതേസമയം ബോറിസ് ജോണ്‍സന് ആണ്‍കുട്ടി പിറന്നിരിക്കുകയാണ്. കാരി സൈമണ്ട്‌സിലുണ്ടായ ആദ്യ കുട്ടിയാണ് ഇത്. എന്നാല്‍ ജോണ്‍സന്‍ ഭരണപ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ്. കോവിഡിനെതിരെ ബോറിസ് നടത്തിയ പ്രതിരോധ പ്രവര്‍ത്തനത്തെ പ്രതിപക്ഷ നേതാവ് കീര്‍ സ്റ്റാര്‍മര്‍ വിമര്‍ശിച്ചിരുന്നു. നേരത്തെ ബ്രിട്ടന്റെ സയന്റിഫിക് അഡൈ്വസര്‍ ബ്രിട്ടന്റെ മരണനിരക്ക് 20000ത്തില്‍ താഴെ മാത്രമേ ഉണ്ടാവൂ എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഈ പ്രവചനങ്ങളെല്ലാം കാറ്റില്‍ പറന്നിരിക്കുകയാണ്. ജോണ്‍സന്‍ തുടക്കത്തില്‍ തന്നെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇതെല്ലാം വന്‍ വീഴ്ച്ചയാണെന്ന് ആരോപണമുണ്ട്.

English summary
britain have second most coronavirus death in europe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X